കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യാ വിഷയം: കോണ്‍ഗ്രസിനെതിരെ ആളിക്കത്തി ബിജെപി, സിബലിനും പാര്‍ട്ടിയ്ക്കും രൂക്ഷ വിമര്‍ശനം!

Google Oneindia Malayalam News

ധന്തുക: രാമക്ഷേത്രം വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി. കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ഷാ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് നരേന്ദ്രമോദിയും കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. കോണ്‍ഗ്രസ് എന്തിനാണ് തിരഞ്ഞെടുപ്പിനേയും രാമക്ഷേത്രത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നതെന്നാണ് മോദി ഉന്നയിക്കുന്ന ചോദ്യം. അയോധ്യാ കേസ് പരിഗണിക്കുന്നത് 2019 വരെ നീട്ടിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനെ വിമര്‍ശിച്ചാണ് ബിജെപി രംഗത്തെത്തിയത്.

<strong>ഗൂഗിളിന്‍റെ തേസ് പുറത്തിറങ്ങി: പണികിട്ടുന്നത് ഭീമിനും പേടിഎമ്മിനും! ഇത് ഏറ്റവുമെളുപ്പം!</strong>ഗൂഗിളിന്‍റെ തേസ് പുറത്തിറങ്ങി: പണികിട്ടുന്നത് ഭീമിനും പേടിഎമ്മിനും! ഇത് ഏറ്റവുമെളുപ്പം!

ആധാര്‍ ബന്ധിപ്പിക്കല്‍: മറക്കരുത് ഈ തിയ്യതികള്‍, ഡിസംബര്‍ 31 കഴിഞ്ഞാല്‍ നിങ്ങള്‍ ട്രാപ്പിലാകും!ആധാര്‍ ബന്ധിപ്പിക്കല്‍: മറക്കരുത് ഈ തിയ്യതികള്‍, ഡിസംബര്‍ 31 കഴിഞ്ഞാല്‍ നിങ്ങള്‍ ട്രാപ്പിലാകും!

<strong>ഗുഗിള്‍ തേസില്‍ ബില്ലുകളടയ്ക്കാം: പേടിഎമ്മിനെ കടത്തിവെട്ടാന്‍ ഗൂഗിള്‍, ഉപയോക്താക്കളുടെ എണ്ണം 12 മില്യണ്‍ കടന്നു!!</strong>ഗുഗിള്‍ തേസില്‍ ബില്ലുകളടയ്ക്കാം: പേടിഎമ്മിനെ കടത്തിവെട്ടാന്‍ ഗൂഗിള്‍, ഉപയോക്താക്കളുടെ എണ്ണം 12 മില്യണ്‍ കടന്നു!!

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അയോധ്യാ കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്നാണ് കോണ്‍ഗ്രസ് ​എംപിയും അഭിഭാഷകനുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി കോടതിയില്‍ ഹാജരായപ്പോഴായിരുന്നു കപില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായും ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പില്‍ ആയുധം

തിരഞ്ഞെടുപ്പില്‍ ആയുധം


ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അയോധ്യാ വിഷയം കോണ്‍ഗ്രസിനെതിരെയുള്ള പ്രചാരണ ആയുധമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ഡിസംബര്‍ ഒമ്പതിന് നടക്കാനിരിക്കെ രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനെ വിമര്‍ശിച്ചും ബിജെപി രംഗത്തെത്തിയിരുന്നു. ഹിന്ദുവോട്ടുകള്‍ നേടാനുള്ള നീക്കമാണ് രാഹുലിന്‍റേതെന്നാണ് ബിജെപിയുടെ വാദം.

