Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് മഹാരാഷ്ട്രയില്‍ മദ്രസ ബോര്‍ഡില്ല?

മുംബൈ: ഔപചാരിക വിദ്യാഭ്യാസം നല്‍കാത്ത മദ്രസകളെ സ്‌കൂളുകളായി കണക്കാക്കാനാവില്ല എന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം. 1889 മദ്രസകളിലായി മഹാരാഷ്ട്രയില്‍ ഒന്നരലക്ഷത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇവരില്‍ ഏറെയും പാവപ്പെട്ടവരാണ്. എന്നിട്ടും എന്തുകൊണ്ടാണ് മഹാരാഷ്ട്രയില്‍ ഒരു മദ്രസ ബോര്‍ഡില്ലാത്തത് എന്നും മുസ്ലിം മതപണ്ഡിതര്‍ ചോദിക്കുന്നു.

ബിഹാര്‍, പശ്ചിമ ബംഗാള്‍, ആസാം, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം മദ്രസ ബോര്‍ഡ് ഉണ്ട്. ഈ സംസ്ഥാനങ്ങളിലെല്ലാം ഔപചാരിക വിദ്യാഭ്യാസം പോലെ തന്നെയാണ് മദ്രസ വിദ്യാഭ്യാസവും കണക്കാക്കുന്നത്. സര്‍ട്ടിഫിക്കറ്റുകളുടെ മൂല്യവും തൊഴില്‍ സാധ്യതകളും ഒരുപോലെ തന്നെ. എന്നാല്‍ മഹാരാഷ്ട്രയില്‍ മാത്രം ഇതുപോലെ ഒരു സംവിധാനം ഇല്ല.

maharashtra

രാഷ്ട്രീയ കാരണങ്ങളാണ് മഹാരാഷ്ട്രയില്‍ മദ്രസ ബോര്‍ഡ് വരാത്തതിന് പിന്നില്‍ എന്നാണ് മതസംഘടനകള്‍ കുറ്റപ്പെടുത്തുന്നത്. 2013 ലെ മഹ്മുദ് ഉര്‍ റഹ്മാന്‍ കമ്മീഷന്‍ മദ്രസ ബോര്‍ഡ് നിര്‍മാണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ മാത്രമല്ല, ബി ജെ പി ഭരിക്കുന്ന ഗുജറാത്തിലും ഇത്തരം ഒരു സംവിധാനം ഇല്ല. മദ്രസ ബോര്‍ഡ് നിര്‍മാണത്തിന് കോണ്‍ഗ്രസ് - എന്‍ സി പി സര്‍ക്കാര്‍ നീക്കം തുടങ്ങിയെങ്കിലും പത്ത് വര്‍ഷമായിട്ടും അത് എങ്ങും എത്തിയില്ല.

മഹാരാഷ്ട്ര ഭരിക്കുന്ന ബി ജെ പി ശിവസേന സഖ്യസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയിലും അല്ലാതെയും പ്രതിഷേധിക്കാന്‍ മുസ്ലിം സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ കുട്ടികളെയും ഔപചാരിക വിദ്യഭ്യാസത്തിലേക്ക് എത്തിക്കാനാണ് മദ്രസകളുടെ അംഗീകാരം നിര്‍ത്തലാക്കുന്നത് എന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയമാണ് എന്നാണ് ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+