Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്‍ക്കത്തയിലെ ഇന്ത്യ - പാക് ലോകകപ്പ് മത്സരം മമതാ ബാനര്‍ജി വോട്ടാക്കുമോ?

കൊല്‍ക്കത്ത: ഹിമാചല്‍ പ്രദേശിലെ ധരംശാലയിലായിരുന്നു ഇന്ത്യ - പാകിസ്താന്‍ ലോകകപ്പ് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ അത് കൊല്‍ക്കത്തയിലേക്ക് മാറ്റി. കൊല്‍ക്കത്തയിലും സുരക്ഷാ പ്രശ്‌നങ്ങളും പിച്ച് കിളക്കും തുടങ്ങിയ ഭീഷണികളും ഒക്കെയുണ്ട്. പക്ഷേ അതൊന്നും കാര്യമാക്കണ്ട, കളി നമ്മള്‍ ഒരു പ്രശ്‌നവും കൂടാതെ നടത്തുമെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറയുന്നത്.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് സൗരവ് ഗാംഗുലിക്കാണ് മമത ഈ ഉറപ്പ് നല്‍കിയിരിക്കുന്നത്. കളിക്ക് പൂര്‍ണ സുരക്ഷയാണ് മമതയുടെ വാഗ്ദാനം. നേരത്തെ, ഇന്ത്യ - പാക് മത്സരം കൊല്‍ക്കത്തയില്‍ നടത്തുന്നതില്‍ തനിക്ക് വളരെ വളരെ സന്തോഷമുണ്ടെന്ന് പറഞ്ഞ് മമതാ ബാനര്‍ജി ട്വിറ്ററില്‍ പോസ്റ്റും ഇട്ടിരുന്നു. കൊല്‍ക്കത്തയിലെ ഇന്ത്യ - പാക് ലോകകപ്പ് മത്സരം വോട്ടാക്കി മാറ്റാന്‍ തന്നെയാണ് മമതയുടെ പരിപാടി എന്നത് മൂന്നരത്തരം.

mamata-banerjee

രാജ്യത്ത് അസഹിഷ്ണുതാ വാദം നിലനില്‍ക്കുമ്പോള്‍, പശ്ചിമ ബംഗാളില്‍ അത്തരം പ്രശ്‌നങ്ങളൊന്നും ഇല്ല എന്ന ഇമേജ് ഉണ്ടാക്കാന്‍ മത്സരം വിജയകരമായി നടപ്പാക്കുന്നതിലൂടെ മമതാ ബാനര്‍ജിക്ക് സാധിക്കും. ഇന്ത്യ - പാക് മത്സരം ഒരു ഹിറ്റായി മാറുന്നതോടെ മമതയുടെ ലിബറല്‍, സെക്കുലര്‍ ഇമേജുകള്‍ ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുകയുമാവാം. ഇത് കൂടി കണ്ടുകൊണ്ടാകണം മമത മനോഹരമായ കൊല്‍ക്കത്തയിലേക്ക് ഇന്ത്യ - പാക് ടീമുകള്‍ക്ക് സ്വാഗതം പറഞ്ഞത്.

ഏകദേശം ഒരു മാസം മുന്‍പ്, ബി സി സി ഐ - പി സി ബി ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കാനും മമത ബാനര്‍ജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മുംബൈയിലെ ബി സി സി ഐ ആസ്ഥാനം ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെയാണ് ഇത്. മുംബൈയിലും പുനെയിലും തടയപ്പെട്ട പാക് സംഗീതജ്ഞന്‍ ഗുലാം അലിയെ മമത കൊല്‍ക്കത്തയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് - സി പി എം സഖ്യത്തിനെതിരെ ഒറ്റയ്ക്ക് മത്സരിക്കുന്ന മമതയ്ക്ക് സ്‌കോര്‍ ചെയ്യാന്‍ കിട്ടുന്ന ഒരു വേദിയും വെറുതെ കളയാന്‍ പറ്റില്ല എന്ന് സാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+