കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവ്യ സ്പന്ദന അപ്രത്യക്ഷയായത് എങ്ങോട്ട്? കാരണം വെളുപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്

  • By
Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ചത്. രാഹുലിന് പിന്നാലെ ഇപ്പോള്‍ 200 ഓളം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. എന്നാല്‍ അധ്യക്ഷന്‍റെ രാജി സന്നദ്ധയ്ക്ക് മുന്‍പേ തന്നെ കോണ്‍ഗ്രസിലെ തന്‍റെ പദവിയില്‍ നിന്ന് ഒരാള്‍ അപ്രത്യക്ഷയായിരുന്നു. കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന.

<strong>അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ ദളിത് വിഭാഗ നേതാവ്? പ്രവര്‍ത്തക സമിതി ഉടന്‍</strong>അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ ദളിത് വിഭാഗ നേതാവ്? പ്രവര്‍ത്തക സമിതി ഉടന്‍

മെയ് 31 മുതലാണ് ദിവ്യയെ ട്വിറ്ററില്‍ നിന്ന് കാണാതായത്. ഇതോടെ പല അഭ്യൂഹങ്ങളും പരന്നു. ദിവ്യ കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുകയാണെന്ന് പോലും വാര്‍ത്തകള്‍ വന്നു എന്നാല്‍ ദിവ്യ അപ്രത്യക്ഷയായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടക മഹിള കോണ്‍ഗ്രസ് അധ്യക്ഷ.

 പോസ്റ്റ് ഡിലീറ്റ് ചെയ്തു

പോസ്റ്റ് ഡിലീറ്റ് ചെയ്തു

മോദിക്കും ബിജെപിക്കുമെതിര ശക്തമായി പ്രതികരിക്കുന്ന നേതാവാണ് ദിവ്യ സ്പന്ദന. അവരുടെ കുറിക്ക് കൊള്ളുന്ന വിമര്‍ശനങ്ങള്‍ പല വിവാദങ്ങളും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു ധനമന്ത്രിയായി ചുമതലയേറ്റ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനെ പുകഴ്ത്തിക്കൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റ്. ഇതിന് മുന്‍പ് ഒരേയൊരു സ്ത്രീ മാത്രം വഹിച്ചിരുന്ന ധനകാര്യ വകുപ്പ് ഏറ്റെടുത്ത നിര്‍മ്മല സീതാരാമന് ആശംസകള്‍ അറിയിച്ചായിരുന്നു ദിവ്യയുടെ ട്വീറ്റ്. എന്നാല്‍ പോസ്റ്റ് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. പിന്നാലെ അവര്‍ ആ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

 ആദ്യമായല്ല

ആദ്യമായല്ല

എന്നാല്‍ അതിന് ശേഷം ട്വിറ്ററില്‍ നിന്നേ ദിവ്യ അപ്രത്യക്ഷയായി. ലോക്സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ ദയനീയ പ്രകടനത്തിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ സംഘത്തില്‍ നിന്നും ദിവ്യ പുറത്തായെന്ന തരത്തിലായിരുന്നു ഇതോടെ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ദിവ്യ മുന്‍പും ഇത്തരത്തില്‍ ട്വിറ്ററില്‍ നിന്ന് ബ്രേക്ക് എടുത്തിട്ടുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു.

 ദിവസങ്ങള്‍ക്കുള്ളില്‍

ദിവസങ്ങള്‍ക്കുള്ളില്‍

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനാണെന്ന് ദിവ്യ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് വലിയ വിവാദമാകുകയും രമ്യയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അപ്പോഴും രമ്യ ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ മടങ്ങിയെത്തി. എന്നാല്‍ ഇപ്പോള്‍ ഒരു മാസത്തോളമായി അവര്‍ സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും രീതിയിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയിട്ട്.

 ഒരു മാസം

ഒരു മാസം

അതേസമയം ദിവ്യ ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരിക്കുകയാണ് കര്‍ണാടക മഹിള കോണ്‍ഗ്രസ് അധ്യക്ഷ പുഷ്പ അമര്‍നാഥ്. ദിവ്യ വിട്ടു നില്‍ക്കുന്നതിന്‍റെ കാരണവും അവര്‍ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി വിലക്ക് കല്‍പ്പിച്ചിരുന്നു. മെയ് 30 നായിരുന്നു പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല ഇക്കാര്യം പറഞ്ഞത്. ഒരു മാസത്തേക്കായിരുന്നു വിലക്ക്. സോഷ്യല്‍ മീഡയയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നുവെന്ന് പുഷ്പ അമര്‍നാഥ് പറഞ്ഞു. ഇതാണ് രമ്യയുടെ പിന്‍മാറ്റത്തിനും കാരണമെന്നാണ് പുഷ്പ പറയുന്നത്.

 ഇടഞ്ഞ് ട്വിറ്റേറിയൻസ്

ഇടഞ്ഞ് ട്വിറ്റേറിയൻസ്

ഒരു മാസത്തെ വിലക്ക് ഉടന്‍ അവസാനിക്കും എന്നതിനാല്‍ തന്നെ ദിവ്യ ഉടന്‍ മടങ്ങിയെത്തുമെന്നാണ് കണക്കാക്കുന്നതെന്നും പുഷ്പ പറഞ്ഞു. അതേസമയം പുഷ്പയുടെ വിശദീകരണത്തില്‍ ട്വിറ്റേറിയൻസ് തൃപ്തരല്ല. ചാനലുകളും സോഷ്യല്‍മീഡയും രണ്ടും വ്യത്യസ്തമാണെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. വിലക്കുകള്‍ക്കിടയിലും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നുവെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. ദിവ്യ അപ്രത്യക്ഷയായതിന് പിന്നില്‍ മറ്റെന്തോ പ്രധാന കാരണമുണ്ടെന്നും ഇവര്‍ പറയുന്നു.

<strong>20 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും!!ആവര്‍ത്തിച്ച് യെഡ്ഡി,ഉറക്കം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം</strong>20 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും!!ആവര്‍ത്തിച്ച് യെഡ്ഡി,ഉറക്കം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം

<strong>ശത്രുവിന്റെ മിത്രങ്ങളുമായി അടിക്കടി കൂടിക്കാഴ്ചകൾ; ദില്ലിയിൽ തുടർന്ന് സച്ചിൻ പൈലറ്റ്, ലക്ഷ്യം ഇത്?</strong>ശത്രുവിന്റെ മിത്രങ്ങളുമായി അടിക്കടി കൂടിക്കാഴ്ചകൾ; ദില്ലിയിൽ തുടർന്ന് സച്ചിൻ പൈലറ്റ്, ലക്ഷ്യം ഇത്?

English summary
Why is Divya Spandan still missing in twitter? congress leader says this
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X