ഇതാണ് മോനേ ബന്ദ്... ഒന്നും രണ്ടുമല്ല, കര്‍ണാടക ബന്ദിന് 1200 സംഘടനകളുടെ പിന്തുണ!
ടര്‍ന്ന്
ബെംഗളൂരു: ചെറുതും വലുതുമായി 1200 സംഘടനകളാണ് ശനിയാഴ്ചത്തെ കര്‍ണാടക ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ കന്നഡ സംഘടനകള്‍, സിനിമാ പ്രവര്‍ത്തകര്‍, ഓട്ടോ - ടാക്സി ഡ്രൈവര്‍മാര്‍, കെ എസ് ആര് ടി സി - ബി എം ടി സി യൂണിയനുകള്‍, വിദ്യാര്‍ഥി യൂണിയനുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ഹോട്ടലുകള്‍, പാര്‍ലറുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിങ്ങനെ പോകുന്നു കര്‍ണാടകയിലെ ബന്ദനുകൂലികളുടെ നിര.
വീ വാണ്ട് ജസ്റ്റിസ് വീ വാണ്ട് വാട്ടര്‍ എന്ന മുദ്രാവാക്യവുമായി ചുരുങ്ങിയത് 5000 പേരെങ്കിലുമുണ്ടാകും ടൗണ്‍ഹാള്‍ മുതല്‍ ഫ്രീഡം പാര്‍ക്ക് വരെ നീളുന്ന പ്രതിഷേധ പ്രകനത്തിനൊപ്പം. കെ ജി റോഡിലും പാലസ് റോഡിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. വാഹനങ്ങള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയും മുദ്രാവാക്യം വിളിച്ചു പോലീസിന്റെ അടികൊള്ളുന്നവര് വേറെ.

സംസ്ഥാന വ്യാപകമായ ബന്ദിനെത്തുടര്‍ന്ന് പോലീസ് സന്നാഹങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കര്‍ണാടക സംസ്ഥാനത്ത് നിന്നുള്ള 27 എം പിമാരുടെയും കോലം പ്രതിഷേധക്കാര്‍ കത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബെലഗാവിയിലും മൈസൂരിലും മറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവരുടെ കോലം കത്തിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നൂറ് കണക്കിന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.
മഹാദയി ക്യാംപില്‍ നിന്നും 7.56 ടി എം സി ജലം മലപ്രഭ നദിയിലേക്ക് വിടണമെന്ന കര്‍ണാടകയുടെ ആവശ്യം മഹാദയി ജല തര്‍ക്ക ട്രിബ്യൂണല്‍ ബുധനാഴ്ച തള്ളിയിരുന്നു. ഇതോടെ തന്നെ സംസ്ഥാനത്ത് സംഘര്‍ം തുടങ്ങിയിരുന്നു. മഹാരാഷ്ട്ര - ഗോവ അതിര്‍ത്തി പ്രദേശമായ നോര്‍ത്ത് കര്‍ണാടകയിലായിരുന്നു സംഘര്‍ഷങ്ങള്‍ രൂക്ഷം. വ്യാഴാഴ്ച തന്നെ നോര്‍ത്ത് കര്‍ണാടകയില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications