Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണേന്ത്യ ഉത്തരേന്ത്യയെ പിന്നിലാക്കുന്നത് എന്തുകൊണ്ട്? കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതം?

ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക അവസരങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെക്കാള്‍ മികച്ച പ്രകടനം തുടരുന്നതായാണ് വിവിധ പഠനങ്ങള്‍ കാണിക്കുന്നത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നും അതിന്റെ അനന്തരഫലങ്ങള്‍ എന്തെല്ലമാണ് എന്നും പറയുകയാണ് ഡാറ്റാ സയന്റിസ്റ്റായ ആര്‍ നീലകണ്ഠന്‍ ബിബിസിയിലെ ലേഖനത്തിലൂടെ.

ഇന്ത്യയില്‍ ജനിച്ച ഒരു പെണ്‍കുട്ടിയെ നമുക്ക് പരിഗണിക്കാം. മുന്‍കാല ജനസംഖ്യാ വളര്‍ച്ചയുടെ നിരക്ക് കുറവായതിനാല്‍ ഈ കുട്ടി വടക്കേ ഇന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയില്‍ ജനിക്കാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും നമുക്ക് ഈ കുട്ടി ദക്ഷിണേന്ത്യയില്‍ ജനിച്ചു എന്ന് തന്നെ സങ്കല്‍പ്പിക്കാം. ഈ സാഹചര്യത്തില്‍, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യയില്‍ ശിശുമരണ നിരക്ക് കുറവായതിനാല്‍ അവളുടെ ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ മരിക്കാനുള്ള സാധ്യത വളരെ കുറവാണ്.

1

അവള്‍ വാക്‌സിനേഷന്‍ എടുക്കാനുള്ള സാധ്യത കൂടുതലാണ്. അവള്‍ക്ക് പ്രസവസമയത്ത് അമ്മയെ നഷ്ടപ്പെടാനുള്ള സാധ്യത കുറവാണ്. കുട്ടികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാവുകയും കുട്ടിക്കാലത്ത് ആവശ്യമായ മികച്ച പോഷകാഹാരം ലഭിക്കുകയും ചെയ്യും. അവളുടെ അഞ്ചാം ജന്മദിനം ആഘോഷിക്കാനും, അസുഖം വന്നാല്‍ ഒരു ഡോക്ടറെയോ കണ്ടെത്താനും കൂടുതല്‍ കാലം ജീവിക്കാനും സാധ്യത ഏറെയാണ്.

2

അവള്‍ സ്‌കൂളില്‍ പോകും. കൂടുതല്‍ സമയം സ്‌കൂളില്‍ തുടരും. അവള്‍ കോളേജിലും പോകും. സാമ്പത്തിക ഉപജീവനത്തിനായി അവള്‍ കൃഷിയില്‍ ഏര്‍പ്പെടാനുള്ള സാധ്യത കുറവാണ്. മാത്രമല്ല അവള്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കുന്ന ജോലി കണ്ടെത്താനുള്ള സാധ്യത കൂടുതലാണ്. അവള്‍ താരതമ്യേന കുറച്ച് കുട്ടികളുടെ മാത്രം അമ്മയാകുകയും ചെയ്യും. അവര്‍ അവളെക്കാള്‍ ആരോഗ്യമുള്ളവരും വിദ്യാഭ്യാസമുള്ളവരുമായിരിക്കും.

3

ഒരു വോട്ടര്‍ എന്ന നിലയില്‍ അവര്‍ക്ക് കൂടുതല്‍ രാഷ്ട്രീയ പ്രാതിനിധ്യവും തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്വാധീനവും ഉണ്ടാകും. ചുരുക്കത്തില്‍, ഉത്തരേന്ത്യയില്‍ ജനിക്കുന്ന ഒരു കുട്ടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദക്ഷിണേന്ത്യയില്‍ ജനിക്കുന്ന കുട്ടി ആരോഗ്യകരവും സമ്പന്നവും കൂടുതല്‍ സുരക്ഷിതവും സാമൂഹികമായി സ്വാധീനമുള്ളതുമായ ജീവിതം നയിക്കും.

