കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ ഐക്യത്തോട് യോജിപ്പില്ല, ഭാവിയില്ലെന്ന് പട്‌നായിക്ക്!! പിന്തുണ ബിജെപിക്ക്!!

പ്രതിപക്ഷ ഐക്യത്തിന് ഭാവിയില്ലെന്ന് നവീന്‍ പട്‌നായിക്ക്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് കഴിഞ്ഞു. പ്രതിപക്ഷ ഐക്യം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചടങ്ങ് കൂടിയായിരുന്നു ഇത്. എന്നാല്‍ ബിജു ജനതാദളും തെലങ്കാന രാഷ്ട്ര സമിതി ചടങ്ങില്‍ നിന്ന് വിട്ടുനിന്നതോടെ ഐക്യം പൂര്‍ണമാണെന്ന് പറയാന്‍ സാധിക്കില്ല. ഇതില്‍ ബിജു ജനതാദള്‍ അധ്യക്ഷന്‍ നവീന്‍ പട്‌നായിക് പ്രതിപക്ഷ ഐക്യത്തോട് തന്നെ താല്‍പര്യമില്ലാത്തയാളാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് ചടങ്ങില്‍ നിന്ന് വിടുനിന്നതെന്നാണ് സൂചന.

അതോടൊപ്പം ബിജെപിയുമായി കൂട്ടുകൂട്ടാനാണ് അദ്ദേഹത്തിന് താല്‍പര്യമെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ ഒഡീഷയിലെ തിരഞ്ഞെടുപ്പില്‍ ഇരുവരും ഒന്നിച്ച് മത്സരിക്കാനുള്ള സാധ്യത പോലുമുണ്ട്. അതേസമയം പ്രതിപക്ഷ ഐക്യത്തില്‍ ഇപ്പോള്‍ തന്നെ വിള്ളലുണ്ടായത് കോണ്‍ഗ്രസിനാണ് ഏറ്റവും തിരിച്ചടിയാവുക. നവീന്‍ പട്‌നായിക്കിനെ ചടങ്ങിലേക്ക് കൊണ്ടുവരാന്‍ മമതാ ബാനര്‍ജി അടക്കമുള്ള ശ്രമിച്ചിരുന്നെങ്കില്‍ പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസിനോട് യാതൊരു യോജിപ്പും അദ്ദേഹത്തിനില്ല എന്നാണ് വ്യക്താക്കുന്നത്.

മോദി സര്‍ക്കാരിന് പിന്തുണ

മോദി സര്‍ക്കാരിന് പിന്തുണ

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് വന്നാല്‍ താന്‍ മോദി സര്‍ക്കാരിന് എതിരാണെന്ന് വരുമെന്ന് നവീന്‍ പട്‌നായിക്ക് പറയുന്നു. അതിന് തനിക്ക് താല്‍പര്യമില്ല. തന്റെ രാഷ്ട്രീയ ഭാവിക്ക് ബിജെപിയുമായി കൂട്ടുകൂടുന്നതാണ് നല്ലത്. പ്രതിപക്ഷ ഐക്യത്തിന് ഭാവിയില്ലെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം ചടങ്ങിന് എത്തിയില്ലെന്ന് മാത്രമല്ല ഒരു പ്രതിനിധിയെ പോലും അയക്കാന്‍ പട്‌നായിക്ക് തയ്യാറായിട്ടില്ല. നേരത്തെ പല സംസ്ഥാനങ്ങളിലും നടന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നേരിട്ടോ അതല്ലെങ്കില്‍ പ്രതിനിധികളെയോ നവീന്‍ പട്‌നായിക്ക് അയച്ചിരുന്നു. ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ വേണ്ടിയിട്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഫെഡറല്‍ ഫ്രണ്ടില്‍ ചേരില്ല

ഫെഡറല്‍ ഫ്രണ്ടില്‍ ചേരില്ല

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ഫെഡറല്‍ ഫ്രണ്ടിലും ചേരാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് പട്‌നായിക്ക് നേരത്തെ തന്നെ പറഞ്ഞത്. മുമ്പ് ചന്ദ്രശേഖര്‍ റാവു ഭുവനേശ്വറിലേക്ക് സഖ്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ എത്തുമെന്ന വാര്‍ത്തകളോട് പോസിറ്റീവായ രീതിയിലല്ല അദ്ദേഹം സംസാരിച്ചത്. ചന്ദ്രശേഖര്‍ റാവു വരുന്നത് പുരിയില്‍ പ്രാര്‍ത്ഥന നടത്താനാണെന്നും രാഷ്ട്രീയം സംസാരിക്കാനല്ലെന്നും പറഞ്ഞ പട്‌നായിക്ക് ഫെഡറല്‍ ഫ്രണ്ടിനെ കുറിച്ച് യാതൊരു വിധ ചര്‍ച്ചയും നടത്തില്ലെന്നും വ്യക്തമാക്കി. അതേസമയം ഇരുവരും ചര്‍ച്ച നടത്തിയെന്നും സഖ്യവുമായി മുന്നോട്ടുപോകാന്‍ പട്‌നായിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചെന്നുമാണ് സൂചന.

