കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട നയിച്ച് കോണ്‍ഗ്രസ്; ദക്ഷിണ-ഉത്തര മേഖലകളില്‍ ശക്തിപ്പെടുന്ന പ്രതിപക്ഷം, ആശങ്കയോടെ ബിജെപി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തില്‍ ബിജെപി ഭരണത്തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍ പ്രതിപക്ഷ കക്ഷികളെ കൂട്ടുപിടിച്ച് അതിന് ഏതു വിധേനയും തടയിടാനാണ് കോണ്‍ഗ്രസ് തന്ത്രങ്ങളൊരുക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകര്‍ വര്‍ധിപ്പിക്കുന്നു.

2014 ബിജെപിയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച മൂന്ന് സംസ്ഥാനങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് നഷ്ടമായത്. ഇതിന് പിന്നാലെ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും കോണ്‍ഗ്രസ് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നത് ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയും പ്രതിപക്ഷ ഐക്യനീക്കങ്ങളും സാധ്യമാവുമ്പോള്‍ ബിജെപിക്ക് വലിയ തിരിച്ചടിയായിരിക്കും 2019 ല്‍ സംഭവിക്കുക എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

തിരഞ്ഞെടുപ്പിലെ നേട്ടങ്ങള്‍

തിരഞ്ഞെടുപ്പിലെ നേട്ടങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളായിരുന്നു കോണ്‍ഗ്രസ് പിടിച്ചെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഈ നേട്ടങ്ങള്‍ ലോക്‌സഭാ സീറ്റുകളുടെ കണക്കുകളിലും ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് നേട്ടമുണ്ടാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

5 സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന വോട്ടിങ് നില അനുസരിച്ചുള്ള കണക്കില്‍ 2014 ല്‍ സ്വന്തമാക്കിയ 35 ലോക്സഭാ സീറ്റുകളില്‍ ബിജെപി ഇത്തവണ പിന്നിലായി. കോണ്‍ഗ്രസ് 33 സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് ലോക്സഭാ സീറ്റുകളിലുമാണ് മേല്‍ക്കൈ നേടിയിരിക്കുന്നത്.

രാജസ്ഥാന്‍

രാജസ്ഥാന്‍

രാജസ്ഥാനിലാണ് കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നത്.
2014ലെ പൊതുതിരഞ്ഞെടുപ്പില്‍ 25 ല്‍ 25 ഉം കരസ്ഥമാക്കി സംസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ്സിനെ തൂത്തെറിയുന്ന പ്രകടനമായിരുന്നു ബിജെപി കാഴ്ച്ച വെച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 25 ല്‍ 13 സീറ്റില്‍ മൂന്‍തൂക്കം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു. 12 സീറ്റില്‍ മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കം ഉള്ളത്.

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

മധ്യപ്രദേശിലെ 29 സീറ്റില്‍ 14 സീറ്റിലാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം ഉള്ളത്. ബിജെപിക്ക് 15 സീറ്റില്‍ മൂന്‍തൂക്കം ഉണ്ടെങ്കിലും 12 സീറ്റിലാണ് അവര്‍ക്ക് മുന്‍തൂക്കം നഷ്ടപ്പെട്ടത്. 2014 ല്‍ കേവലം രണ്ട് ലോക്സഭാ സീറ്റില്‍ മാത്രമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിന് വിജയിക്കാന്‍ കഴിഞ്ഞത്.

ഏറ്റവും വലിയ തിരിച്ചടി

ഏറ്റവും വലിയ തിരിച്ചടി

ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ട മറ്റൊരു സംസ്ഥാനമാണ് ഛത്തീസ്ഗഡ്. 2014 ല്‍ 11 ലെ 10 സീറ്റിലും ബിജെപിയാണ് വിജയിച്ചതെങ്കില്‍ ഇത്തവണ കണക്കൂകള്‍ നേരെ തലകീഴായി മറിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 11 ല്‍ 10 സീറ്റിലും മുന്‍തൂക്കം കോണ്‍ഗ്രസ്സിനാണ്. ബിജെപിയുടെ മുന്‍തൂക്കം ഒരിടത്ത് മാത്രം ഒതുങ്ങി.

മറ്റ് സ്ംസ്ഥാനങ്ങളിലും

മറ്റ് സ്ംസ്ഥാനങ്ങളിലും

ഉത്തരേന്ത്യയില്‍ മറ്റ് സ്ംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയാണ് ബിജെപി നേരിടുന്നത്. പഞ്ചാബും കാശ്മീരുമടങ്ങുന്ന സംസ്ഥാനങ്ങളിലും പഴയ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ബിജെപി കണക്കുകൂട്ടുന്നത്. ഉത്തരേന്ത്യയിലെ 245 ലോക്‌സഭാ സീറ്റുകളില്‍ 196 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ ബിജെപി നേടിയിരുന്നത്.

