കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിലെ എംഎൽഎമാരെ അടച്ചിട്ടിരിക്കുന്നതെന്തിന്? !! കോൺഗ്രസിനെ വിമർശിച്ച് അമിത് ഷാ!!

രാജ്യസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എംഎൽഎമാരെ കുതിരക്കച്ചവടം നടത്തുകയാണെന്ന ആരോപണം ഷാ നിഷേധിച്ചിട്ടുണ്ട്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎമാരെ കർണ്ണാടകയിലെ റിസോട്ടിൽ താമസിപ്പിച്ചിരിക്കുന്നതിനെതിരെ ബിജെപി ദേശീയാ അധ്യക്ഷൻ അമിത്ഷാ. എന്തിനാണ് കോൺഗ്രസ് എംഎൽഎമാരെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നതെന്ന് അമിത്ഷാ ചോദിച്ചു.

അഭിപ്രായ പ്രകടനം രാജ്യദ്രോഹമാണോ?!!!! പ്രധാനമന്ത്രിക്ക് വിരമിച്ച സൈനികരുടെ കത്ത്!!അഭിപ്രായ പ്രകടനം രാജ്യദ്രോഹമാണോ?!!!! പ്രധാനമന്ത്രിക്ക് വിരമിച്ച സൈനികരുടെ കത്ത്!!

amith sha

ആഗസ്റ്റ് 8 ന് ഗുജറാത്തിൽ നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എംഎൽഎമാരെ കുതിരക്കച്ചവടം നടത്തുകയാണെന്ന ആരോപണം ഷാ നിഷേധിച്ചിട്ടുണ്ട്.

കോൺഗ്രസിനെ വിമർശിച്ച് അമിത്ഷാ

കോൺഗ്രസിനെ വിമർശിച്ച് അമിത്ഷാ

ഗുജറാത്തിലെ 44 എംഎൽഎ മാരെ ബെംഗളൂരുവിൽ താമസിപ്പിച്ചിരിക്കുന്നതിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. കൂടാതെ കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ ഓരോ മന്ത്രിയും പ്രധാനമന്ത്രിയാണെന്നു സ്വയം വിചാരിക്കുകയും യാഥാർഥ പ്രധാനമന്ത്രിയെ ആരും പരിഗണിച്ചിരുന്നില്ലെന്നും അമിത്ഷാ പരിഹസിച്ചു.

ഗുജറാത്ത് എംഎൽഎമാരെ മാറ്റി

ഗുജറാത്ത് എംഎൽഎമാരെ മാറ്റി

ഗുജറാത്തിൽ ബിജെപിയിലേക്ക് ചേക്കേറുന്ന എംഎൽഎമാരുടെ എണ്ണം വർധിച്ചതോടെ പാർട്ടി നേതൃത്വം ഇടപെട്ട് 44 കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു.

എംഎൽഎമാരുടെ രാജി

എംഎൽഎമാരുടെ രാജി

ഗുജറാത്തിൽ ആകെ 57 എംഎൽഎമാരാണ് കോൺഗ്രസിലുള്ളത്. അതിൽ പ്രധാന നേതാവായ ശങ്കർ സിങ് വഗേല പാർട്ടി വിട്ടതോടെ ഇദ്ദേഹത്തോടെപ്പം 6 എംഎൽഎമാർ കൂടി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.

കോൺഗ്രസിന്റെ മുന്നൊരുക്കം

കോൺഗ്രസിന്റെ മുന്നൊരുക്കം

ഗുജറാത്തിൽ നിന്നുള്ള ബാക്കി എംഎൽഎമാർ കൂടി ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോൺഗ്രസ് എംഎൽഎമാരെ തൽകാലികമായി മാറ്റിയത്‌.

എന്ത് കൊണ്ട് കർണാടക

എന്ത് കൊണ്ട് കർണാടക

എംഎൽഎമാർ ഗുജറാത്തിൽ നിൽക്കുന്നതിനെക്കാൽ നല്ലത് കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ കർണാടകയിലാണെന്ന ദേശീയ നേതൃത്തിന്റെ തീരുമാനമാണ് നേതാക്കളെ കർണാടകത്തിലേക്ക് മാറ്റിയത്.

രാജ്യസഭ തിരഞ്ഞെടുപ്പ്

രാജ്യസഭ തിരഞ്ഞെടുപ്പ്

ആഗസ്റ്റിൽ വരാൻ പോകുന്ന രാജ്യസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് എംഎൽഎമാരെ ചക്കിട്ടു പിടിക്കുന്നതു അവരെ സംരക്ഷിക്കുന്നതു. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാനുള്ള ശ്രമമായാണ് എംഎൽഎമാരെ കോൺഗ്രസ് സംരക്ഷിക്കുന്നത്.

രാജിക്കു പിന്നിൽ സമ്മർദം

രാജിക്കു പിന്നിൽ സമ്മർദം

രാജിക്കു പിന്നിൽ സമ്മർദം പണവും സമ്മർദവും ചെലുത്തിയാണ് കോൺഗ്രസ് എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ രാജിക്കു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമോ ഒരു തരത്തിലും ബിജെപിയെ ഭയക്കുന്നില്ലെന്നും എംഎൽഎമാർ അറിയിച്ചിട്ടുണ്ടായിരുന്നു.

English summary
BJP chief Amit Shah on Monday questioned why the Congress had kept 44 of its Gujarat MLAs “locked” in a resort in Karnataka which ruled by the grand old party, even as the issue led to a ruckus in the Rajya Sabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X