സംസ്ഥാന രാഷ്ട്രീയം

സംസ്ഥാന രാഷ്ട്രീയം

മോദി സര്‍ക്കാരുമായി തനിക്ക് യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്ന് പട്‌നായിക്ക് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സംസ്ഥാനത്തെ രാഷ്ട്രീയ കാരണമാണ് മോദിക്കെതിരെയാണ് താനെന്ന തോന്നലുണ്ടാക്കുന്നത്. സംസ്ഥാനത്ത് തന്റെയും ബിജു ജനതാദളിന്റെയും പോരാട്ടം ബിജെപിക്കെതിരെയാണ്. പക്ഷേ എല്ലായിടത്തും അങ്ങനെയാവണമെന്നില്ല. നേരത്തെ എന്‍ഡിഎ സര്‍ക്കാരിനെ പല തരത്തില്‍ പിന്തുണച്ചിരുന്നു നവീന്‍ പട്‌നായിക്ക്. മോദിയുടെ പ്രഖ്യാപനങ്ങളായ നോട്ടുനിരോധനവും ജിഎസ്ടിയും മികച്ചതാണെന്നും അതിന് തുറന്ന പിന്തുണ നല്‍കുന്നുവെന്നും നേരത്തെ പട്‌നായിക്ക് പറഞ്ഞിരുന്നു. ഈ രണ്ട് പദ്ധതികളും വിമര്‍ശനം നേരിട്ടവയായിരുന്നു.

സിബിഐ കേസ്

സിബിഐ കേസ്

നവീന്‍ പട്‌നായിക്കിനെതിരെ 60000 കോടിയുടെ കേസ് നേരത്തെയുണ്ടായിരുന്നു. സഭയില്‍ സുപ്രധാന ബില്ലുകള്‍ പാസാക്കുന്നതിന് സഹായിച്ചതിനാല്‍ ഈ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ജസ്റ്റിസ് എംബി ഷാ കമ്മീഷന്‍ കണ്ടെത്തലുകള്‍ പ്രകാരം സിബിഐ അന്വേഷണത്തിന് ഉത്തരവിടേണ്ട കേസായിരുന്നു ഇത്. എന്നാല്‍ സര്‍ക്കാര്‍ രക്ഷപ്പെടുത്തിയതോടെ പട്‌നായിക്ക് മോദി പിന്തുണയ്ക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചിട്ടി ഫണ്ട് തട്ടിപ്പ് കേസിലും ഇത്തരം സഹായങ്ങള്‍ മോദി സര്‍ക്കാരില്‍ നിന്നും അദ്ദേഹത്തിന് ലഭിക്കുമെന്നാണ് സൂചന. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ട്. അവര്‍ക്കും ഇത് വഴി രക്ഷപ്പെടാന്‍ സാധിക്കും.

ബിജെപിയുടെ സഹായം

ബിജെപിയുടെ സഹായം

സംസ്ഥാനത്ത് ബിജെപിയുമായി അകല്‍ച്ചയിലാണെന്ന് തോന്നുമെങ്കിലും ശരിക്കും അങ്ങനെയല്ല എന്നതാണ് സത്യം. അതേസമയം സിബിഐയുമായി ഇനി ഒരു അങ്കം വേണ്ടെന്നാണ് പട്‌നായിക്കിന്റെ തീരുമാനം. പകരം ബിജെപി അറിഞ്ഞ് സഹായിക്കുന്നുമുണ്ട്. മികച്ച നൈപുണിക വികസന സംസ്ഥാനമായി കേന്ദ്രം പ്രഖ്യാപിച്ചത് ഒഡീഷയയെയാണ്. നേരത്തെ യുപിഎ സര്‍ക്കാരിനെ അറിഞ്ഞ് പിന്തുണച്ചിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും അവരെ കൂടെനിര്‍ത്തുക എന്ന പോളിസിയാണ് നവീന്‍ പട്‌നായിക്കിനുള്ളത്. അതേസമയം കോണ്‍ഗ്രസുമായി ബന്ധം പുലര്‍ത്തുന്നവരാണ് ബിജു ജനതാദളെന്ന് സംസ്ഥാന ബിജെപി ഘടകം ആരോപിക്കുന്നുണ്ട്.

കര്‍ണാടകത്തില്‍ ഭരണം പൊളിയും... കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം വേണം!! കുമാരസ്വാമിയെ വീഴ്ത്തും!!കര്‍ണാടകത്തില്‍ ഭരണം പൊളിയും... കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം വേണം!! കുമാരസ്വാമിയെ വീഴ്ത്തും!!

നാടകാന്ത്യം!! എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രി, ജി പരമേശ്വര ഉപമുഖ്യമന്ത്രിനാടകാന്ത്യം!! എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രി, ജി പരമേശ്വര ഉപമുഖ്യമന്ത്രി

English summary
Why Naveen Patnaik Skip Kumaraswamy's Swearing-in Ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X