Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്ത് കൊറോണ... ഏത് കൊറോണ... ലക്ഷദ്വീപുകാര്‍ ചോദിക്കുന്നു, ഒരാള്‍ക്ക് പോലും രോഗമില്ല

കവരത്തി: ലോകം മൊത്തം കൊറോണ ഭീതിയിലാണ്. ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നതേയുള്ളൂ പലയിടത്തും. കൊറോണ കാരണം ദൈനംദിന ജീവിത രീതിയില്‍ അടിമുടി മാറ്റം സംഭവിച്ചു പലര്‍ക്കും. കമ്പനി ജോലികള്‍ വീട്ടിലിരുന്നായി. മാസ്്ക് നിത്യ ജീവിതത്തിന്റെ ഭാഗമായി. ഹസ്ത ദാനം പൂര്‍ണണമായും ഒഴിവാക്കപ്പെട്ടു. അകലം പാലിച്ചാണ് നടപ്പും ഇരിപ്പും. അങ്ങാടികളിലെ ചങ്ങാതി കൂട്ടങ്ങള്‍ കുറഞ്ഞു. മൈതാനങ്ങളിലെ ഒത്തുചേരലും വളരെ കരുതലോടെയാണ്.

ലോകം മൊത്തം കൊറോണ പേടിയില്‍ നില്‍ക്കുമ്പോഴും രോഗം കടന്ന് ചെല്ലാത്ത സ്ഥലമാണ് ലക്ഷദ്വീപ്. ഇവിടെ ഇതുവരെ ആര്‍ക്കും കൊറോണ രോഗം ബാധിച്ചിട്ടില്ല. അതിന് കാരണവുമുണ്ട്. വിശദാംശങ്ങള്‍ അറിയാം...

ലക്ഷദ്വീപില്‍ നിയന്ത്രണങ്ങളില്ല

ലക്ഷദ്വീപില്‍ നിയന്ത്രണങ്ങളില്ല

ലക്ഷദ്വീപില്‍ മാസ്‌ക് ധരിക്കുന്നവര്‍ കുറവാണ്. സാനിറ്റൈസര്‍ ഉപയോഗവും വിരളം. കൊറോണ കാരണം ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും ലക്ഷദ്വീപിലില്ല. എല്ലാ ചടങ്ങുകളും നടക്കുന്നു. വിവാഹവും പൊതു ഇടങ്ങളിലെ ഒത്തുചേരലുകളുമെല്ലാം പതിവ് പോലെ. ഇത്രയും ധൈര്യത്തില്‍ ഇവരുടെ ജീവിതം മുന്നോട്ട് നയിക്കുന്നതിന് മറ്റൊരു കാരണമുണ്ട്.

പ്രവേശനത്തിന് നിയന്ത്രണം

പ്രവേശനത്തിന് നിയന്ത്രണം

ലക്ഷദ്വീപിലേക്ക് പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സാധാരണ വ്യക്തികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആരുമാകട്ടെ, കര്‍ശനമായ ചട്ടങ്ങള്‍ പാലിച്ചാലേ ദ്വീപിലേക്ക് പ്രവേശനമുള്ളൂ. ആര്‍ക്കും എളുപ്പത്തില്‍ ലക്ഷദ്വീപിലേക്ക് പ്രവേശിക്കാന്‍ ആകില്ല എന്ന് ചുരുക്കം.

കേരളത്തില്‍ ആദ്യമെത്തിയ കൊറോണ

കേരളത്തില്‍ ആദ്യമെത്തിയ കൊറോണ

ഈ വര്‍ഷം ആദ്യത്തിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ആദ്യം രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ചൈനയില്‍ നിന്ന് എത്തിയവര്‍ക്കായിരുന്നു രോഗം. കേരളം ഫലപ്രദമായി ചികില്‍സിച്ച് ഭേദമാക്കുകയും ചെയ്തു. പിന്നീട് കൊറോണ ലോകം മൊത്തം അതിവേഗം വ്യാപിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് വന്നത്. പക്ഷേ, ഇന്നുവരെ കൊറോണ ലക്ഷദ്വീപില്‍ എത്തിയിട്ടില്ല.

കൊച്ചി വഴി യാത്ര

കൊച്ചി വഴി യാത്ര

കൊച്ചി വഴിയാണ് ലക്ഷദ്വീപിലേക്ക് എത്താന്‍ സാധിക്കുക. ഏഴ് ദിവസം കൊച്ചിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമേ ലക്ഷദ്വീപിലേക്ക് പോകാന്‍ സാധിക്കൂ. ദ്വീപിലെത്തിയാല്‍ കൊറോണ നിയന്ത്രണങ്ങളൊന്നുമില്ല. മാസ്‌കോ സാനിറ്റൈസറോ ആവശ്യമില്ലെന്നും ലക്ഷദ്വീപ് ലോക്‌സഭാംഗം പിപി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു

സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു

ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ലാസുകള്‍ പതിവ് പോലെ നടക്കുന്നുണ്ട്. സെപ്തബംര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. അന്ന് മുതല്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. വിവാഹ ചടങ്ങുകളും നടക്കുന്നുവെന്നും മുഹമ്മദ് ഫൈസല്‍ എംപി അറിയിച്ചു.

64000 ജനങ്ങള്‍

64000 ജനങ്ങള്‍

36 ചെറുദ്വീപുകളുടെ സമൂഹമാണ് ലക്ഷദ്വീപ്. 32 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. കൊച്ചിയില്‍ നിന്ന് 220 മുതല്‍ 440 വരെ കിലോമീറ്റര്‍ ദൂരമേ എല്ലാ ദ്വീപിലേക്കുമുള്ളൂ. 2011ലെ കണക്ക് പ്രകാരം 64000 പേരാണ് ലക്ഷദ്വീപിലെ ജനസംഖ്യ. കേരളത്തില്‍ ആദ്യ രോഗം റിപ്പോര്‍ട്ട് ചെയ്ത വേളയില്‍ തന്നെ ലക്ഷദ്വീപിലേക്ക് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+