4

ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക അവസരങ്ങള്‍ എന്നിവയുടെ ഈ സൂചകങ്ങളില്‍ പലതിലും, തെക്കും വടക്കും തമ്മിലുള്ള വ്യത്യാസം യൂറോപ്പും സബ്-സഹാറന്‍ ആഫ്രിക്കയും തമ്മിലുള്ള വ്യത്യാസം പോലെയാണ്. എന്നാല്‍ ഇത് എല്ലാക്കാലത്തും അങ്ങനെയായിരുന്നില്ല എന്ന് മനസിലാക്കാന്‍ സാധിക്കും. വിവിധ പദ്ധതികളിലൂടെയാണ് ദക്ഷിണേന്ത്യ ഈ നേട്ടം ആര്‍ജിച്ചെടുക്കുന്നത്.

5

1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍, ഇന്ത്യയുടെ ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന തമിഴ്നാട്, കര്‍ണാടക, കേരളം, ആന്ധ്രാപ്രദേശ് എന്നീ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വികസനത്തിന്റെ കാര്യത്തില്‍ മധ്യത്തിലോ താഴെയോ ആയിരുന്നു. (അഞ്ചാമത്തെ സംസ്ഥാനമായ തെലങ്കാന 2014-ല്‍ ആന്ധ്രാപ്രദേശ് വിഭജിച്ച് രൂപീകരിച്ചതാണ്).

6

എന്നാല്‍ 1980-കളില്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ക്രിയാത്മകമായി വ്യതിചലിക്കാന്‍ തുടങ്ങി. അന്നുമുതല്‍ ഈ പ്രവണത ത്വരിതഗതിയിലായി. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നതിന് ആര്‍ക്കും ഉത്തരമില്ല. ഓരോ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും അതിന്റേതായ പ്രത്യേക കഥയുണ്ട്. നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇവര്‍ ശ്രമിച്ചു എന്നതാണ് വലിയ കാര്യം.

7

അവയില്‍ ചിലത് ഫലം കണ്ടു. ചിലത് പരാജയപ്പെട്ടു. പലതും സാമ്പത്തികമായി കൊള്ളയടിക്കുകയായിരുന്നു. പക്ഷേ, സംസ്ഥാനങ്ങള്‍, അവര്‍ ഉദ്ദേശിച്ചതുപോലെ, ജനാധിപത്യത്തിന്റെ പരീക്ഷണശാലകളായി പ്രവര്‍ത്തിച്ചുവെന്ന് പലരും വിശ്വസിക്കുന്നു. തമിഴ്നാട്ടില്‍ ആരംഭിച്ച ഉച്ചഭക്ഷണ പദ്ധതി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി ഇതിന്റെ പ്രധാന ഉദാഹരണമാണ്.

8

1982-ല്‍ അവതരിപ്പിച്ച ഉച്ചഭക്ഷണ പദ്ധതി തമിഴ്നാട്ടില്‍ സ്‌കൂള്‍ പ്രവേശനം വര്‍ധിപ്പിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്‌കൂള്‍ പ്രവേശന നേട്ടം നേടിയ സംസ്ഥാനമാണ് ഇന്ന്. കേരളത്തില്‍, നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്നിനെപ്പോലുള്ളവര്‍ പറയുന്നത് ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ പുരോഗതിക്ക് കാരണമായത് രാഷ്ട്രീയ മുന്നേറ്റവും സംസ്ഥാനത്തിന്റെ സമന്വയ സംസ്‌കാരവുമാണ്.

9

രാഷ്ട്രീയ ശാസ്ത്രജ്ഞയായ പ്രേരണ സിങ്ങിനെപ്പോലുള്ളവര്‍ പറയുന്നത് സംസ്ഥാനങ്ങള്‍ ഉയര്‍ത്തി പിടിച്ച പ്രാദേശിക സ്വത്വം അല്ലെങ്കില്‍ ഉപദേശീയതയും ഇതിന് സഹായിച്ചു എന്നാണ്. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഈ തരത്തിലുള്ള മുന്നേറ്റം ഒരു പ്രത്യേക പ്രശ്‌നത്തിനും കാരണമായി. നാല് സംസ്ഥാനങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ ചെറിയ ജനസംഖ്യയാണ്. ഒരു തലമുറയായി ജനസംഖ്യാ വളര്‍ച്ച കുറവാണ് ഇവിടങ്ങളില്‍.

