രവിശങ്കറിന്റെ പരിപാടി; യമുനാ തീരത്ത് പരിസ്ഥിതിനാശം, കേന്ദ്രത്തിന് വിമര്‍ശനം
ദില്ലി: ജീവന കലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ യമുനാതീരത്ത് നടത്തപ്പെടുന്ന സാംസ്കാരി സമ്മേളനത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍. സാംസ്ക്കാരിക സമ്മേളനത്തിന് വേണ്ടി യമുനാ തീരം രൂപമാറ്റം വരുത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലേയെന്ന് ഹരിത ട്രൈബ്യൂണല്‍ ചോദിച്ചു.
ഏകദേശം 35 ലക്ഷത്തോളം പേര് പങ്കെടുക്കുന്ന ചടങ്ങിനായി കനത്ത നാശമാണ് പരിസ്ഥിതി പ്രാധാന്യമേറിയ യമുനയുടെ കരയില്‍ വരുത്തിവെച്ചിരിക്കുന്നത്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുള്ളതിനാലാണ് ഇത്രയും വലിയൊരു പരിപാടി പരിസ്ഥിതി അനുമതിപോലും വാങ്ങാതെ ആര്‍ട്ട് ഓഫ് ലിവിങ് സംഘടിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പരിപാടിയില്‍ നിന്നും പിന്മാറിയിട്ടുണ്ട്. അതിനിടെ സമ്മേളനം നടത്താന്‍ തങ്ങള്‍ പൊലീസ്, ഫയര്‍ സേഫ്റ്റി ക്ലിയറന്‍സ് നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു.
ഏതാണ്ട് 120 കോടിരൂപയുടെ പരിസ്ഥിതി നാശമാണ് പ്രദേശത്ത് സംഭവിച്ചിരിക്കുന്നതെന്ന് ഹരിത ട്രൈബ്യൂണല്‍ കണ്ടെത്തിയിരുന്നു. ഇത്രയും തുക പരിപാടിയുടെ സംഘാടകരില്‍ നിന്നും ഈടാക്കി യമുനാതീരം പഴയപടിയാക്കണമെന്ന നിലപാടിലാണ് ട്രൈബ്യൂണല്‍. ഇതുസംബന്ധിച്ച അന്തിമവിധി അടുത്തദിവസം തന്നെ പുറപ്പെടുവിക്കും.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications