ബിജെപി-എഐഎഡിഎംകെ സഖ്യം! വന്‍ ട്രോളുമായി കോണ്‍ഗ്രസ് നേതാവ് ഖുശ്ബു
ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഏറ്റവും കുറവ് സ്വാധീനമുള്ള സംസ്ഥാനമാണ് തമിഴ്നാട്. സംസ്ഥാനത്ത് നേട്ടം കൊയ്യണമെങ്കില്‍ ബിജെപിക്ക് എഐഎഡിഎംകെയുമായി സഖ്യത്തിലെത്തിയേ മതിയാകൂ. പല തവണ സഖ്യത്തിന് സാധ്യത തേടിയിരുന്നെങ്കിലും എഐഎഡിഎംകെയിലെ മുതിര്‍ന്ന നേതാക്കള്‍ ഈ നീക്കത്തെ എതിര്‍ത്തു.
എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം ശക്തിയാര്‍ജ്ജിച്ചതോടെ ബിജെപിയുമായി സഖ്യത്തിന് ഒരുങ്ങിയിരിക്കുകയാണ് എഐഎഡിഎംകെ. അതേസമയം സഖ്യത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വക്താവും നടിയുമായ ഖുശ്ബു. എഐഎഡിഎംകെ-ബിജെപി സഖ്യത്തില്‍ താന്‍ സന്തോഷവതിയാണെന്ന് ഖുശ്ബു പരിഹസിച്ചു.

എഐഎഡിഎംകെ-കോണ്‍ഗ്രസ് സഖ്യം
പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നതായിരുന്നു ബിജെപിയുടെ തന്ത്രം. ഇതിനായി തമിഴ്നാട്ടില്‍ എഐഎഡിഎംകെയെ ബിജെപി സമീപിക്കുകയും ചെയ്തിരുന്നു.എന്നാല്‍ തുടക്കത്തില്‍ തന്നെ ബിജെപിയുടെ ആഗ്രഹങ്ങളെ എഐഎഡിഎംകെ തൂത്തെറിഞ്ഞു.

എതിര്‍ത്ത് നേതാക്കള്‍
എഐഎഡിഎംകെയിലെ 10 മുതിര്‍ന്ന നേതാക്കള്‍ ബിജെപി സഖ്യത്തിനെതിരെ രംഗത്തെത്തി. ബിജെപി സഖ്യം സംസ്ഥാനത്ത് പാര്‍ട്ടിക്ക് നഷ്ടം മാത്രമേ സമ്മാനിക്കുള്ളൂവെന്നായിരുന്നു നേതാക്കളുടെ മുന്നറിയിപ്പ്.
നേരത്തെ 2014 ല്‍ തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും തനിച്ച് മത്സരിച്ച എഐഎഡിഎംകെ 37 ഇടത്തും വിജയിച്ചിരുന്നു.

സീറ്റ് വിഭജനം
എംഡിഎംകെ, ഡിഎംഡികെ തുടങ്ങിയ പാര്‍ട്ടികള്‍ക്കൊപ്പം മത്സരിച്ച ബിജെപിക്ക് കന്യാകുമാരിയില്‍ പൊന്‍രാധാക്യഷ്ണനെ മാത്രമാണ് വിജയിപ്പിക്കാനായത്.എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം ശക്തിയാര്‍ജ്ജിച്ചതോടെ ബിജെപിയുമായി സഖ്യത്തിലെത്താന്‍ എഐഎഡിഎംകെ തിരുമാനിച്ചു.സീറ്റ് വിഭജന ചര്‍ച്ചകള്‍ അടക്കം ഉടന്‍ നടക്കുമെന്നാണ് വിവരം.

പരിഹസിച്ച് ഖുശ്ബു
വാര്‍ത്ത വന്നതോടെ സഖ്യത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വക്താവും നടിയുമായി ഖുശ്ബു. സഖ്യത്തില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് ഖുശ്ബു പ്രതികരിച്ചു.പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാംകോണ്ഗ്രസ്-ഡിഎംകെ സഖ്യം ലോക്സഭാ തൂത്തുവാരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

രണ്ട് പാര്‍ട്ടികള്‍
അതേസമയം എഐഎഡിഎംകെ ഒറ്റയ്ക്കാണ് മത്സരിക്കുന്നതെങ്കില്‍ വെറും മൂന്ന് സീറ്റുകളാണ് പ്രവചിക്കുന്നത്. നോട്ടയ്ക്ക് താഴെ വോട്ട് കിട്ടിയ ബിജെപി എഐഎഡിഎംകെയുമായി സഖ്യത്തില്‍ എത്തുന്നതില്‍ പിന്നെ സന്തോഷിക്കാതിരിക്കുമോ എന്നായിരുന്നു നടിയുടെ പരിഹാസം.

ജനങ്ങള്‍ തിരഞ്ഞെടുത്തതല്ല
തമിഴ്നാടിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ ജനങ്ങള്‍ തിരഞ്ഞെടുത്തതല്ല. ആദ്യം ബിജെപിയെ സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശിക്കുന്നു, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തിരിച്ചും. എന്നാല്‍ സമയം വന്നപ്പോള്‍ അവര്‍ ഒന്നിച്ചു.

കബളിപ്പിക്കുന്നു
ബിജെപിയെ എതിര്‍ത്തുള്ള എഐഎഡിഎംകെ നേതാവ് തമ്പിദുരൈയുടെ വാക്കുകള്‍ വെറും കള്ളത്തരം മാത്രമാണ്,പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവാണ് അദ്ദേഹം. എതിര്‍പ്പുകളെല്ലാം ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയുള്ള നാടകം മാത്രമാണെന്നും ഖുശ്ബു പ്രതികരിച്ചു.

ലക്ഷ്യം വോട്ട് മാത്രം
തമിഴ്നാട്ടിലേക്കുള്ള മോദിയുടെ യാത്രകള്‍ വോട്ട് ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യക്തമാണ്. എന്നാല്‍ അത് വിലപ്പോകുമെന്ന് കരുതേണ്ട. മധുരയിലെ എയിംസ് ഉദ്ഘാടനം ചെയ്യാന്‍ മോദിയെത്തിയിരുന്നു. ഫിബ്രവരി 10 ന് മോദി വീണ്ടും തമിഴ്നാട്ടില്‍ എത്തും.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications