കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് മോനേ ബന്ദ്... ഒന്നും രണ്ടുമല്ല, കര്‍ണാടക ബന്ദിന് 1200 സംഘടനകളുടെ പിന്തുണ!

  • By Muralidharan
Google Oneindia Malayalam News

ടര്‍ന്ന്

ബെംഗളൂരു: ചെറുതും വലുതുമായി 1200 സംഘടനകളാണ് ശനിയാഴ്ചത്തെ കര്‍ണാടക ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ കന്നഡ സംഘടനകള്‍, സിനിമാ പ്രവര്‍ത്തകര്‍, ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാര്‍, കെ എസ് ആര്‍ ടി സി - ബി എം ടി സി യൂണിയനുകള്‍, വിദ്യാര്‍ഥി യൂണിയനുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ഹോട്ടലുകള്‍, പാര്‍ലറുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിങ്ങനെ പോകുന്നു കര്‍ണാടകയിലെ ബന്ദനുകൂലികളുടെ നിര.

കര്‍ണാടക ബന്ദില്‍ സംഘര്‍ഷം; വണ്ടികള്‍ തടഞ്ഞ് അടിച്ചോടിക്കുന്നു, മജസ്റ്റിക്കില്‍ ആളുകള്‍ കുടുങ്ങി!കര്‍ണാടക ബന്ദില്‍ സംഘര്‍ഷം; വണ്ടികള്‍ തടഞ്ഞ് അടിച്ചോടിക്കുന്നു, മജസ്റ്റിക്കില്‍ ആളുകള്‍ കുടുങ്ങി!

കര്‍ണാടക ബന്ദ് അക്രമാസക്തം; പരക്കെ അക്രമം, വഴിതടയല്‍... മോദിയുടെ കോലം കത്തിച്ചു!കര്‍ണാടക ബന്ദ് അക്രമാസക്തം; പരക്കെ അക്രമം, വഴിതടയല്‍... മോദിയുടെ കോലം കത്തിച്ചു!

വീ വാണ്ട് ജസ്റ്റിസ് വീ വാണ്ട് വാട്ടര്‍ എന്ന മുദ്രാവാക്യവുമായി ചുരുങ്ങിയത് 5000 പേരെങ്കിലുമുണ്ടാകും ടൗണ്‍ഹാള്‍ മുതല്‍ ഫ്രീഡം പാര്‍ക്ക് വരെ നീളുന്ന പ്രതിഷേധ പ്രകനത്തിനൊപ്പം. കെ ജി റോഡിലും പാലസ് റോഡിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. വാഹനങ്ങള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയും മുദ്രാവാക്യം വിളിച്ചു പോലീസിന്റെ അടികൊള്ളുന്നവര്‍ വേറെ.

bandh-23

സംസ്ഥാന വ്യാപകമായ ബന്ദിനെത്തുടര്‍ന്ന് പോലീസ് സന്നാഹങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കര്‍ണാടക സംസ്ഥാനത്ത് നിന്നുള്ള 27 എം പിമാരുടെയും കോലം പ്രതിഷേധക്കാര്‍ കത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബെലഗാവിയിലും മൈസൂരിലും മറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവരുടെ കോലം കത്തിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നൂറ് കണക്കിന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

ശാലു മേനോന്റെ വിവാഹ വാര്‍ത്തയ്ക്ക് ഫേസ്ബുക്കില്‍ ചൂടന്‍ കമന്റുകള്‍... പിന്നില്‍ സോളാറോ അതോ പണ്ടത്തെ ആ നഗ്നവീഡിയോയോ?ശാലു മേനോന്റെ വിവാഹ വാര്‍ത്തയ്ക്ക് ഫേസ്ബുക്കില്‍ ചൂടന്‍ കമന്റുകള്‍... പിന്നില്‍ സോളാറോ അതോ പണ്ടത്തെ ആ നഗ്നവീഡിയോയോ?

മഹാദയി ക്യാംപില്‍ നിന്നും 7.56 ടി എം സി ജലം മലപ്രഭ നദിയിലേക്ക് വിടണമെന്ന കര്‍ണാടകയുടെ ആവശ്യം മഹാദയി ജല തര്‍ക്ക ട്രിബ്യൂണല്‍ ബുധനാഴ്ച തള്ളിയിരുന്നു. ഇതോടെ തന്നെ സംസ്ഥാനത്ത് സംഘര്‍ം തുടങ്ങിയിരുന്നു. മഹാരാഷ്ട്ര - ഗോവ അതിര്‍ത്തി പ്രദേശമായ നോര്‍ത്ത് കര്‍ണാടകയിലായിരുന്നു സംഘര്‍ഷങ്ങള്‍ രൂക്ഷം. വ്യാഴാഴ്ച തന്നെ നോര്‍ത്ത് കര്‍ണാടകയില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നു.

English summary
The state will observe a day-long bandh on Saturday to protest the Mahadayi Water Dispute Tribunal's order. More than 1200 outfits support Karanataka Bandh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X