യുപിയില്‍

യുപിയില്‍

ഹിന്ദി ഹൃദയഭൂമിയിലേക്കുള്ള കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവും പ്രതിപക്ഷ ഐക്യങ്ങള്‍ ശക്തിപ്പെടുന്നതും ഉത്തരേന്ത്യയിലെ ബിജെപിയുടെ ഈ മേല്‍ക്കൈക്ക് 2019 ല്‍ തിരച്ചിയായേക്കുമെന്നാണ് വിലയിരുത്തുന്നത്. ബിഎസ്എപി-എസ്പി-കോണ്‍ഗ്രസ് സഖ്യം സാധായമായാല്‍ യുപിയില്‍ 2014 ലെ റെക്കോര്‍ഡ് വിജയം ബിജെപിക്ക് ആവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കില്ല.

ബീഹാറില്‍

ബീഹാറില്‍

ബീഹാറില്‍ മുന്നണിയിലെ പ്രശ്‌നങ്ങള്‍ തന്നെയാണ് ബിജെപിക്ക് തലവേദനയാവുന്നത്. ആര്‍എല്‍എസ്പി ഇതിനോടകം തന്നെ മുന്നണി വിട്ടു. എല്‍ജെപിയും ഉടക്കി നില്‍ക്കുന്നു. ഇതിനു പുറമേയാണ് ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം ഉയര്‍ത്തുന്ന വെല്ലുവിളിയും.

ഒഡീഷയിലും ജാര്‍ഘണ്ഡിലും

ഒഡീഷയിലും ജാര്‍ഘണ്ഡിലും

ഒഡീഷയിലും ജാര്‍ഘണ്ഡിലുമൊക്കെ പ്രാദേശിക കക്ഷികളുമായി കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഓഡീഷയില്‍ ബിജെഡിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ജാര്‍ഘണ്ഡില്‍ ജെഎംഎമ്മുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിക്കുന്നു.

ഇങ്ങ് ദക്ഷിണേന്ത്യയിലും

ഇങ്ങ് ദക്ഷിണേന്ത്യയിലും

ഉത്തരേന്ത്യയിലേത് പോലെ ഇങ്ങ് ദക്ഷിണേന്ത്യയിലും കാര്യങ്ങള്‍ ബിജെപിക്ക് അത്ര ഗുമകരമല്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ എസ് സഖ്യം ലോക്‌സഭയിലും തുടരും. ആന്ധ്രാപ്രദേശില്‍ ടിഡിപിയും കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായേക്കും.

തമിഴ്‌നാട്ടില്‍

തമിഴ്‌നാട്ടില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം ഏകദേശം നിലവില്‍ വന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി പരസ്യമായി പ്രഖ്യാപിക്കാനും ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ തയ്യാറായിരുന്നു. തമിഴ്നാട്ടില്‍ ബിജെപി കാര്യമായ സ്വാധീനശക്തിയല്ലെങ്കിലും എഐഎഡിഎംകെയുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് അവര്‍ ശ്രമം നടത്തുന്നത്

20 സീറ്റില്‍

20 സീറ്റില്‍

കേരളത്തിലെ 20 സീറ്റില്‍ കോണ്‍ഗ്രസ് വലിയ നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണേന്ത്യയില്‍ മുന്നണിബന്ധം ശക്തമായ ഒരു സംസ്ഥാനം കേരളമാണ്. നിലവില്‍ 12 സീറ്റുള്ള യുഡിഎഫ് മുന്നണി 2019 ല്‍ 16 സീറ്റാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതേസമയം കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റില്‍ മാത്രമാണ് പ്രതീക്ഷയുള്ളത്.

133 സീറ്റുകള്‍

133 സീറ്റുകള്‍

133 സീറ്റുകളാണ് ദക്ഷിണേന്ത്യയില്‍ ആകെയുള്ളത്ത്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ളത്. 39 സീറ്റുകളാണ് തമിഴ്‌നാടിന് സ്വന്തമായുള്ളത്. കര്‍ണാടക 28, ആന്ധ്രാപ്രദേശ് 25, കേരളം 20, തെലുങ്കാന 17, ഗോവ 2, പോണ്ടിച്ചേരിയിലും ലക്ഷദ്വീപിലും ഒരോന്നും വീതമാണ് ദക്ഷിണേന്ത്യയിലെ സീറ്റ് നില.

English summary
why heartland and south india could turn out to be hurtland for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X