കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മുനിസിപ്പാലിറ്റി പോലും ഭരിക്കാത്ത യോഗിയെ എങ്ങനെ യുപി മുഖ്യമന്ത്രിയാക്കി? ഉത്തരവുമായി അമിത് ഷാ

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി പോലും ആയിരുന്നില്ല യോഗി ആദിത്യനാഥ്. ഗൊരഖ്പൂരില്‍ നിന്നുള്ള ലോക്‌സഭ എംപി ആയിരുന്നു. എന്നാല്‍ 2017 ലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മോദിയും അമിത് ഷായും കൂടി ആദിത്യനാഥിനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാക്കി.

ഒടുവില്‍ യെഡ്ഡി ചിരിച്ചു! പണി കിട്ടിയത് വിമതര്‍ക്ക്... അയോഗ്യതയില്‍ ആശ്വസിച്ച് ബിജെപി!!! അതെങ്ങനെ?ഒടുവില്‍ യെഡ്ഡി ചിരിച്ചു! പണി കിട്ടിയത് വിമതര്‍ക്ക്... അയോഗ്യതയില്‍ ആശ്വസിച്ച് ബിജെപി!!! അതെങ്ങനെ?

എന്താണ് ആ തീരുമാനത്തിന് പിന്നില്‍ എന്ന് ഇതുവരെ ആരും വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ആ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ 65,000 കോടി രൂപയുടെ നിക്ഷേപദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Yogi and Amit Shah

യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകും എന്ന് ആരും കരുതിയിരുന്നില്ല. ഒരു മുനിസിപ്പാലിറ്റി പോലും ഭരിച്ച് പരിചയമില്ലാത്ത യോഗിയെ എന്തുകൊണ്ടാണ് നിങ്ങള്‍ വലിയൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാക്കുന്നത് എന്ന പലുരും തന്നോട് ചോദിച്ചിട്ടുണ്ട് എന്നും അമിത് ഷാ പറഞ്ഞു.

എങ്കിലും നരേന്ദ്ര മോദിയും താനും ചേര്‍ന്ന് അങ്ങനെ ഒരു തീരുമാനം എടുക്കുകയായിരുന്നു. അനുഭവപരിചയം ഇല്ലാത്തതിന്റെ പ്രശ്‌നം അദ്ദേഹം തന്റെ കര്‍മകുശലതയിലൂടെും കര്‍മനൈതികതയിലൂടേയും മറികടന്നു എന്നും അമിത് ഷാ പറഞ്ഞു.

2017 ല്‍ ഉത്തര്‍ പ്രദേശില്‍ ബിജെപി വന്‍ വിജയം ആയിരുന്നു നേടിയത്. ആകെയുള്ള 403 സീറ്റുകളില്‍ 312 എണ്ണത്തിലും ബിജെപി ജയിച്ചു. സമാജ് വാദി പാര്‍ട്ടിയ്ക്ക് കിട്ടിയത് 47 സീറ്റുകളും ബിഎസ്പിയ്ക്ക് കിട്ടിയത് 19 സീറ്റുകളും ആയിരുന്നു. കോണ്‍ഗ്രസ്സിന് ആകെ നേടാന്‍ കഴിഞ്ഞത് 7 സീറ്റുകള്‍ മാത്രം ആയിരുന്നു.

ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പോലും ഇല്ലാതെ ആയിരുന്നു ബിജെപി ആ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയും ആയ മനോജ് സിന്‍ഹയുടെ പേരായിരുന്നു ബിജെപി മുന്നോട്ട് വച്ചിരുന്നത്. എന്നാല്‍ ആര്‍എസ്എസ് ഇടപെട്ടാണ് ഒടുവില്‍ യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത് എന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ടുകള്‍.

English summary
Why Narendra Modi and Amit Shah made Yogi Adityanath, Chief Minister of UP- Explained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X