മോദിയെ കൊട്ടി ഒവൈസി; സുഹൃത്ത് എന്താ ഇങ്ങനെ പറയുന്നത്? ഭാരതത്തെ അപമാനിക്കുന്നത് സഹിക്കുമോ
ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പരിഹാസവുമായി എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവും സൂചിപ്പിച്ചാണ് ഒവൈസിയുടെ പരിഹാസം. ഭാരതത്തെ അപമാനിക്കുന്നത് നിങ്ങള്‍ സഹിക്കുമോ എന്നും ഒവൈസി ചോദിച്ചു.
കൊറോണ വൈറസ് രോഗം വ്യാപിച്ച പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം മരുന്നുകളുടെ കയറ്റുമതി നിരോധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള മരുന്ന് വരവ് നിലയ്ക്കുമെന്ന് വന്നതോടെയാണ് ട്രംപ് ക്ഷുഭിതനായത്. മരുന്ന് കയറ്റുമതി നിരോധനം ഇന്ത്യ പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതാണ് ഒവൈസിയുടെ പരിഹാസത്തിന് കാരണം. വിശദാംശങ്ങള്‍...

അടുത്ത സുഹൃത്തുക്കള്‍
സൗഹൃദ സന്ദര്‍ശനങ്ങള്‍ കഴിഞ്ഞിട്ട് അധിക നാളായില്ലെന്ന് അസദുദ്ദീന്‍ ഒവൈസി ഓര്‍മിപ്പിച്ചു. മോദിയുടെ ഹൂസ്റ്റണ്‍ സന്ദര്‍ശനവും ട്രംപിന്റെ അഹമ്മദാബാദ് സന്ദര്‍ശനവുമാണ് ഒവൈസി സൂചിപ്പിച്ചത്. അമേരിക്കയുടെ അടുത്ത സുഹൃത്താണ് മോദി എന്ന് ട്രംപ് ഗുജറാത്ത് സന്ദര്‍ശന വേളയില്‍ പറഞ്ഞിരുന്നു.

ഭാരതത്തെ അപമാനിക്കുന്നു
വൈറ്റ് ഹൗസിലെ ഇന്ത്യയുടെ സുഹൃത്ത് എന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് ഒവൈസി ചോദിച്ചു. പ്രതികാര ഭാഷയില്‍ ട്രംപ് സംസാരിക്കുന്നു. ഇത്തരത്തില്‍ ഭാരതത്തെ അപമാനിക്കുന്നത് നിങ്ങള്‍ സഹിക്കുമോ എന്നും ഒവൈസി ട്വീറ്റ് ചെയ്തു. ഇന്ത്യ-അമേരിക്ക മരുന്ന് കയറ്റുമതി വിവാദമാണ് ഒവൈസിയുടെ പരിഹാസത്തിന് കാരണമായത്.

കയറ്റുമതി നിയന്ത്രണം നീക്കി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ, കേന്ദ്രസര്‍ക്കാര്‍ മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണം എടുത്തുകളഞ്ഞു. 24 ഇനം മരുന്നുകളും അവയുടെ ചേരുവകളും കയറ്റുമതി ചെയ്യുന്നതിന് ഏര്‍പ്പെടത്തിയ നിയന്ത്രണമാണ് മോദി സര്‍ക്കാര്‍ ഭാഗികമായി ഇന്ന് എടുത്തുമാറ്റിയത്.

ട്രംപിന്റെ ഭീഷണി
അമേരിക്കയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ക്ലിയര്‍ ചെയ്യുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. മരുന്നുകള്‍ക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായിട്ടാണ് ട്രംപ് വിമര്‍ശിച്ചത്. നിരോധനം നീക്കിയില്ലെങ്കില്‍ തിരിച്ചടി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

മലേറിയ മരുന്ന്
അമേരിക്കയില്‍ ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ പകുതിയും ഇന്ത്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഈ മരുന്ന് കൊറോണ രോഗം ഭേദമാകാന്‍ സഹായിക്കുമെന്ന് ഇന്ത്യന്‍ ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരുന്നു. അഹമ്മദാബാദ് കേന്ദ്രമായ സൈദസ് ഫാര്‍മസ്യൂട്ടിക്കല്‍സാണ് അമേരിക്കയിലേക്ക് ഈ മരുന്ന് കൂടുതലായി കയറ്റി അയക്കുന്നത്.

ടെലിഫോണ്‍ ചര്‍ച്ച
കൊറോണ വൈറസ് വ്യാപിക്കുകയും രാജ്യത്ത് ഒട്ടേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കഴിഞ്ഞമാസമാണ് ഇന്ത്യ 24 ഇനം മരുന്നുകളുടെ കയറ്റുമതി നിരോധിച്ചത്. ശനിയാഴ്ച മോദിയും ട്രംപും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ മരുന്ന് കയറ്റുമതി നിരോധനം നീക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം.

ലഭ്യത ഉറപ്പാക്കിയ ശേഷം
24 ഇനം മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നിരോധനം പ്രഖ്യാപിച്ചത് മാര്‍ച്ച 25നാണ്. മലേറിയക്കെതിരായ ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ നിയന്ത്രണം നീക്കിയില്ലെങ്കില്‍ ഇന്ത്യ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നാണ് ട്രംപ് പറഞ്ഞത്. ഇന്ത്യയിലെ ലഭ്യത ഉറപ്പാക്കിയ ശേഷം മാത്രമേ ബാക്കിയുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിയന്ത്രണം എടുത്തുകളയൂ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications