'മോദി എന്തിനാണ് യുവാക്കളെ ഭയക്കുന്നത്?എന്നെ അറസ്റ്റ് ചെയ്താലും ഒന്നും സംഭവിക്കില്ല';അഭിജിത്ത് ദീപ്കെ

ജന്തർ മന്ദറിലെ സിജെപി പ്രതിഷേധത്തിന് തടയിടാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സിജെപി സ്ഥാനകൻ അഭിജിത്ത് ദീപ്കെ. പ്രധാനമന്ത്രി എന്തിനാണ് യുവാക്കളെ ഇത്രമാത്രം ഭയക്കുന്നതെന്ന് അഭിജിത്ത് ചോദിച്ചു. അറസ്റ്റ് വരിക്കാൻ താൻ തയ്യാറാണ്. എന്നാൽ എന്നെ അറസ്റ്റ് ചെയ്തത് കൊണ്ട് ഇന്നത്തെ പ്രതിഷേധത്തിന് ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ലെന്ന് ദീപ്കെ പറഞ്ഞു. ജന്തർ മന്തറിലേക്ക് പുറപ്പെടുന്നതിന് മുൻപാണ് ദീപ്കെയുടെ പ്രതികരണം.

'അവരുടെ പ്രവൃത്തികളെ ചോദ്യം ചെയ്യുന്ന യുവാക്കളെ കേന്ദ്രസർക്കാർ ഭയക്കുകയാണ്. എന്തിനാണ് ഇത്രമാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. എന്തിനാണ് ജനങ്ങളുടെ സൈരവിാഹരത്തിന് തടസം തീർക്കുന്നത്', ദീപ്കെ ചോദിച്ചു.

'എന്തുകൊണ്ടാണ് ഇവിടുത്തെ ജനങ്ങളേയും യുവാക്കളേയും പ്രധാനമന്ത്രി ഭയക്കുന്നത്. എന്തിനാണ് റെയിൽവെ സർവ്വീസുകൾ അടച്ചിട്ടത്? എന്തിനാണ് മെട്രോയുടെ പ്രവർത്തനം നിർത്തിയത്? ഇൻ്റർനെറ്റ് നിരോധിക്കുകയും റോഡുകൾ അടച്ചിടുകയും ചെയ്തു. ജമ്മു കാശ്മീരിൽ നിന്നും സൈന്യത്തെ ഇറക്കി ഡൽഹിയിൽ വിന്യസിച്ചു. നക്സൽ ബാധിത പ്രദേശങ്ങളിൽ നിന്നും സിആർപിഎഫിനെ പിൻവലിച്ച് ഡൽഹിയിൽ വിന്യസിച്ചു. സ്വന്തം രാജ്യത്തെ ജനങ്ങളോട് അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും യുദ്ധം ചെയ്യേണ്ടതുണ്ടോ?സ്വന്തം പൗരന്മാർക്കെതിരെ സൈന്യത്തേയും പോലീസിനേയുമൊക്കെ അഴിച്ചുവിടാൻ തക്കവണ്ണം അവർക്ക് അത്രയും പ്രിയപ്പെട്ട ആളാണോ ഗ്യാനേഷ് കുമാർ', ദീപ്കെ ചോദിച്ചു.

dipke1

ആളുകൾ പ്രതിഷേധത്തിൻ്റെ ഭാഗമാകുന്നത് തടയാനാണ് ഈ നിയന്ത്രണങ്ങളെല്ലാം ഏർപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ മോദി ഭയക്കുകയാണ്. ഈ പ്രതിഷേധത്തിന് ശേഷം മോദിക്ക് ജനം വോട്ട് ചെയ്യില്ലെന്ന് അവർ ഭയക്കുന്നു. അധികാരത്തിൽ പിടിച്ച് തൂങ്ങാനാണ് ഇതൊക്കെ ചെയ്യുന്നത്. ട്രെയിനിൽ നിന്നടക്കം ആളുകളെ ഇറക്കിവിടുകയാണ്. പ്രതിഷേധത്തിൽ ആരും പങ്കാളികളാകരുതെന്നാണ് ഭീഷണി മുഴക്കുന്നത്. പോലീസുകാർ നേരിട്ട് ഇക്കാര്യം വീട്ടിൽ പോയി ആവശ്യപ്പെടുകയാണ്. എന്തുകൊണ്ട് പ്രതിഷേധിച്ചൂട? പ്രതിഷേധിക്കുകയെന്നത് പൌരൻ എന്ന നിലയിലുള്ള മൌലിക അവകാശമാണ്. ജനാധിപത്യപരമായും സമാധനത്തോടെയും പ്രതിഷേധിക്കാൻ എല്ലാ പൌരൻമാർക്കും അവകാശമുണ്ട്. അതാണ് ഞങ്ങൾ ശ്രമിക്കുന്നത്',ദീപ്കെ പറഞ്ഞു.

അറസ്റ്റ് വരിക്കാൻ തയ്യാറായി തന്നെയാണ് താൻ വരുന്നതെന്നും ദീപ്കെ വ്യക്തമാക്കി. ' എന്നെ കസ്റ്റഡിയിലെടുക്കുകയോ അല്ലെങ്കിൽ അറസ്റ്റ് ചെയ്യുകയോ ആണ് ഉദ്ദേശമെങ്കിൽ ചെയ്യട്ടെ. അറസ്റ്റ് വരിക്കാന ഞാൻ തയ്യാറാണ്. എന്നാൽ അതുകൊണ്ട് ഒന്നും യാതൊരു വ്യത്യാസവും ഉണ്ടാകില്ല. യുഎപിഎയോ എൻഎസ്എയോ എന്തുവേണമെങ്കിലും ചുമത്തിക്കോട്ടെ. സ്വതന്ത്രവും ന്യായയുക്തവുമായ തെരഞ്ഞെടുപ്പുകൾക്കും ഈ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിനും വേണ്ടി ഞങ്ങൾ പോരാടുക തന്നെ ചെയ്യും', ദീപ്കെ പറഞ്ഞു.

കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) ജന്തർ മന്തർ 2.O പ്രതിഷേധത്തിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ജന്തർ മന്തറിൽ ഇറങ്ങാൻ ഒരാളേയും അനുവദിക്കില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. അതിനിടെ സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ദീപ്കെ ഡൽഹിയിൽ ഇറങ്ങിയാൽ അദ്ദേഹത്തേയും കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma