Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാപ്റ്റന്‍ ഗോപിനാഥ് എന്തിനാണ് 'ആപ്പി'ല്‍?

ദില്ലി: ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ സജീവ വിമര്‍ശകനാണ് ക്യാപ്റ്റന്‍ ഗോപിനാഥ്. ദില്ലിയില്‍ മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കി സമരം തുടങ്ങിയപ്പോള്‍ അതിനെതിരെ പ്രസ്താവനയിറക്കിയ ആം ആദ്മി പാര്‍ട്ടി മെംബര്‍. മുഖ്യമന്ത്രിയുടെ പണി സമരം ചെയ്യലല്ല, അത് പാര്‍ട്ടിക്കാര്‍ ചെയ്യട്ടെ എന്നായിരുന്നു അന്ന് ക്യാപ്റ്റന്‍ ഗോപിനാഥ് പറഞ്ഞത്.

അത് മാത്രമല്ല, സോമനാഥ് ഭാരതി വിഷയത്തിലും ദില്ലിയില്‍ ആപ്പ് സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിക്കുന്ന പോപ്പുലിസ്റ്റ് പരിഷ്‌കാരങ്ങളോടും ക്യാപ്റ്റന്‍ ഗോപിനാഥിന് എതിര്‍പ്പുണ്ട്. സോമനാഥ് ഭാരതി വിവാദത്തില്‍ പാര്‍ട്ടിയുടെ ലക്ഷ്യം നല്ലതായിരുന്നെങ്കിലും അത് കൈകാര്യം ചെയ്ത രീതി ശരിയായില്ല എന്നാണ് ക്യാപ്റ്റന്‍ ഗോപിനാഥ് പറഞ്ഞത്. ഇത് മാത്രമല്ല, മറ്റ് പല കാര്യങ്ങളിലും പാര്‍ട്ടി അനാവശ്യ ധൃതി കാണിക്കുന്നുണ്ടെന്നും ഗോപിനാഥ് കുറ്റപ്പെടുത്തുന്നു.

Captain Gopinath

പിന്നെന്തിനാണ് ക്യാപ്റ്റന്‍ ഗോപിനാഥ് ആം ആദ്മി പാര്‍ട്ടിയില്‍ തുടരുന്നത്? ആം ആദ്മി പാര്‍ട്ടിയില്‍ ചേരാനുള്ള തീരുമാനം തെറ്റിപ്പോയെന്ന് കുറ്റബോധം തോന്നുന്നുണ്ടോ? പാര്‍ട്ടിയുടെ മാനിഫെസ്റ്റോ വായിച്ചുനോക്കാതെയാണോ ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചത്? സംരംഭകനായ ക്യാപ്റ്റന്‍ ഗോപിനാഥും സാധാരണക്കാരുടെ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ എന്താണ്?

ചോദ്യങ്ങളോട് ക്യാപ്റ്റന്‍ ഗോപിനാഥ് പ്രതികരിക്കുന്നത് ഇങ്ങനെ. അണ്ണാ ഹസാരെയോടും അരവിന്ദ് കെജ്രിവാളിനോടുമുള്ള ആരാധന കൊണ്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതാണ് ഞാന്‍. രാജ്യത്തെ ജനങ്ങളില്‍, പ്രത്യേകിച്ച് യുവാക്കളിലും മിഡില്‍ ക്ലാസ് ആളുകളിലും രാഷ്ട്രീയബോധം വളര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിക്കും കെജ്രിവാളിനും സാധിച്ചു. അഴിമതിക്കെതിരെ ജനങ്ങള്‍ക്കുള്ള വെറുപ്പാണ് ആം ആദ്മി പാര്‍ട്ടിയുടെ പെട്ടെന്നുള്ള വിജയം കാണിക്കുന്നത്. ഇത് പാര്‍ട്ടിയുടെ വജയമാണ്. ജനങ്ങള്‍ക്ക് ഫലപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ ആം ആദ്മി പാര്‍ട്ടി ഇവിടെ വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+