Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് ലഖിംപൂർ ഫയലുകൾ എന്ന ഒരു ചിത്രം നിർമ്മിക്കാൻ കഴിയുന്നില്ല; അഖിലേഷ് യാദവ്

ലഖ്നൗ; കശ്മീർ ഫയൽസ് എന്ന സിനിമക്ക് പിൻതുണ നൽകുന്ന ബിജെപിയെ വിമർശിച്ച് യുപി മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി (എസ്പി) അധ്യക്ഷനുമായ അഖിലേഷ് യാദവ്. കശ്മീർ ഫയൽസ് എന്ന സിനിമ നിർമ്മിക്കാമെങ്കിൽ ലഖിംപൂർ ഫയലുകൾ എന്ന പേരിലും സിനിമ നിർമ്മിച്ചൂടെ എന്നായിരുന്നു അഖിലേഷിന്റെ ചോദ്യം. ബുധനാഴ്ച യുപിയിലെ സീതാപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എസ്പി നേതാവ്.

"കശ്മീർ ഫയലുകൾ എന്ന ചിത്രം നിർമ്മിക്കാൻ കഴിയുമെങ്കിൽ, ലഖിംപൂരിൽ പ്രതിഷേധിച്ച കർഷകരെ ജീപ്പ് ഇടിച്ചു വീഴ്ത്തിയ സംഭവത്തിൽ എന്തുകൊണ്ട് ലഖിംപൂർ ഫയലുകൾ എന്ന ഒരു ചിത്രം നിർമ്മിക്കാൻ കഴിയില്ല," അദ്ദേഹം ചോദിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 3 നാണ് ലഖിംപൂരിൽ അപകടം നടന്നത്. കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്ത കർഷകർക്ക് നേരെ കേന്ദ്ര മന്ത്രിയുടെ മകൻ ജീപ്പ് ഇടിച്ചു കയറ്റുകയായിരുന്നു. ഈ സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

akhileshyadav

സംസ്ഥാനത്ത് അടുത്തിടെ സമാപിച്ച തിരഞ്ഞെടുപ്പിനെക്കുറിച്ചും അഖിലേഷ് സംസാരിച്ചു. പാർട്ടി മികച്ച പ്രകടനം കാഴ്ച വെച്ചെന്നും വോട്ടിം ഗ് ശതമാനവും സീറ്റുകളുടെ എണ്ണവും ഉയർത്താൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. "നമുക്ക് ധാർമിക വിജയം ലഭിച്ചു. ഭാവിയിൽ ബിജെപിയുടെ സീറ്റുകൾ കുറയും. ബി.ജെ.പിയുടെ വഴിയിൽ ഇപ്പോഴും ധാരാളം പ്രശ്‌നങ്ങൾ നിലവിലുണ്ട്. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നില്ല" അദ്ദേഹം പറഞ്ഞു. യുപി തിരഞ്ഞെടുപ്പിൽ 403 നിയമസഭാ സീറ്റുകളിൽ 255 എണ്ണത്തിൽ ബിജെപി വിജയിച്ചപ്പോൾ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി 111 സീറ്റുകളോടെ നില മെച്ചപ്പെടുത്തി.

Recommended Video

cmsvideo
    യുപിയില്‍ ചരിത്രത്തിലില്ലാത്ത തോല്‍വിയുമായി കോണ്‍ഗ്രസ്

    അതേസമയം കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് മികച്ച പിൻതുണയാണ് ബിജെപി നൽകുന്നത്. ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, കർണാടക, ത്രിപുര, ഗോവ എന്നീ സംസ്ഥാനങ്ങൾ കശ്മീർ ഫയൽസ് എന്ന ചിത്രം നികുതി രഹിതമായി പ്രദർശിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് പതിനൊന്നിനാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. അനുപം ഖേർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 1990 കളിൽ കശ്മീർ താഴ്‌വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+