കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റ് നടക്കുന്നു; നിങ്ങളെ കാണാറില്ല; ഞങ്ങള്‍ നിര്‍ദേശങ്ങള്‍ ലംഘിക്കണോ?: ഡെറക് ഒബ്രെയിന്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വലിയ മുന്‍കരുതല്‍ നടപടികളും നിര്‍ദേശങ്ങളുമാണ് സ്വീകരിച്ചുവരുന്നത്. ഈ സാഹചര്യത്തിലും പാര്‍ലമെന്റ് സമ്മേളനം നടത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒ ബ്രെയിന്‍ രംഗത്തെത്തി. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വീട്ടിലിരിക്കാന്‍ പ്രധാനമന്ത്രി തന്നെ ആഹ്വാനം ചെയ്യുന്നു. പിന്നെ എന്തിനാണ് പാര്‍ലമെന്റ് നടത്തുന്നത് എന്നായിരുന്നു എംപിയുടെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു ഡെറക് ഒബ്രെയിന്റെ പ്രതികരണം.

65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വീട്ടിലിരിക്കണമെന്നാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. പിന്നെയിന്തിനാണ് പാര്‍ലമെന്റ് സമ്മേളനം നടക്കുന്നത്.? ഈ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം എന്തിനാണ്. രാജ്യസഭയിലെ 44 ശതമാനം എംപിമാരും ലോക്‌സഭയിലെ 65 ശതമാനം എംപിമാരും 65 വയസിന് മുകൡ പ്രായമുള്ളവരാണ്. നിര്‍ദേശം ലംഘിക്കുകയാണോ വേണ്ടത്?. പാര്‍ലമെന്റ് നടക്കുമ്പോഴും അതില്‍ പലതിലും നിങ്ങളെ കാണാറില്ല' ഡെറക് ഒബ്രെയില്‍ ചോദിച്ചു.

derek

കൊറോണ വൈറസ് രാജ്യത്താകമാനം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ 65 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരോടും വീട്ടിലിരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. രാജ്യത്താകമാനെ 195 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നാല് പേര്‍ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുന്‍ കരുതല്‍ നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായി ഡെറക് ഒബ്രെയിന്‍ രംഗത്തെത്തിയിരുന്നു. 'മാര്‍ച്ച് 3 നാണ് പാര്‍ലമെന്റ് ആരംഭിക്കുന്നത്. ഇന്ന് മാര്‍ച്ച് 19 നും അത് തുടരുകയാണ്. രാത്രി 8 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങളെക്കുറിച്ചെല്ലാം വ്യക്തമായി അറിയാമായിരുന്നു. എന്നാല്‍ ആരോഗ്യമന്ത്രിയില്‍ നിന്നും ഞങ്ങള്‍ക്ക് ഒരു പ്രസ്താവന മാത്രമാണ് ലഭിച്ചത്.' എന്നായിരുന്നു ഡെറക് ഒബ്രെയിന്റെ ട്വീറ്റ്.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. രണ്ടാമത് കേരളത്തിലാണ്. കേരളത്തില്‍ 28 പേര്‍ക്കാണ് കൊറാണ സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. എല്ലാ പൗരന്മാരും തനിക്ക് കുറച്ച് ആഴ്ചകള്‍ തരണമെന്നും ലോക മഹായുദ്ധ കാലത്ത് പോലും ഇത്രയധികം പ്രതിസന്ധി ലോകരാജ്യങ്ങള്‍ അനുഭവിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് ബാധയെ ആരും നിസ്സാരമായി കാണരുത് എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ക്ഷമയും ജാഗ്രതയുമാണ് കൊറോണയെ തുരത്താന്‍ ഏറ്റവും പ്രധാനമായി വേണ്ടത്. കൊവിഡ് ബാധിതന്‍ അല്ലെന്ന് സ്വയം ഉറപ്പ് വരുത്തണം. നമ്മള്‍ ആരോഗ്യത്തോടെ ഇരിക്കുകയാണെങ്കില്‍ സമൂഹവും ആരോഗ്യത്തോടെ ഇരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വ്യാപനം തടയാന്‍ എല്ലാ ശ്രമവുമെടുക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ എല്ലാവരും അനുസരിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു

ഞായറാഴ്ച്ച് രാവിലെ 7 മണി മുതല്‍ രാത്രി പത്ത് മണിവരെ ജനതാ കര്‍ഫ്യൂവും നിര്‍ദേശിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നടപ്പാക്കുന്ന കര്‍ഫ്യൂ ആണിത്. ഇത് നടപ്പാക്കണം. അടുത്ത രണ്ട് ദിവസം ഫോണിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കണം. നമ്മുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കണം. ഇതിനായി വൈകീട്ട് അഞ്ച് മണിക്ക് പ്ലേറ്റുകള്‍ കൂട്ടിയിടിച്ചോ കൈകള്‍ കൂട്ടിമുട്ടിയോ അഞ്ച് മിനിറ്റ് നന്ദി പ്രകടിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

English summary
"Why is parliament running?" Derek O'Brien this morning tweeted a sharp reaction on centre's coronavirus advisory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X