 മോദി കുറ്റപ്പെടുത്തുന്നു

മോദി കുറ്റപ്പെടുത്തുന്നു

കപില്‍ സിബല്‍ മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ പ്രശ്നമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചു. അയോധ്യയിലെ രാമ മന്ദിരത്തെ തിര‍ഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് എന്തിനാണെന്നും ചോദിക്കുന്നു. ലോക് സഭാ തിരഞ്ഞെടുപ്പുമായി അയോധ്യാ വിഷയത്തെ ബന്ധിപ്പിക്കുന്ന കോണ്‍ഗ്രസ് രാജ്യത്തെക്കുറിച്ചോ രാജ്യത്തെ ജനങ്ങളെക്കുറിച്ചോ ചിന്തിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് ഈ ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നുണ്ടോയെന്നും മോദി ചോദിക്കുന്നു.

സിബലിന്‍റെ ആവശ്യം

സിബലിന്‍റെ ആവശ്യം

2019ലെ ലോക്സസഭാ തിരഞ്ഞെടുപ്പ് വരെ അയോധ്യാ കേസില്‍, വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് വഖഫ് ബോര്‍ഡ‍ിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ കപില്‍ ആവശ്യപ്പെട്ടത്. 2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി രാമക്ഷേത്ര നിര്‍മാണം ആയുധമാക്കുന്നതിന് വേണ്ടി ഇതിന് മുമ്പായി രാമക്ഷേത്രം നിര്‍മിക്കുമെന്നും കോടതി ബിജെപിയുടെ തന്ത്രങ്ങളില്‍ വീഴരുതെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാണിക്കുന്നു.

 ഫെബ്രുവരി എട്ടിന്

ഫെബ്രുവരി എട്ടിന്


അയോധ്യാ കേസിലെ വാദം കേള്‍ക്കല്‍ 2019 വരെ നീട്ടിവയ്ക്കണമെന്ന കപില്‍ സിബലിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് കേസ് അന്തിമ വാദം കേള്‍ക്കുന്നതിനായി ഫെബ്രുവരി എട്ടിലേയ്ക്ക് മാറ്റിവയ്ക്കുകയും ചെയ്തുു. തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കാന്‍ ആവശ്യപ്പെട്ടുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുുള്ള ഹര്‍ജികളാണ് ഇതോടെ ഫെബ്രുവരി എട്ടിന് പരിഗണിക്കുക. മൂന്നില്‍ ഒരു ഭാഗം നിര്‍മോഹി അഖാഡയ്ക്കും രണ്ടാമത്തെ ഭാഗം ഹിന്ദുമഹാസഭയ്ക്കും മുന്നാമത്തെ ഭാഗം സുന്നി വഖഫ് ബോര്‍ഡിനുമായി വിഭജിച്ച് നല്‍കാനാണ് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെ മൂന്ന് സംഘങ്ങളും ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

 അമിത് ഷായ്ക്കുള്ള മറുപടി

അമിത് ഷായ്ക്കുള്ള മറുപടി

അയോധ്യാ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന അമിത് ഷായുടെ ചോദ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തിയിരുന്നു. നിലപാട് വ്യക്തമാണെന്നും തര്‍ക്കം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും സുപ്രീം കോടതി ഉത്തരവിട്ടാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നും സുര്‍ജേവാല വ്യക്തമാക്കി.

 കോണ്‍ഗ്രസിന് മൗനം

കോണ്‍ഗ്രസിന് മൗനം

അയോധ്യാ കേസ് 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പ് വരെ മാറ്റിവയ്ക്കണമെന്ന കോണ്‍ഗ്രസ് എംപി കപില്‍ സിബലിന്‍റെ ആവശ്യത്തോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. മോദിയുടെ പരാമര്‍ശങ്ങളോടും ഇതുവരെ പ്രതികരിക്കാത്ത കോണ്‍ഗ്രസ് കപില്‍ സിബലിന്‍റേത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് ചൂണ്ടിക്കാണിക്കുമെന്നാണ് സൂചനകള്‍.


English summary
After BJP chief Amit Shah, Prime Minister Narendra Modi today attacked the Congress over its leader Kapil Sibal's plea in the Supreme Court yesterday to defer hearing in the Ayodhya case till after the 2019 parliamentary elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X