10

അവരുടെ അഭിവൃദ്ധി അവരെ കൂടുതല്‍ നികുതി ചുമത്തുന്നതിലേക്ക് നയിക്കും. പ്രതിശീര്‍ഷ അടിസ്ഥാനത്തില്‍ ജനസംഖ്യ കുറവായതിനാല്‍ അവര്‍ക്ക് കേന്ദ്ര നികുതി കൈമാറ്റത്തില്‍ താരതമ്യേന ചെറിയ പങ്ക് ആണ് ലഭിക്കുന്നത്. അനുവദിക്കുന്ന തുക ജനസംഖ്യയെ ആശ്രയിച്ചിരിക്കുന്നു. ജിഎസ്ടി പോലുള്ള സമീപകാല നികുതി പരിഷ്‌കാരങ്ങള്‍ ഇത് കൂടുതല്‍ വഷളാക്കിയതായി പലരും വിശ്വസിക്കുന്നു.

11

മുന്‍കാലങ്ങളില്‍, എല്ലാ സംസ്ഥാനങ്ങളും പരോക്ഷനികുതികളിലൂടെ വരുമാനം വര്‍ധിപ്പിക്കുമായിരുന്നു. അത് അവര്‍ക്ക് സ്വന്തം നയങ്ങള്‍ ഉണ്ടാക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം നല്‍കി, തമിഴ്നാട്ടിലെ ഉച്ചഭക്ഷണ പദ്ധതി പോലെ. എന്നാല്‍ രാജ്യത്തെ ഏകീകൃത വിപണിയിലേക്ക് ഏകീകരിക്കാന്‍ രൂപകല്‍പ്പന ചെയ്ത ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതോടെ, സംസ്ഥാനങ്ങള്‍ പറയുന്നത്, സ്വന്തം സാമ്പത്തികം സ്വരൂപിക്കാന്‍ തങ്ങള്‍ക്ക് വലിയ ഇളവുകളില്ലെന്നും ഫെഡറല്‍ കൈമാറ്റങ്ങളെ കൂടുതലായി ആശ്രയിക്കുന്നുണ്ടെന്നുമാണ്.

12

ഇത് കേന്ദ്ര സര്‍ക്കാരും ദക്ഷിണേന്ത്യയും തമ്മിലുള്ള ബന്ധം വഷളാക്കി. ഈ വര്‍ഷമാദ്യം, ഇന്ധന വില കുറയ്ക്കുന്നതിനെച്ചൊല്ലി സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രം നികുതി കുറച്ചതിന് സമാനമായി നികുതി കുറച്ചപ്പോള്‍ പല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഇതില്‍ നിന്ന് പിന്നോട്ട് പോകുകയും ചെയ്തു.

13

ഒരു വശത്ത് സര്‍ക്കാര്‍ സേവനങ്ങളുടെയും ക്ഷേമപദ്ധതികളുടെയും കാര്യത്തില്‍ തമിഴ്നാട്ടിലെ ഒരു പൗരനെപ്പോലെ തന്നെ പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ഉത്തര്‍പ്രദേശിലുണ്ട്. എന്നാല്‍ മറുവശത്ത്, സങ്കീര്‍ണ്ണമായ നികുതി സമ്പ്രദായത്തിലൂടെ സ്വയം ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്ന തമിഴ്നാട്ടിലെ പൗരന്മാരുണ്ട്.

14

2026-ല്‍ രാജ്യം മറ്റൊരു റൗണ്ട് ഡീലിമിറ്റേഷനായി ഒരുങ്ങുമ്പോള്‍ ദക്ഷിണേന്ത്യയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധം ഭാവിയില്‍ കൂടുതല്‍ വഷളായേക്കാം. 1976-ല്‍ അവസാനമായി നടത്തിയ റൗണ്ട് ഡീലിമിറ്റേഷന്‍ കാലക്രമേണ ജനസംഖ്യയിലെ മാറ്റങ്ങളെ പ്രതിനിധീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് സീറ്റുകളുടെ അതിരുകള്‍ പുനര്‍നിര്‍ണയിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഇതിനര്‍ത്ഥം വരുമാനനഷ്ടത്തിനും സ്വന്തം നയങ്ങള്‍ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മയ്ക്കുമൊപ്പം, സമ്പന്നമായ ദക്ഷിണേന്ത്യയ്ക്ക് ഭാവിയില്‍ പാര്‍ലമെന്റില്‍ സീറ്റുകള്‍ കുറവായിരിക്കാം എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+