കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ എന്തുകൊണ്ട് സാമ്പത്തികസംവരണം വരണം ?

Google Oneindia Malayalam News

ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ ഉറപ്പുനല്‍കിയതായി പറയുന്നുണ്ട്. എന്നാല്‍ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പുനരാലോചന നടത്തേണ്ട സമയം അതിക്രമിച്ചില്ലേ ? നമ്മുടെ സമൂഹത്തില്‍ യഥാര്‍ഥത്തിലാവശ്യം ജാതിസംവരണമാണോ സാമ്പത്തിക സംവരണമാണോ ?സര്‍ക്കാര്‍ ജോലിയ്ക്കും വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുളള പ്രവേശനത്തിനുമെല്ലാം ജാതി പ്രധാന ഘടകമായിരിക്കുകയാണ്. ജാതിസംവരണം യോഗ്യതയെ നിര്‍ണയിക്കുന്ന ഘട്ടമാണിത്. സാമൂഹികനീതി ഉറപ്പുവരുത്താന്‍ യഥാര്‍ഥത്തില്‍ എന്താണ് ആവശ്യമെന്ന്‌
ചിന്തിക്കേണ്ടിയിരിക്കുന്നു. ഭാരതീദാസന്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം. പൊന്നവൈക്കോ മുന്നോട്ടുവയ്ക്കുന്ന ചില നിര്‍ദേശങ്ങളിലേക്ക്‌...

'' സമൂഹത്തിന്റെ എല്ലാ മേഖലകളിലും തുല്യത ഉറപ്പാക്കണമെങ്കില്‍ സാമ്പത്തിക സംവരണമാണ് ആദ്യം ഉണ്ടാകേണ്ടത്. '' ഡോ.എം. പൊന്നവൈക്കോ പറയുന്നു. നിലവിലുളള അധ്യാപകനിയമന രീതികളും വിദ്യാഭ്യാസ സമ്പ്രദായവുമെല്ലാം മാറേണ്ടതാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ജാതിയുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ വിവിധ തട്ടുകളായി തിരിക്കുന്നതിനുപകരം സാമ്പത്തിക നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍, മധ്യത്തിലുളളവര്‍, ഉയര്‍ന്ന തട്ടിലുളളവര്‍ എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്. ഇതിനു പുറമെ ഗ്രാമങ്ങളിലും മറ്റുമുളള വിദ്യാര്‍ഥികള്‍ക്കായും സംവരണം ഏര്‍പ്പെടുത്താം. നമ്മുടെ നാട്ടിലെ സ്വകാര്യ, സ്വാശ്രയ സ്ഥാപനങ്ങള്‍ യാതൊരു തരത്തിലുളള സംവരണ രീതികളും പിന്തുടരുന്നില്ല.

reservation

അര്‍ഹരായവര്‍ക്കെല്ലാം വിദ്യാഭ്യാസം

സമൂഹത്തിലെ അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഇന്ത്യയില്‍ സാധിക്കുന്നില്ല. ഇതിനുളള കാരണങ്ങള്‍ പലതാണ്. ഉന്നതപഠനത്തിന് അര്‍ഹത നേടുന്ന വിദ്യാര്‍ഥികളെയെല്ലാം ഉള്‍ക്കൊളളിക്കാവുന്നത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം ഒരു പ്രധാന കാരണമാണ്. മറ്റൊന്ന് സ്വകാര്യ, സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ ഫീസുകള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. ഇന്ത്യയില്‍ 12ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികളില്‍ 13 മുതല്‍ 15 ശതമാനം വരെ മാത്രമാണ് ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടുന്നത്.അതുകൊണ്ടുതന്നെ അര്‍ഹരായവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണ്. ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടാകണം.

കൂടുതല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

എല്ലാ താലൂക്കുകളിലും ആവശ്യമായ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനായാല്‍ പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമാകും. താലൂക്കുകള്‍ തോറും ഒരു എഞ്ചിനീയറിങ് കോളേജ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ എന്നിവ ഒരുക്കണം. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ ഉണ്ടാകണം. വിദ്യാഭ്യാസം വെറും കച്ചവടമായി മാറാന്‍ അനുവദിച്ചുകൂടാ. ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനാവണം. സ്വകാര്യ സംരംഭകരെ വിദ്യാഭ്യാസ മേഖലയിലേക്ക് ആകര്‍ഷിക്കാനുളള പദ്ധതികള്‍ക്ക് രൂപം നല്‍കണം.

അര്‍ഹരായവര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍

അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. വിദ്യാഭ്യാസം പരിപൂര്‍ണമാകാനുളള എല്ലാവിധ സൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകണം. നല്ല അധ്യാപകര്‍, അധ്യാപന രീതികള്‍, ലൈബ്രറികള്‍, ലാബുകള്‍ എന്നിവ പ്രധാനമാണ്. വിദ്യാഭ്യാസപരമായും വ്യാവസായകപരമായും നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തലമുറയെ വാര്‍ത്തെടുക്കാനായാല്‍ അതായിരിക്കും ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിജയം.

English summary
To give equal opportunity in terms of equity, the reservation policy should be based on economic status and rural, urban classification.The government institutions follow community and minority reservations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X