കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മിറാജ് 2000 ഉപയോഗിച്ചതെന്തിന്? ഹാല്‍ പറയുന്ന കാരണങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
മിറാഷ് ഉപയോഗിച്ചത് എന്താണ്...? | Oneindia Malayalam

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനില്‍ നടത്തിയ വ്യോമാക്രമണം വീണ്ടും ചര്‍ച്ചയാവുകയാണ്. ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് ഫൈറ്റര്‍ ജെറ്റായ മിറാഷ് 2000ന്റെ ഉപയോഗത്തെ കുറിച്ചാണ്. സുഖോയ് വിമാനങ്ങള്‍ ഉള്ളപ്പോള്‍ എന്തിനാണ് ഇത് സര്‍ജിക്കല്‍ സ്‌ട്രൈക്കിനായി ഉപയോഗിച്ചതെന്നാണ് പ്രതിരോധ മേഖലയില്‍ ഉള്ളവര്‍ ചോദിക്കുന്നത്. സ്വാഭാവികമായും എല്ലാവര്‍ക്കും ഉണ്ടാവുന്ന സംശയങ്ങളാണ് ഇത്.

എന്നാല്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ഇതിനുള്ള മറുപടി നല്‍കുന്നുണ്ട്. ഇന്ത്യയുടെ വ്യോമസേനയില്‍ ഏറ്റവും സുരക്ഷിതമായ ജെറ്റുകളിലൊന്നാണ് മിറാജ് 2000. ഇതിന്റെ സവിശേഷതകള്‍ മറ്റ് രാജ്യങ്ങളെ പോലും അമ്പരിപ്പിക്കുന്നതാണ്. കാര്‍ഗില്‍ യുദ്ധത്തിലെ നേട്ടങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല മിറാഷിന്റെ നേട്ടം. ഇനി ഏതൊരു ആക്രമണം നടന്നാലും ആദ്യം ഉപയോഗിക്കാവുന്ന രീതിയില്‍ ഇന്ത്യ ആശ്രയിക്കുന്നത് മിറാഷിനെയാവും.

പാകിസ്താനില്‍ തിരിച്ചടി

പാകിസ്താനില്‍ തിരിച്ചടി

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ മിറാഷിനെ ഉപയോഗിച്ചാണ് തിരിച്ചടി നല്‍കിയത്. അത്യുഗ്രന്‍ സ്‌ഫോടക വസ്തുക്കളുമായിട്ടാണ് മിറാഷ് ആക്രമണം നടത്തിയത്. പ്രധാനമായും ജെയ്‌ഷെ മുഹമ്മദിന്റെ തീവ്രവാദികള്‍, പരിശീലകര്‍, മുതിര്‍ന്ന കമാന്‍ഡര്‍മാര്‍, ജിഹാദികള്‍, ചാവേറാക്രമണത്തിനായി സജ്ജമാക്കിയവര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 1971 യുദ്ധത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന പാകിസ്താന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്നത് ഇത് ആദ്യമായിട്ടാണ്.

ദസോയുടെ സമ്മാനം

ദസോയുടെ സമ്മാനം

ദീര്‍ഘകാലമായി വിവാദത്തില്‍ മുങ്ങി നില്‍ക്കുന്ന ദസോയാണ് മിറാഷ് 2000 യുദ്ധവിമാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. ലൈറ്റ് വെയ്റ്റ് മള്‍ട്ടിറോള്‍ ഫൈറ്റര്‍ വിഭാഗത്തില്‍പ്പെടുന്ന മിറാഷ് 1970കളിലാണ് ദസോ നിര്‍മിക്കുന്നത്. ഇവരാണ് ഇന്ത്യക്ക് റാഫേല്‍ വിമാനങ്ങള്‍ നിര്‍മിച്ച് നല്‍കുന്നത്. അമേരിക്കയില്‍ നിന്ന് പാകിസ്താന്‍ എഫ്-16 വിമാനങ്ങള്‍ വാങ്ങുന്നു എന്നറിഞ്ഞതോടെയാണ് ഇന്ത്യ മിറാഷ് 2000 ഫ്രാന്‍സില്‍ നിന്ന് വാങ്ങിയത്.

മിറാഷിനായി ഒരുക്കിയത്

മിറാഷിനായി ഒരുക്കിയത്

atlis 2 പോഡ്‌സ്, മാത്ര ബോംബ് എന്ന ഗൈഡേജ് ലേസര്‍, arcole 1000, എന്നിങ്ങനെയുള്ള സ്‌ഫോടക ശേഖരങ്ങളും മിറാഷില്‍ ഒരുക്കിയിരുന്നു. ലേസര്‍ ഘടിപ്പിച്ച ബോംബുകള്‍ ഇതില്‍ ഉണ്ടായിരുന്നു. വജ്ര എന്നാണ് ഈ പാക്കേജിനെ ഇന്ത്യന്‍ വ്യോമസേന വിളിച്ചിരുന്നത്. ഭീകരക്യാമ്പുകള്‍ തകര്‍ക്കാന്‍ ഏറ്റവും ശേഷിയുള്ള സ്‌ഫോടക ശേഖരങ്ങളാണ് ഫൈറ്റര്‍ ജെറ്റിലുണ്ടായിരുന്നത്.

എന്തുകൊണ്ട് മിറാജ്

എന്തുകൊണ്ട് മിറാജ്

മണിക്കൂറില്‍ പരമാവധി 2495 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ ശക്തിയുള്ള യുദ്ധവിമാനമാണ് മിറാജ് 2000. ഒരാള്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ജെറ്റില്‍ ഉള്ളത്. എന്നാല്‍ ഒന്നിലധികം പേര്‍ ചേര്‍ന്ന നടത്തുന്ന ആക്രമണം മിറാജിന് നടത്താന്‍ സാധിക്കും. 30 എംഎം വെടിക്കോപ്പുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. r 550 മാജിക്ക് 11 ക്ലോസ് കോമ്പാറ്റ് മിസൈലുകളും ഇതിനൊപ്പമുണ്ട്.

കാര്‍ഗിലില്‍ പോരാട്ടം

കാര്‍ഗിലില്‍ പോരാട്ടം

കാര്‍ഗിലില്‍ ഇന്ത്യ ഉപയോഗിച്ച 1199 യുദ്ധവിമാനങ്ങളില്‍ 500ല്‍ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ മിറാഷായിരുന്നു. 9 ലേസര്‍ ബോംബുകളാണ് ആ യുദ്ധത്തില്‍ ഉപയോഗിച്ചത്. അതില്‍ 8 എണ്ണവും മിറാഷാണ് വര്‍ഷിച്ചത്. 240 സ്‌ട്രൈക്ക് മിഷനുകളാണ് ആ യുദ്ധത്തില്‍ മിറാഷ് നടത്തിയത്. 55000 കിലോഗ്രാം വെടിക്കൊപ്പുകളാണ് യുദ്ധത്തില്‍ ഉപയോഗിച്ചത്. ഉയര്‍ മേഖലയാ മുന്തോ ദാലോ, ടൈഗര്‍, ദ്രാസ് സെക്ടറിലെ പോയിന്റ് 4388 എന്നിവിടങ്ങളില്‍ മിറാഷിന്റെ മിഷനുകള്‍ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

1985ല്‍ ഇന്ത്യയിലെത്തി

1985ല്‍ ഇന്ത്യയിലെത്തി

ദസോ 1985ലാണ് ഇന്ത്യക്ക് മിറാഷ് കൈമാറുന്നത്. 7 വിമാനങ്ങളാണ് കൈമാറിയത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ആക്രമണം നടത്താനും, കൃത്യമായി ബോംബുകളും മിസൈലുകളും വര്‍ഷിക്കാനും ശേഷിയുള്ള പോര്‍വിമാനമാണെന്ന് ഹാല്‍ പറയുന്നു. സാറ്റലൈറ്റുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ലക്ഷ്യം കൃത്യമാക്കുക. പിന്നീട് മിറാഷിന്റെ ലക്ഷ്യം തെറ്റില്ലെന്നും ഹാല്‍ പറയുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ ഉയര്‍ന്ന മേഖലയിലേക്ക് ഹെലികോപ്ടറുകള്‍ക്ക് പോകാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ മിറാഷിന്റെ മിഷനാണ് യുദ്ധത്തിന്റെ സാഹചര്യം ഇന്ത്യക്ക് അനുകൂലമാക്കിയതെന്ന് ഹാല്‍ പറയുന്നു.

സുഖോയ് ഉപയോഗിക്കാത്തത്

സുഖോയ് ഉപയോഗിക്കാത്തത്

ഇന്ത്യയിലെ ഏറ്റവും അത്യാധുനികമായ വിമാനമാണ് സുഖോയ് 30. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ അത് ഉപയോഗിച്ചാല്‍ പ്രശ്‌നം ഗുരുതരമാവുമായിരുന്നു. മിറാജ് ഉപയോഗിച്ചത് കൊണ്ട് പെട്ടെന്ന് ആക്രമണം നടത്താന്‍ സാധിച്ചെനി്‌ന് ഹാല്‍ പറയുന്നു. അതേസമയം യുദ്ധവിമാനങ്ങളില്‍ ചെറിയ മാറ്റങ്ങളാണ് വരുത്തിയതെന്നും, ഇലക്ട്രോണിക് വാര്‍ഫെയറില്‍ മികച്ച് നില്‍ക്കുന്നത് അതുകൊണ്ടാണെന്നും ഹാല്‍ വ്യക്തമാക്കി. അതേസമയം മിറാജുകള്‍ താഴ്ന്ന് പറക്കാനും റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള ശേഷിയുണ്ടെന്നും ഹാല്‍ വ്യക്തമാക്കി.

ഇന്ത്യയെ വെറുതെ വിടില്ലെന്ന് പാകിസ്താന്‍, തിരിച്ചടിക്കാനുള്ള എല്ലാ അധികാരങ്ങളുമുണ്ട്!!ഇന്ത്യയെ വെറുതെ വിടില്ലെന്ന് പാകിസ്താന്‍, തിരിച്ചടിക്കാനുള്ള എല്ലാ അധികാരങ്ങളുമുണ്ട്!!

ദില്ലിയിൽ അടിയന്തര ഉന്നതതല യോഗം വിളിച്ച് നരേന്ദ്ര മോദി!! പ്രമുഖരെല്ലാം യോഗത്തിൽ!!ദില്ലിയിൽ അടിയന്തര ഉന്നതതല യോഗം വിളിച്ച് നരേന്ദ്ര മോദി!! പ്രമുഖരെല്ലാം യോഗത്തിൽ!!

English summary
why india used mirage 2000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X