• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മുസ്ലിംങ്ങളെ എന്തിന് നിയമിച്ചു, അവര്‍ അഴിമതി കാണിക്കുന്നു: കോവിഡ് വാര്‍ റൂമിനെതിരെ തേജസ്വി സൂര്യ

ബെംഗളൂരു: ബെംഗളൂരു കോര്‍പ്പറേഷന്‍റെ കോവിഡ് വാര്‍റൂമില്‍ ജോലി ചെയ്യുന്ന മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള യുവാക്കള്‍ക്കെതിരെ വര്‍ഗ്ഗീയപരമായ പരാമര്‍ശങ്ങളുമായി ബിജെപി എംപി തേജസ്വി സൂര്യ. ആശുപത്രികളില്‍ ബെഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് തേജസ്വി സൂര്യ വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ബെംഗളൂരില്‍ രോഗികള്‍ക്ക് കിടക്കള്‍ അനുവദിക്കുന്നതില്‍ അംഗീകരിക്കാന്‍ പറ്റാത്ത ചില പ്രവണതകള്‍ ഉണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന ബിജെപി എംപി വിഷയം മതപരമായി തിരിച്ച് വിടാനും ശ്രമിക്കുന്നു.

ആശുപത്രികളിലെ ബെഡ് സൗകര്യങ്ങളെ കുറിച്ച് അറിയാന്‍ ബെംഗ്ലൂര്‍ നഗരത്തിലുള്ളവര്‍ക്ക് വേണ്ടി ബിബിഎംപി പ്രത്യേക കോവിഡ് വാര്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. ഏതൊക്കെ ആശുപത്രികളില്‍ കിടക്കകള്‍ ഒഴിവുണ്ടെന്ന് രോഗികള്‍ക്ക് വാര്‍ റൂമിന്‍റെ ട്രോള്‍ ഫീ നമ്പറില്‍ വിളിച്ച് അന്വേഷിച്ചാല്‍ അറിയാനും ആവശ്യാനുസരണം കിട്ടക്കകള്‍ ബുക്ക് ചെയ്ത് അഡ്മിറ്റാവാന്‍ സാധിക്കും. എന്നാല്‍ ഇവിടെ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നാണ് തേജസ്വി സൂര്യയുടെ ആരോപണം.

ബാംഗ്ലൂർ ആശുപത്രികളിൽ കിടക്ക ഉണ്ടെങ്കിലും ഇല്ലെന്നാണ് വാര്‍റൂമില്‍ ഉള്ളവര്‍ പറയുന്നത്. കോര്‍പ്പറേഷന്‍ അധികൃതര്‍ കൈക്കൂലി വാങ്ങി അധിക വിലയ്ക്ക് കിടക്കകള്‍ വിൽക്കുന്നു. പല ആശുപത്രികളിലും കിടക്കകളുണ്ടെങ്കിലും ഇതിന്റെ വിവരങ്ങള്‍ അവര്‍ മറച്ചുവെക്കുകയാണെന്നും തേജസ്വി സൂര്യ ആരോപിക്കുന്നു. കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കുന്ന 17 ഇസ്ലാം മതവിഭാഗക്കാരാണ് അഴിമതിക്ക് കാരണമെന്നും തേജസ്വി സൂര്യ അഭിപ്രായപ്പെടുന്നു.

ഇതിന് പിന്നാലെ അദ്ദേഹം ബാംഗ്ലൂർ കോർപ്പറേഷൻ സ്ഥാപിച്ച കോവിഡ് വാര്‍ റൂമില്‍ എത്തി മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. അവിടെ ജോലി ചെയ്യുന്ന ഇസ്ലാം വിഭാഗത്തില്‍ നിന്നുള്ള തൊഴിലാളികളുടെ പേരുകൾ ഉറക്കെ വായിച്ച തേജസ്വി സൂര്യ അവർ എന്തിനാണ് ഇവിടെ ജോലി ചെയ്യുന്നത് എന്ന് ചോദിച്ചു. ഈ ആളുകൾക്ക് ജോലി നൽകിയത്?. അവരെ നിയമിക്കുന്നതിന്റെ യോഗ്യതയെന്താണെന്നും അദ്ദേഹം ചോദിച്ചു. ആശുപത്രിയില്‍ നിന്നുമുള്ള തേജസ്വിയുടെ വീഡിയോ വൈറലാണ്.

അതേസമയം, വിഷയത്തില്‍ തേജസ്വിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് തേജസ്വി. ആ ഓഫീസിൽ 120 പേർ ജോലി ചെയ്യുന്നു. ഇവരിൽ 17 പേർ മാത്രമാണ് മുസ്ലിംങ്ങള്‍ .അവരുടെ പേരുകൾ മനഃപൂർവ്വം തിരഞ്ഞെടുക്കുന്നതിലൂടെ തേജസ്വി പ്രശ്‌നമുണ്ടാക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

കോർപ്പറേഷനിൽ ഭൂരിപക്ഷം ബിജെപിക്കാണ്. അങ്ങനെയാണെങ്കിൽ, ഈ ദുരുപയോഗം നടന്നത് ബിജെപി വഴിയാണ്. ബിജെപി എംപി തന്നെ പുറത്ത് കൊണ്ടു വന്ന കിടക്കകളുടെ ക്രമക്കേടില്‍ ശക്തമായ അന്വേഷണം വേണെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് കൊവിഡ് ഹെൽപ് ലൈനിൽ ജോലി ചെയ്തിരുന്ന നേത്ര, രോഹിത് എന്നിവരെ കുറ്റക്കാരാണെന്ന് കണ്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍

English summary
why muslims are recruting; BJP leader tejasvi surya asks BBPM room staffs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X