Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍സര്‍ ബോര്‍ഡില്‍ കൂട്ട രാജി; സിനിമയിലും രാഷ്ട്രീയം?

ദില്ലി: കേന്ദ്രത്തിലെ സര്‍ക്കാര്‍ മാറ്റം ദില്ലിയിലെ സെന്‍സര്‍ ബോര്‍ഡിനെയും ബാധിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണ് വര്‍ഷമൊന്ന് തികയും മുന്‍പേ പലവിധ കാരണങ്ങള്‍ പറഞ്ഞ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും കൂട്ട രാജി വെക്കുകയാണ് മെമ്പര്‍മാര്‍. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ലീല സാംസന് പിന്നാലെ ഒമ്പത് അംഗങ്ങള്‍ കൂടി ബോര്‍ഡില്‍ നിന്നും രാജിവെച്ചു.

ഗുര്‍മിത് റാം രഹീം സിംഗ് എന്ന ആള്‍ദൈവം നായകനായ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയുടെ പേരാണ് രാജിവെക്കുന്നവര്‍ പുറത്ത് പറയുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ അഴിമതിയുണ്ട് എന്നും സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നു എന്നും രാജിവെച്ചവര്‍ക്ക് പരാതിയുണ്ട്. കഴിഞ്ഞ 9 മാസമായി ബോര്‍ഡ് യോഗം കൂടിയിട്ടില്ല. യോഗം ചേരാനുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.

leela-samson

അതേസമയം സെന്‍സര്‍ ബോര്‍ഡ് ഒരു സ്വതന്ത്ര സംഘടനയാണ് എന്നും അത് അതേരീതിയില്‍ പെരുമാറണമെന്നും വാര്‍ത്താവിതരണ മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് പറയുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന ബോര്‍ഡ് രാഷ്ട്രീയലക്ഷ്യങ്ങള്‍ വെച്ച് പെരുമാറരുത് എന്ന് തന്നെയാണ് മന്ത്രി പറയുന്നതിന്റെ അര്‍ഥം. പുതുതായി ഒരാളെപ്പോലും എന്‍ ഡി എ സര്‍ക്കാര്‍ ബോര്‍ഡില്‍ ചേര്‍ത്തിട്ടില്ല.

പിന്നെ എന്ത് ഇടപെടലാണ് സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡില്‍ നടത്തിയത് എന്ന് ചോദിച്ചാല്‍ രാജി വെക്കുന്നവര്‍ക്ക് മറുപടിയില്ല എന്നതാണ് സത്യം. സര്‍ക്കാര്‍ ഇടപെടലിനുള്ള തെളിവുകളും ഇവരുടെ പക്കലില്ല. ബോര്‍ഡ് അംഗങ്ങളില്‍ തൃപ്തയല്ലെങ്കില്‍ എന്തുകൊണ്ട് ലീല സാംസന്‍ യു പി എ സര്‍ക്കാരിന്റെ കാലത്ത് തന്നെ പ്രതിഷേധിക്കുകയോ രാജിവെക്കുകയോ ചെയ്തില്ല എന്ന ചോദ്യത്തിനും സാംസനൊപ്പം രാജിവെച്ച ബോര്‍ഡ് അംഗം ഇറാ ഭാസ്‌കറിന് മറുപടിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+