കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടിലെ മൂന്ന് ലക്ഷം പേരെ എന്തുചെയ്യും? കൈമലര്‍ത്തി മോദി സര്‍ക്കാര്‍, വെട്ടിലായി ബിജെപി

Google Oneindia Malayalam News

Recommended Video

cmsvideo
Why Lankan Tamils, Muslims Left Out in CAB? | Oneindia Malayalam

ചെന്നൈ: പൗരത്വ ഭേദഗതി ബില്ലിന്‍മേല്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കവെ തമിഴ്‌നാട്ടില്‍ വന്‍ പ്രക്ഷോഭത്തിന് സാധ്യത. മൂന്നുലക്ഷത്തോളം അഭയാര്‍ഥികളാണ് തമിഴ്‌നാട്ടിലുള്ളത്. ഇതില്‍ കൂടുതലും ഹിന്ദുക്കള്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലില്‍ ഹിന്ദുക്കളായ അഭായാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും തമിഴ്‌നാട്ടിലുള്ള ഹിന്ദു അഭയാര്‍ഥികള്‍ പുറത്താണ്. കാരണം അവര്‍ എത്തിയത് ശ്രീലങ്കയില്‍ നിന്നാണ്.

പുതിയ ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം ശ്രീലങ്കയില്‍ നിന്ന് വന്നവര്‍ക്ക് പൗരത്വം നല്‍കില്ല. കേന്ദ്ര നിലപാടിനെതിരെ കമല്‍ഹാസന്‍, ശ്രീശ്രീ രവിശങ്കര്‍, വൈരമുത്തു ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. വിശദാംശങ്ങള്‍...

ഭരണകക്ഷി പിന്തുണച്ചു

ഭരണകക്ഷി പിന്തുണച്ചു

തമിഴ്‌നാട് ഭരണകക്ഷിയായ എഐഎഡിഎംകെ ലോക്‌സഭയില്‍ ബില്ലിനെ അനുകൂലിച്ചുവോട്ട് ചെയ്തു. രാജ്യസഭയിലും ബില്ലിനെ പിന്തുണയ്ക്കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. 13 എംപിമാരാണ് എഐഎഡിഎംകെയ്ക്ക് രാജ്യസഭയിലുള്ളത്. ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഇവരുടെ പിന്തുണ നിര്‍മാണയകമാകും.

 തമിഴരെയും മുസ്ലിംകളെയും

തമിഴരെയും മുസ്ലിംകളെയും

ശ്രീലങ്കന്‍ തമിഴരെയും മുസ്ലിംകളെയും ബില്ലില്‍ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്താണ് തമിഴ്‌നാട്ടില്‍ പ്രതിഷേധം. ഈ വിഷയം ഉന്നയിച്ച് ലോക്‌സഭയില്‍ നിന്ന് ഡിഎംകെ ഇറങ്ങിപോയിരുന്നു. രാജ്യസഭയിലും തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ വിഷയം ചര്‍ച്ചയാക്കും.

 കേന്ദ്രത്തിന് കത്തയച്ചു

കേന്ദ്രത്തിന് കത്തയച്ചു

ശ്രീലങ്കയില്‍ നിന്ന് അഭയം ചോദിച്ചെത്തിയവര്‍ക്ക് പൗരത്വം നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീശ്രീ രവിശങ്കര്‍ കേന്ദ്രത്തിന് കത്തെഴുതി. കവി വൈരമുത്തുവും മോദി സര്‍ക്കാരിനോട് വിഷയം ഉന്നയിച്ചു. നടന്‍ കമല്‍ഹാസന്‍ പുതിയ ബില്ലിലെ വിവേചനം ചോദ്യം ചെയ്തു രംഗത്തെത്തി. നടന്‍ സിദ്ധാര്‍ഥ് ബില്ലിനെ പിന്തുണച്ച എടപ്പാടി പളനിസ്വാമിയുടെ നിലപാടിനെ വിമര്‍ശിച്ചു.

മൂന്ന് ലക്ഷത്തിലധികം

മൂന്ന് ലക്ഷത്തിലധികം

ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം ശക്തിപ്പെട്ട 1980കളിലാണ് തമിഴ് വംശജര്‍ ഇന്ത്യയിലേക്ക് വന്‍തോതില്‍ കുടിയേറിയത്. അഭയാര്‍ഥികളായി കഴിയുന്ന ഇവര്‍ ഇന്ന് മക്കളും പേരമക്കളുമായി മൂന്ന് ലക്ഷത്തിലധികം വരുമെന്നാണ് കണക്ക്. കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്ലില്‍ ഇവരെ ഉള്‍പ്പെടുത്താതതാണ് തമിഴ്‌നാട്ടിലെ പ്രതിഷേധത്തിന് കാരണം.

ബില്ലിലെ വ്യവസ്ഥ

ബില്ലിലെ വ്യവസ്ഥ

പാകിസ്താന്‍, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം പൗരത്വം ലഭിക്കുക. ഹിന്ദു, പാഴ്‌സി, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ മതക്കാര്‍ക്കാണ് പൗരത്വം. ശ്രീലങ്കയില്‍ നിന്ന് വന്നവരില്‍ 90 ശതമാനവും ഹിന്ദുക്കളാണെങ്കിലും ശ്രീലങ്കന്‍ അഭയാര്‍ഥികളെ കേന്ദ്രം പുറത്തുനിര്‍ത്തിയിരിക്കുകയാണ്.

കേന്ദ്രത്തിന്റെ മറുപടി

കേന്ദ്രത്തിന്റെ മറുപടി

ലോക്‌സഭയില്‍ ബില്ലിന്‍മേല്‍ ചര്‍ച്ച നടക്കവെ, ശ്രീലങ്കയില്‍ നിന്ന് വന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കുമോ എന്ന് ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു. ഇല്ല എന്നാണ് കേന്ദ്രം മറുപടി നല്‍കിയത്. ഇതോടെ ബില്ലിനെ അനുകൂലിച്ച എഐഎഡിഎംകെ വെട്ടിലായി. തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയും വെട്ടിലായി.

കമല്‍ഹാസന്റെ ചോദ്യം

കമല്‍ഹാസന്റെ ചോദ്യം

ശ്രീലങ്കന്‍ തമിഴര്‍ക്കും മുസ്ലിംകള്‍ക്കും എന്തുകൊണ്ടാണ് പൗരത്വം നല്‍കാത്തതെന്ന് കമല്‍ഹാസന്‍ ചോദിച്ചു. നിയമത്തിന്റെ ഉദ്ദേശ ശുദ്ധിയെ അദ്ദേഹം ചോദ്യം ചെയ്തു. മൂന്നു പതിറ്റാണ്ടായി ഇന്ത്യയില്‍ താമസിക്കുന്ന ലങ്കന്‍ അഭയാര്‍ഥികള്‍ക്ക് എന്തുകൊണ്ട് പൗരത്വം നല്‍കുന്നില്ലെന്ന് കവി വൈരമുത്തു ചോദിച്ചു.

പ്രമുഖ നടന്‍ ബിജെപി വിട്ടു; മുസ്ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍, പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധംപ്രമുഖ നടന്‍ ബിജെപി വിട്ടു; മുസ്ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍, പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം

കോണ്‍ഗ്രസിനെ ശിവസേന 'ചതിച്ചു'; പിന്തുണച്ചത് ബിജെപിയെ... '25 വര്‍ഷം വോട്ടവകാശം നല്‍കരുത്'കോണ്‍ഗ്രസിനെ ശിവസേന 'ചതിച്ചു'; പിന്തുണച്ചത് ബിജെപിയെ... '25 വര്‍ഷം വോട്ടവകാശം നല്‍കരുത്'

English summary
Why Lankan Tamils, Muslims Left Out in CAB; Protest in Tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X