വ്യാപം കേസിലെ ദുരൂഹ വനിത: ആരാണീ 'മന്ത്രാണി'?
ദില്ലി: കോളിളക്കം സൃഷ്ടിച്ച വ്യാപം അഴിമതിക്കേസ് എഫ് ഐ ആറില്‍ പരാമര്‍ശിക്കപ്പെടുന്ന ആ പ്രമുഖ വനിത ആരാണ്. മന്ത്രാണി എന്ന രഹസ്യപ്പേരിലാണത്രെ കേസ് അന്വേഷിച്ചിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ് ടി എഫ്) ഈ പ്രമുഖയെ പരാമര്‍ശിച്ചിരുന്നത്.

ഇവര്‍ സംസ്ഥാനത്തെ വനിതാ മന്ത്രിയോ അതോ മറ്റേതെങ്കിലും മന്ത്രിയുടെ ഭാര്യയോ ആകാം എന്നാണ് ആരോപണം. വ്യാപം കേസിലെ പ്രതികളായ പങ്കജ് ത്രിവേദി, നിതിന്‍ മൊഹീന്ദ്ര എന്നിവരില്‍ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്ത രേഖകളില്‍ നിന്നാണത്രെ മന്ത്രാണിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

ആരാണ് മന്ത്രാണി
വ്യാപം നിയമന കുംഭകോണ കേസില്‍ പ്രമുഖയായ വനിതാ മന്ത്രി ഉള്‍പ്പെട്ടിട്ടുണ്ട് എന്നും മന്ത്രാണി എന്ന രഹസ്യവാക്ക് അവരെക്കുറിച്ചാണ് എന്നും കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നു. എങ്കില്‍ ആരായിരിക്കും ആ വനിതാമന്ത്രി?

വിവരം കിട്ടിയത് ഇങ്ങനെ
സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന് ഹാര്‍ഡ് ഡിസ്‌കിലെ എക്‌സല്‍ ഷീറ്റുകളില്‍ നിന്നാണേ്രത ഇവരെക്കുറിച്ച് വിവരം കിട്ടിയത്.

കോണ്‍ഗ്രസിന് വീണുകിട്ടിയ വടി
വ്യാപം കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസിന് വീണുകിട്ടിയ വടിയാണ് ഈ വിവരം.

എന്തുകൊണ്ട് അന്വേഷിക്കുന്നില്ല
ചോദ്യം ചെയ്യലില്‍ പങ്കജ് ത്രിവേദിയില്‍ നിന്നും കാര്യമായ വിവരങ്ങള്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണത്രെ എസ് ടി എഫ് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ എടുക്കാതിരുന്നത്

ചോദ്യം ചെയ്യുന്നു
എന്നാല്‍ അന്വേഷണസംഘത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നുകഴിഞ്ഞു. മന്ത്രാണിക്കെതിരെ നടപടി എടുക്കാത്തതിനെക്കുറിച്ച് വ്യക്തമാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

എസ് ടി എഫിന് മേല്‍ സമ്മര്‍ദ്ദമോ
ബി ജെ പി സര്‍ക്കാരിന്റെ സമ്മര്‍ദ്ദഫലമായി പ്രതിപ്പട്ടികയില്‍ നിന്ന് ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത് നടപടിയെടുക്കേണ്ട അവസ്ഥയിലാണ് എസ്.ടി.എഫ് എന്ന് പ്രതിപക്ഷം ആരോപിച്ചു.

പ്രക്ഷോഭവുമായി എ എ പിയും
വ്യാപം കേസ് തെളിയിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിയും പ്രക്ഷോഭവുമായി രംഗത്തുണ്ട്












Click it and Unblock the Notifications