കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്മുടെ സൈനികരെ കൊലപ്പെടുത്തി, സ്ഥലം കൈയ്യേറി... എന്നിട്ടും ചൈന മോദിയെ പുകഴ്ത്തുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: ചൈനയുമായുള്ള തര്‍ക്ക വിഷയത്തില്‍ ഓരോ ദിവസവും നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ശക്തമായ ആക്രമണം നടത്തുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ സൈനികരെ കൊലപ്പെടുത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൈന പുകഴ്ത്തുന്നത് എന്തുകൊണ്ടാണ് എന്നാണ് അദ്ദേഹത്തിന്റെ പുതിയ ചോദ്യം.

ഗല്‍വാനില്‍ നമ്മുടെ സൈനികരെ ചൈനീസ് സൈന്യം കൊലപ്പെടുത്തി. നമ്മുടെ ഭൂപ്രദേശം അവര്‍ കൈയ്യേറി. എന്നിട്ടും ഈ സംഘര്‍ഷം നിറഞ്ഞ സാഹചര്യത്തില്‍ നരേന്ദ്ര മോദിയെ ചൈന പുകഴ്ത്തുകയാണ് ചെയ്തത്. അതെന്തുകൊണ്ടാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. വെള്ളിയാഴ്ച സര്‍വകക്ഷി യോഗത്തില്‍ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെയാണ് ചൈനീസ് മാധ്യമങ്ങളും ചൈനീസ് സോഷ്യല്‍ മീഡിയയിലും വ്യാപകമായി പുകഴ്ത്തിയത്.

r

ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് രാഹുല്‍ ഗാന്ധി തന്റെ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ആരും ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നിട്ടില്ലെന്നും ഇപ്പോള്‍ ആരും ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഇല്ലെന്നുമാണ് നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ചൈനീസ് സൈന്യം കയ്യടക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോദിയുടെ ഈ പ്രതികരണം ഏറെ വിവാദമായിരുന്നു.

Recommended Video

cmsvideo
സുരേന്ദര്‍ മോദിയോ അതോ സറണ്ടർ മോദിയോ? | Oneindia Malayalam

ആരും കടന്നുകയറിയിട്ടില്ലെങ്കില്‍ ഇന്ത്യന്‍ സൈനികര്‍ എങ്ങനെ കൊല്ലപ്പെട്ടു, ആരുടെ ഭൂമിയില്‍ വച്ചാണ് ഇന്ത്യന്‍ സൈനികര്‍ ആക്രമിക്കപ്പെട്ടത് തുടങ്ങിയ ചോദ്യങ്ങളാണ് മോദിക്ക് പിന്നീട് നേരിടേണ്ടി വന്നത്. വിഷയത്തില്‍ മോദിയെ തുടക്കം മുതല്‍ രൂക്ഷമായി വിമര്‍ശിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ഇന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, നരേന്ദ്ര മോദിക്ക് ഉപദേശവുമായി രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നാണ് മന്‍മോഹന്‍ സിങ് ഉപദേശിച്ചത്.

ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈനീസ് സൈന്യം പിടിച്ചടക്കിയെന്നാണ് സാറ്റലൈറ്റ് ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് രോഹുല്‍ ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പാംഗോങ് തടാകത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ ചൈന കൈയ്യടക്കിയെന്നാണ് വ്യക്തമാകുന്നത്. നരേന്ദ്ര മോദി പറയുന്നത് ഇതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കിഴക്കന്‍ ലഡാക്കിലാണ് പാംഗോങ് തടാകം. ഇവിടെ മെയ് 5, 6 തിയ്യതികളില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. പിന്നീടാണ് മേഖലയിലെ പലയിടങ്ങളിലും സംഘര്‍ഷത്തിന്റെ വക്കിലെത്തിയത്. സൈനികതലത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമമുണ്ടായി. ഇതിനിടെയാണ് ഈ മാസം 15ന് രാത്രി ചൈന പ്രകോപനം സൃഷ്ടിച്ചതും 20 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതും.

English summary
Why is China praising PM Modi: Ask Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X