കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ടാണ് ജഹവർലാൽ നെഹ്റു എപ്പോഴും റോസാപ്പൂവ് ധരിക്കുന്നത്; കോൺഗ്രസിന്റെ ഉത്തരം ഇതാണ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, സ്വാതന്ത്ര്യ സമര നേതാവ്, രാഷ്ട്രീയ തത്വചിന്തകൻ, ഗ്രന്ഥകർത്താവ് , ചരിത്രകാരൻ അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ജവഹർ ലാൽ നെഹ്റുവിന്. ഇന്നും ആദരവോടുകൂടി രാജ്യം അദ്ദേഹത്തെ ഓർക്കുന്നു. ഏറെ പ്രത്യേകതകൾ നിറഞ്ഞ രീതികളായിരുന്നു അദ്ദേഹത്തിന്റേത്. കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന ജവഹർലാൽ നെഹ്റുവിനെ അവർ ചാച്ചാജിയെന്ന് വിളിച്ചു.

ജവഹർലാൽ നെഹ്റു എന്ന് പറയുമ്പോൾ ഓർമ വരുന്നൊരു രൂപമുണ്ട്. തൊപ്പിയും നീണ്ട ജുബ്ബയും , അതിലൊരു ചുവന്ന റോസാപ്പൂവും. എന്ത് വസ്ത്രം ധരിച്ചാലും ചുവന്ന റോസാപ്പൂവ് തന്റെ കുപ്പായത്തിൽ ചേർത്തുവയ്ക്കാൻ അദ്ദേഹം മടിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഈ ശീലത്തിന് കാരണമായി പല കാരണങ്ങൾ പറയപ്പെടുന്നുണ്ട്. കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ നെഹ്റുവും റോസാപ്പൂവും തമ്മിലുള്ള ബന്ധത്തിന്റെ യഥാർത്ഥ്യം കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.

കാരണം വ്യക്തമാക്കി കോൺഗ്രസ്

ഇൻസ്റ്റഗ്രാം പേജിലാണ് കോട്ടിൽ റോസാപ്പൂവ് കുത്തി നിൽക്കുന്ന നെഹ്റുവിന്റെ ഫോട്ടോയ്ക്കൊപ്പം അതിനുള്ള കാരണവും കോൺഗ്രസ് വ്യക്തമാക്കുന്നത്. അസുഖ ബാധിതയായി മരിച്ച തന്റെ പത്നി കമലാ നെഹ്റുവിന്റെ ഓർമയ്ക്കായാണ് അദ്ദേഹം റോസാപ്പൂവ് വസ്ത്രത്തിൽ വയ്ക്കുന്നതെന്നാണ് പറയുന്നത്. 1938ലാണ് കമലാ നെഹ്റു മരിക്കുന്നത്.

 കമലയുമായുള്ള വിവാഹം

കമലയുമായുള്ള വിവാഹം

1916ലാണ് ജവഹർലാൽ വീട്ടുകാരുടെ താൽപര്യപ്രകാരം നെഹ്റു കമലയെ വിവാഹം കഴിക്കുന്നത്. സാമ്പത്തികമായി ഉന്നത കുടുംബത്തിൽ നിന്നും വന്ന കമല പക്ഷെ നിശബ്ദ ജീവിതം നയിക്കാനായിരുന്നു ആഗ്രഹിച്ചത്. ക്ഷയരോഗ ബാധിതയായ കമലയെ വിദേശ ചികിത്സയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1938 ഫെബ്രുവരിയിലാണ് കമലാ നെഹ്റു മരിക്കുന്നത്. ഏക മകൾ ഇന്ദിരയ്ക്ക് അന്ന് 19 വയസായിരുന്നു പ്രായം.

