കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീ റാമിൽ നിന്ന് 'സിയ റാമിലേക്ക്', രാമക്ഷേത്ത്രിലെത്തിലെത്തിയപ്പോൾ! എന്തുകൊണ്ട് മോദി അങ്ങനെ പറഞ്ഞു?

Google Oneindia Malayalam News

ദില്ലി/ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമി പൂജയില്‍ ശിലാന്യാസം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചു. ജയ് ശ്രീറാം എന്നതിന് പകരം അദ്ദേഹം പറഞ്ഞത് 'ജയ് സിയറാം' എന്നായിരുന്നു. ബിജെപിയുടെ, അല്ലെങ്കില്‍ ഹിന്ദുത്വ കക്ഷികളുടെ ഒരു രാഷ്ട്രീയ മുദ്രാവാക്യമായ ജയ് ശ്രീറാം എന്നതിന് പകരം എന്തുകൊണ്ട് നരേന്ദ്ര മോദി ജയ് സിയറാം എന്ന് പറഞ്ഞു എന്നത് ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇതിലെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പരിശോധിക്കാം...

ജയ് ശ്രീറാം

ജയ് ശ്രീറാം


ജയ് ശ്രീറാം എന്ന് വിളിക്കാന്‍ പറ്റാത്തവര്‍ ബഹിരാകാശത്തേക്ക് പോകട്ടെ എന്ന് വരെ ബിജെപി നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ ചടങ്ങില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ബിജെപിയുടെ അനിഷേധ്യ നേതാവും ആയ നരേന്ദ്ര മോദി ജയ് ശ്രീറാം എന്ന് വിളിച്ചില്ല. പകരം ജയ് സിയറാം എന്നാണ് അദ്ദേഹം പറഞ്ഞത്.

രാമനും സീതയും

രാമനും സീതയും

ആദ്യം നമുക്ക് രാമ ഭഗവാനേയും സീതാ മാതാവിനേയും ഓര്‍മിക്കാം എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. സിയാവര്‍ രാം ചന്ദ്ര കീ ജയ്. ജയ് സിയറാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു രാഷ്ട്രീയ മുദ്രാവാക്യം പോലെ ഉയര്‍ത്തിപ്പിടിച്ചിരുന്ന 'ജയ് ശ്രീറാം' എന്തുകൊണ്ട് അദ്ദേഹം ഈ ചടങ്ങില്‍ ഉപേക്ഷിച്ചു?

വൈകാരികം

വൈകാരികം

അയോധ്യയില്‍ രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭം തുടങ്ങിയതുമുതലേ ജയ് ശ്രീ റാം എന്ന മുദ്രാവാക്യത്തിന് ഹിന്ദുത്വ രാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും ബിജെപി രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. കാവിരാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഭിവാദ്യമായും അത് മാറി. ഒരുവേള, ജയ് ശ്രീറാം എന്നത് രാമക്ഷേത്ര സമരത്തില്‍ ഒരു യുദ്ധവിളി (വാര്‍ ക്രൈ) ആയി മാറുന്നതും രാജ്യം കണ്ടു.

Recommended Video

cmsvideo
Narendra Modi's Emotional Speech in Ayodhya
മനുഷ്യസ്‌നേഹം തിരികെ പിടിക്കാന്‍

മനുഷ്യസ്‌നേഹം തിരികെ പിടിക്കാന്‍

ജയ് ശ്രീറാം എന്നത് വൈകാരികവും ഉല്‍പതിഷ്ണുപരവും ആയി മാറിയതോടെ അതിന്റെ ഉദാരതയും കരുണയും എല്ലാം നഷ്ടപ്പെട്ടുപോയി എന്ന് കരുതുന്ന ഭക്തരും ഇവിടെയുണ്ട്. അതോടെ സീതയുടെ പ്രാധാന്യവും നഷ്ടപ്പെട്ടു എന്നാണ് ഇവരുടെ പക്ഷം.

