കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി-എഐഎഡിഎംകെ സഖ്യം! വന്‍ ട്രോളുമായി കോണ്‍ഗ്രസ് നേതാവ് ഖുശ്ബു

  • By
Google Oneindia Malayalam News

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഏറ്റവും കുറവ് സ്വാധീനമുള്ള സംസ്ഥാനമാണ് തമിഴ്നാട്. സംസ്ഥാനത്ത് നേട്ടം കൊയ്യണമെങ്കില്‍ ബിജെപിക്ക് എഐഎഡിഎംകെയുമായി സഖ്യത്തിലെത്തിയേ മതിയാകൂ. പല തവണ സഖ്യത്തിന് സാധ്യത തേടിയിരുന്നെങ്കിലും എഐഎഡിഎംകെയിലെ മുതിര്‍ന്ന നേതാക്കള്‍ ഈ നീക്കത്തെ എതിര്‍ത്തു.

എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം ശക്തിയാര്‍ജ്ജിച്ചതോടെ ബിജെപിയുമായി സഖ്യത്തിന് ഒരുങ്ങിയിരിക്കുകയാണ് എഐഎഡിഎംകെ. അതേസമയം സഖ്യത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വക്താവും നടിയുമായ ഖുശ്ബു. എഐഎഡിഎംകെ-ബിജെപി സഖ്യത്തില്‍ താന്‍ സന്തോഷവതിയാണെന്ന് ഖുശ്ബു പരിഹസിച്ചു.

എഐഎഡിഎംകെ-കോണ്‍ഗ്രസ് സഖ്യം

എഐഎഡിഎംകെ-കോണ്‍ഗ്രസ് സഖ്യം

പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നതായിരുന്നു ബിജെപിയുടെ തന്ത്രം. ഇതിനായി തമിഴ്നാട്ടില്‍ എഐഎഡിഎംകെയെ ബിജെപി സമീപിക്കുകയും ചെയ്തിരുന്നു.എന്നാല്‍ തുടക്കത്തില്‍ തന്നെ ബിജെപിയുടെ ആഗ്രഹങ്ങളെ എഐഎഡിഎംകെ തൂത്തെറിഞ്ഞു.

എതിര്‍ത്ത് നേതാക്കള്‍

എതിര്‍ത്ത് നേതാക്കള്‍

എഐഎഡിഎംകെയിലെ 10 മുതിര്‍ന്ന നേതാക്കള്‍ ബിജെപി സഖ്യത്തിനെതിരെ രംഗത്തെത്തി. ബിജെപി സഖ്യം സംസ്ഥാനത്ത് പാര്‍ട്ടിക്ക് നഷ്ടം മാത്രമേ സമ്മാനിക്കുള്ളൂവെന്നായിരുന്നു നേതാക്കളുടെ മുന്നറിയിപ്പ്.
നേരത്തെ 2014 ല്‍ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും തനിച്ച് മത്സരിച്ച എഐഎഡിഎംകെ 37 ഇടത്തും വിജയിച്ചിരുന്നു.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

എംഡിഎംകെ, ഡിഎംഡികെ തുടങ്ങിയ പാര്‍ട്ടികള്‍ക്കൊപ്പം മത്സരിച്ച ബിജെപിക്ക് കന്യാകുമാരിയില്‍ പൊന്‍രാധാക്യഷ്ണനെ മാത്രമാണ് വിജയിപ്പിക്കാനായത്.എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം ശക്തിയാര്‍ജ്ജിച്ചതോടെ ബിജെപിയുമായി സഖ്യത്തിലെത്താന്‍ എഐഎഡിഎംകെ തിരുമാനിച്ചു.സീറ്റ് വിഭജന ചര്‍ച്ചകള്‍ അടക്കം ഉടന്‍ നടക്കുമെന്നാണ് വിവരം.

പരിഹസിച്ച് ഖുശ്ബു

പരിഹസിച്ച് ഖുശ്ബു

വാര്‍ത്ത വന്നതോടെ സഖ്യത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വക്താവും നടിയുമായി ഖുശ്ബു. സഖ്യത്തില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് ഖുശ്ബു പ്രതികരിച്ചു.പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാംകോണ്‍ഗ്രസ്-ഡിഎംകെ സഖ്യം ലോക്സഭാ തൂത്തുവാരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

രണ്ട് പാര്‍ട്ടികള്‍

രണ്ട് പാര്‍ട്ടികള്‍

അതേസമയം എഐഎഡിഎംകെ ഒറ്റയ്ക്കാണ് മത്സരിക്കുന്നതെങ്കില്‍ വെറും മൂന്ന് സീറ്റുകളാണ് പ്രവചിക്കുന്നത്. നോട്ടയ്ക്ക് താഴെ വോട്ട് കിട്ടിയ ബിജെപി എഐഎഡിഎംകെയുമായി സഖ്യത്തില്‍ എത്തുന്നതില്‍ പിന്നെ സന്തോഷിക്കാതിരിക്കുമോ എന്നായിരുന്നു നടിയുടെ പരിഹാസം.

ജനങ്ങള്‍ തിരഞ്ഞെടുത്തതല്ല

ജനങ്ങള്‍ തിരഞ്ഞെടുത്തതല്ല

തമിഴ്നാടിന്‍റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ ജനങ്ങള്‍ തിരഞ്ഞെടുത്തതല്ല. ആദ്യം ബിജെപിയെ സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശിക്കുന്നു, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തിരിച്ചും. എന്നാല്‍ സമയം വന്നപ്പോള്‍ അവര്‍ ഒന്നിച്ചു.

കബളിപ്പിക്കുന്നു

കബളിപ്പിക്കുന്നു

ബിജെപിയെ എതിര്‍ത്തുള്ള എഐഎഡിഎംകെ നേതാവ് തമ്പിദുരൈയുടെ വാക്കുകള്‍ വെറും കള്ളത്തരം മാത്രമാണ്,പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവാണ് അദ്ദേഹം. എതിര്‍പ്പുകളെല്ലാം ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയുള്ള നാടകം മാത്രമാണെന്നും ഖുശ്ബു പ്രതികരിച്ചു.

ലക്ഷ്യം വോട്ട് മാത്രം

ലക്ഷ്യം വോട്ട് മാത്രം

തമിഴ്നാട്ടിലേക്കുള്ള മോദിയുടെ യാത്രകള്‍ വോട്ട് ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യക്തമാണ്. എന്നാല്‍ അത് വിലപ്പോകുമെന്ന് കരുതേണ്ട. മധുരയിലെ എയിംസ് ഉദ്ഘാടനം ചെയ്യാന്‍ മോദിയെത്തിയിരുന്നു. ഫിബ്രവരി 10 ന് മോദി വീണ്ടും തമിഴ്നാട്ടില്‍ എത്തും.

English summary
Why Khushboo is Happy to Read Reports of BJP and AIADMK Joining Hands For 2019 Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X