കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടായെടുത്ത തിരുമാനത്തില്‍ ചിദംബരം മാത്രം കുറ്റക്കാരനാകുന്നത് ​എങ്ങനെ? ആഞ്ഞടിച്ച് മന്‍മോഹന്‍ സിംഗ്

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്സ് മീഡിയാ കേസില്‍ പി ചിദംബരത്തെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കൂട്ടായെടുത്ത തിരുമാനത്തില്‍ ചിദംബരം മാത്രം കുറ്റക്കാരനാകുന്നത് ​എങ്ങനെയെന്ന് മന്‍മോഹന്‍ ചോദിച്ചു. തിഹാര്‍ ജയിലില്‍ പി ചിദംബരത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്‍മോഹന്‍റെ പ്രതികരണം.

manmohanchid

ചിദംബരത്തിന്‍റെ തടവ് നീട്ടികൊണ്ടുപോകുന്നതില്‍ ആശങ്കയുണ്ട്. കേസില്‍ കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരു കാര്യത്തിലും ഒറ്റയ്ക്ക് തിരുമാനം എടുക്കാന്‍ ലസാധിക്കില്ല. എല്ലാം കൂട്ടായ തിരുമാനങ്ങളാണ്.ആര് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ഒരു ഡസനോളം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പ്രൊപ്പോസല്‍ തയ്യാറാക്കിയത്.ചിദംബരം പദ്ധതി അംഗീകരിച്ചു. പദ്ധതി തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കുറ്റമില്ലെങ്കില്‍ പ്രൊപ്പോസല്‍ അംഗീകരിച്ച മന്ത്രി മാത്രം എങ്ങനെയാണ് ശിക്ഷിക്കപ്പെടുക, മന്‍മോഹന്‍ സിംഗ് ചോദിച്ചു.

മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ചേര്‍ന്നാണ് ചിദംബരത്തെ തിഹാര്‍ ജയിലില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചത്.ചിദംബരത്തിന് മേല്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. കേസില്‍ സപ്തംബര്‍ അഞ്ചിനാണ് ചിദംബരം അറസ്റ്റിലായത്. ഇരുവരുടേയും സന്ദര്‍ശനത്തിന് ശേഷം പി ചിദംബരം ട്വീറ്റ് ചെയ്തിരുന്നു. സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായിരിക്കുന്നിടത്തോളം താനും ശക്തനും ധൈര്യശാലിയും ആയിരിക്കും എന്നായിരുന്നു ട്വീറ്റ്.

ചിദംബരത്തെ ആഗസ്റ്റ് 21 നാണ് സിബിഐ അറസ്റ്റു ചെയ്യുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയാണ്.2007ല്‍ ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎന്‍എക്സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.

 അബ്ദുള്ളക്കുട്ടിയെ കുറിച്ച് മിണ്ടിയില്ല!! മഞ്ചേശ്വരത്ത് മറ്റൊരു പേര്, പ്രതീക്ഷ കൈവിട്ട് ബിജെപി? അബ്ദുള്ളക്കുട്ടിയെ കുറിച്ച് മിണ്ടിയില്ല!! മഞ്ചേശ്വരത്ത് മറ്റൊരു പേര്, പ്രതീക്ഷ കൈവിട്ട് ബിജെപി?

ഡികെ ശിവകുമാര്‍ ഇല്ല; തിരഞ്ഞെടുപ്പ് ചൂടറിഞ്ഞ് കോണ്‍ഗ്രസ്, തന്ത്രങ്ങള്‍ ഇങ്ങനെ

English summary
Why is chidambaram only crucified asks Manmohan singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X