ചിത്രങ്ങൾ പങ്കവെച്ച് കോൺഗ്രസ്

ചിത്രങ്ങൾ പങ്കവെച്ച് കോൺഗ്രസ്

ഇത് ആദ്യമായല്ല ഇത്തരത്തിൽ പഴയ ചിത്രങ്ങൾ കോൺഗ്രസ് അക്കൗണ്ടിൽ പങ്കുവയ്ക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ ചരിത്രം വ്യക്തമാക്കുന്നതും അപൂർവ്വവുമായി നിരവധി ചിത്രങ്ങൾ ഇത്തരത്തിൽ പങ്കുവയ്ക്കാറുണ്ട്. ഗാന്ധി കുടുംബാംഗങ്ങളുടെ പഴയകാല ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടാറുണ്ട്.

സോണിയാ ഗാന്ധിയുടെ ചിത്രം

അടുത്തിടെ സോണിയാ ഗാന്ധിയുടെ മനോഹരമായ ചിത്രം കോൺഗ്രസ് പങ്കുവെച്ചിരുന്നു. രാജീവ് ഗാന്ധി പകർത്തിയ സോണിയയുടെ ചെറുപ്പകാലത്തെ ചിത്രമായിരുന്നു പങ്കുവെച്ചത്. രാജീവ് ഗാന്ധിയുടെ ക്യാമറക്കണ്ണുകൾ പകർത്തിയ സോണിയാ ഗാന്ധിയുടെ സുന്ദരചിത്രം എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.

പ്രിയങ്കാ ഗാന്ധിയും

പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രിയങ്കയുടെ രസകരമായ ഒരു പഴയകാല ചിത്രവും കോൺഗ്രസ് പങ്കുവെച്ചിരുന്നു. മുത്തശ്ശി ഇന്ദിരാ ഗാന്ധിയ്ക്കൊപ്പം ഇരിക്കുന്ന പ്രിയങ്കയുടെ ചിത്രമായിരുന്നു അത്.

 ട്രോളുകൾ

ട്രോളുകൾ

ലക്ഷക്കണക്കിനാളുകളാണ് കോൺഗ്രസിനെ ഇൻസ്റ്റഗ്രമിൽ ഫോളോ ചെയ്യുന്നത്. രസകരവും ലളിതവുമായ കാര്യങ്ങൾ മാത്രമെ അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുള്ളു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയേയും പരിഹസിക്കുന്ന ചില ട്രോളുകളും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ആയിരക്കണക്കിനാളുകളാണ് ഓരോ പോസ്റ്റുകൾക്കും കമന്റും ലൈക്കും അടിക്കാറ്.

സമൂഹമാധ്യമങ്ങളിൽ സജീവമായി കോൺഗ്രസ്

സമൂഹമാധ്യമങ്ങളിൽ സജീവമായി കോൺഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പിനായി സോഷ്യൽ മീഡിയയിലും പിടിമുറുക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. വാട്സാപ്പ് , ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമിലൂടെ കൂടുതൽ പേരിലേക്ക് എത്തിച്ചേരാനാകും എന്നാണ് വിലയിരുത്തുന്നത്. സമൂഹമാധ്യമങ്ങളുടെ സാധ്യത ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി. പുതുതമലമുറ വോട്ടർമാരെ ലക്ഷ്യമിട്ടാണ് സോഷ്യൽമീഡിയയിലെ പ്രചാരണം. ( ചിത്രങ്ങൾക്ക് കടപ്പാട്/ഐഎൻസിഇന്ത്യ ഇൻസ്റ്റഗ്രാം പേജ്)

പ്രിയങ്ക ഗാന്ധിക്ക് പിന്തുണ 27% മാത്രം; ഉത്തർപ്രദേശിൽ ബിജെപി തന്നെ, ഞെട്ടിച്ച് സർവ്വേ ഫലംപ്രിയങ്ക ഗാന്ധിക്ക് പിന്തുണ 27% മാത്രം; ഉത്തർപ്രദേശിൽ ബിജെപി തന്നെ, ഞെട്ടിച്ച് സർവ്വേ ഫലം

English summary
Jawaharlal Nehru pinned a fresh red rose to his coat everyday as a reminder of his life with his wife Mrs. Kamala Nehru,explained congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X