ജയ് സിയറാം

ജയ് സിയറാം

എന്നാല്‍ ജയ് സിയറാം എന്ന മുദ്രാവാക്യത്തില്‍ മര്യാദാ പുരുഷോത്തമനായ രാമന്റെ ദയാപരതയും മൃദുത്വവും വിനയവും എല്ലാം പ്രതിഫലിക്കുന്നുണ്ട് എന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. അത്തരത്തിലുള്ള ഒരു ശ്രീരാമനില്‍ ആണ് അവര്‍ പ്രതീക്ഷയും വിശ്വാസവും അര്‍പിക്കുന്നത്.

ഒന്ന് ഭയമില്ലായ്മ, മറ്റൊന്ന് കരുതല്‍

ഒന്ന് ഭയമില്ലായ്മ, മറ്റൊന്ന് കരുതല്‍

ജയ് ശ്രീറാം എന്നത് ഒരു തരത്തിലുള്ള നിര്‍ഭയത്വമാണ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ ജയ് സിയറാം എന്നത് കരുതലാണ് പ്രതിഫലിപ്പിക്കുന്നത് എന്നാണ് തിവാരി മന്ദിറിലെ മഹന്ദ് ഗിരിഷ്പതി ത്രിപാഠി പറയുന്നത്. ജയ് ശ്രീറാം എന്നത് യുദ്ധ്യോക്തമെങ്കില്‍ 'ജയ് സിയറാം' സ്‌നേഹവും സമര്‍പ്പണവും ആണെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

വ്യത്യാസമില്ലെന്ന് കരുതുന്നവര്‍

വ്യത്യാസമില്ലെന്ന് കരുതുന്നവര്‍

ജയ് ശ്രീറാം എന്ന് വിളിച്ചാലും ജയ് സിയറാം എന്ന് വിളിച്ചാലും അതില്‍ വലിയ വ്യത്യാസങ്ങളൊന്നും ഇല്ലെന്ന് വിശ്വസിക്കുന്നവരും ഒരുപാടുണ്ട്. രണ്ടും ശ്രീരാമനെ സ്മരിക്കാനുള്ളത് തന്നെയാണ് എന്നാണ് ഇവരുടെ പക്ഷം. ഉത്തർ പ്രദേശ് വിധാൻ സഭ സ്പീക്കർ ഹൃദയ് നരേൻ ദീക്ഷിത് ഇങ്ങനെ അഭിപ്രായമുള്ള ആളാണ്.

മോദി പറയുന്നതിലെ സാംഗത്യം

മോദി പറയുന്നതിലെ സാംഗത്യം

ഇങ്ങനെയൊക്കെ ആണെങ്കിലും നരേന്ദ്ര മോദി ജയ് സിയറാം എന്ന് പറയുന്നതിലെ സാംഗത്യം മറ്റൊന്നാണെന്ന വിലയിരുത്തലും ഉണ്ട്. രാമക്ഷേത്രം എന്ന ലക്ഷ്യം നേടിയെടുത്ത സാഹചര്യത്തില്‍ വൈകാരികവും യുദ്ധ്യോക്തവും ആയ ജയ് ശ്രീറാം വിളിയില്‍ നിന്ന് ഹിന്ദു രാഷ്ട്രീയം മാറുന്നു എന്നതിന്റെ തെളിവാണിത് എന്നാണ് ഒരു വാദം.

'ഈ സത്യം മറച്ചുവച്ചാണ് സഖാക്കൾ കോൺഗ്രസിനെ മതേതരത്വം പഠിപ്പിക്കാൻ കച്ചക്കെട്ടി ഇറങ്ങിയിരിക്കുന്നത്''ഈ സത്യം മറച്ചുവച്ചാണ് സഖാക്കൾ കോൺഗ്രസിനെ മതേതരത്വം പഠിപ്പിക്കാൻ കച്ചക്കെട്ടി ഇറങ്ങിയിരിക്കുന്നത്'

സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുമായും പരിചയം, ഓഫീസിലും സ്വാധീനമെന്ന് എന്‍ഐഎ; ശിവശങ്കര്‍ സഹായിച്ചില്ലസ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുമായും പരിചയം, ഓഫീസിലും സ്വാധീനമെന്ന് എന്‍ഐഎ; ശിവശങ്കര്‍ സഹായിച്ചില്ല

English summary
Why Narendra Modi said 'Jai Siya Ram' instead of Jai Sri Ram, during Ram Temple Bhoomi pujan? What is the difference?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X