കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാംദേവും ശ്രീശ്രീയും മുതല്‍ ഇറോം ശര്‍മിളയും രത്തന്‍ ടാറ്റയും വരെ!!! രാഷ്ട്രപതിയാകാന്‍ കെല്‍പുള്ളവര്‍

  • By Desk
Google Oneindia Malayalam News

ആരായിരിക്കും ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി എന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബിജെപിയ്ക്ക് തങ്ങള്‍ക്ക് താത്പര്യമുള്ള ഒരാളെ ഇന്ത്യന്‍ രാഷ്ട്രപതിയായ അവരോധിക്കാന്‍ ആകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.

ആണായും പെണ്ണായും രാഷ്ട്രപതി കസേരയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുള്ള ഒരുപാടുപേരുണ്ട് ഈ രാജ്യത്ത്. അതില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍ വളരെ കുറവും ആണ്.

ഈ സാഹചര്യത്തില്‍ രാഷ്ട്രപതി സ്ഥാനത്തിന് അര്‍ഹതയുള്ള ഇരുപത് വ്യക്തികളെ പരിചയപ്പെടുത്തുകയാണ് വണ്‍ഇന്ത്യ. ഈ പട്ടിക സംബന്ധിച്ച് രാഷ്ട്രീയ വിയോജിപ്പുകള്‍ പലര്‍ക്കും ഉണ്ടാകാം. പക്ഷേ ഇവരാരും തന്നെ ആ പദവിയ്ക്ക് അയോഗ്യരാണെന്ന് പറയാന്‍ പറ്റില്ല.

നന്ദന്‍ നിലെകാനി

ആധാര്‍ ഓരോ പൗരനും നിര്‍ബന്ധമാക്കുന്നതിനുള്ള നീക്കത്തിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് നന്ദന്‍ നിലെകാനി. ഓരോ ഇന്ത്യന്‍ പൗരനും ഒരു വ്യത്യസ്തമായ നമ്പര്‍ സമ്മാനിച്ച ഇദ്ദേഹത്തിന് എന്തുകൊണ്ട് രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതി ആയിക്കൂട? ലോക സാങ്കേതിക ഭൂപടത്തില്‍ ഇടം നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യക്ക് എന്തുകൊണ്ട് ഒരു പെര്‍ഫെക്ട് ടെക്‌നോക്രാറ്റും സംരഭകനും ഒക്കെ ആയ നന്ദന്‍ നിലെകാനി നേതൃത്വം കൊടുത്തുകൂട?

മഹാവീര്‍ സിങ് ഫഗോട്ട്

മുതിര്‍ന്ന ഒളിംപിക് പരിശീലകനാണ് ഫഗോട്ട്. ഫഗോട്ട് സഹോദരിമാരുടെ കഥ ദങ്കല്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് പോലും പ്രചോദനമായി. രാജ്യം ഇനി കായിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ പറഞ്ഞിട്ടും ഉണ്ട്. അങ്ങനെയെങ്കില്‍ ഫഗോട്ട് ലഎന്തുകൊണ്ടും ആ സ്ഥാനത്തിന് അര്‍ഹനാണ്.

കപില്‍ ദേവ്

നമുക്ക് എന്തും ചെയ്യാനാകും എന്ന് രാജ്യത്തിന് മുമ്പില്‍ തെളിയിച്ച ആളാണ് കപില്‍ ദേവ്. 1983 ല്‍ ഇന്ത്യയുടെ ചെകുത്താന്‍മാര്‍ ക്രിക്കറ്റ് ലോകകപ്പില്‍ മുത്തംവയ്ക്കുമ്പോള്‍ കപില്‍ ആയിരുന്നു ക്യാപ്റ്റന്‍. ക്രിക്കറ്റിനെ ഇത്രയേറെ സ്‌നേഹിക്കുന്ന ഒരു രാജ്യത്തിന് കപിലിനെ പോലെ ഒരാള്‍ രാഷ്ട്രപതിയാകുന്നത് എത്രത്തോളം നല്ലതായിരിക്കും.

എംഎസ് സ്വാമിനാഥന്‍

അറിയപ്പെടുന്ന എല്ലാ പുരസ്‌കാരങ്ങളും നേടിയ മഹാന്‍. ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ്. ജനിത ശാസ്ത്രജ്ഞന്‍, ഭരണ നിര്‍വ്വഹണത്തില്‍ നിപുണന്‍... 91 കാരനായ എംഎസ് സ്വാമിനാഥന്‍ ആ പദവിക്ക് എന്തുകൊണ്ടും യോഗ്യനല്ലേ...

അരുണ്‍ ഷൂറി

അരുണ്‍ ഷൂറി ഒരു ബഹുമുഖ പ്രതിഭയാണ്. മാധ്യമ പ്രവര്‍ത്തകന്‍, സാമ്പത്തിക വിദഗ്ധന്‍, എഴുത്തുകാരന്‍, രാഷ്ട്രീയ നേതാവ്... എല്ലാ മേഖലയിലും കഴിവ് തെളിയിച്ച വ്യക്തി. മാധ്യമ മേഖലയിലെങ്കിലും ക്രിയാത്മകമായ മാറ്റം സൃഷ്ടിക്കാന്‍ അരുണ്‍ ഷൂറിക്ക് കഴിയില്ലേ...

രഘുറാം രാജന്‍

നരേന്ദ്ര മോദിക്ക് തീരെ താത്പര്യമില്ലാത്ത ഒരാളായിരിക്കും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ആയ രഘുറാം രാജന്‍. പക്ഷേ രാജ്യം ഒരു വന്‍ സാമ്പത്തിക ശക്തിയായി കുതിക്കാന്‍ ഒരുങ്ങുമ്പോള്‍ രഘുറാം രാജന്‍ എന്നത് രാഷ്ട്രപതി സ്ഥാനത്തിന് ഏറെ അര്‍ഹമായ ഒരു പേര് തന്നെയാണ്.

സയ്യിദ് അത്ത ഹസ്‌നൈന്‍

ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ആകാന്‍ സാധ്യതയുള്ള ആളാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ സയ്യിദ് അത്ത ഹസ്‌നൈന്‍. ജമ്മു കശ്മീര്‍ ഹസ്‌നൈന് കൈവെള്ളപോലെ പരിചിതമാണ്. കശ്മീര്‍ പ്രശ്‌നം കത്തി നില്‍ക്കുമ്പോള്‍ എന്തുകൊണ്ട് സയ്യിദ് ഹസ്‌നൈനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചുകൂട?

വെങ്കിടാചലയ്യ

രാജ്യത്തെ ഏറ്റവും മികച്ച ന്യായാധിപന്‍മാരുടെ പേരെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ ഉണ്ടാകും എംഎന്‍ വെങ്കിടാചലയ്യ. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്. ഭരണഘടനയെ കുറിച്ച് ഇത്രയേറെ ബോധ്യമുള്ള, സൗമ്യനായ, നിയമജ്ഞനായ വെങ്കിലാചലയ്യ രാഷ്ട്രപതി സ്ഥാനത്തേക്ക് എന്തുകൊണ്ടും യോഗ്യനാണ്.

ബാബ രാംദേവ്

രാഷ്ട്രപതി സ്ഥാനത്തേക്ക് രാംദേവിന്റെ പേര് കുടി പറയുമ്പോള്‍ ചിലരെങ്കിലും ചിരിച്ചേക്കാം. മോദിയുടേയും ഹിന്ദുത്വം വാദികളുടേയും കണക്കില്‍ മികച്ച രാഷ്ട്രപതി സ്ഥാനാര്‍ത്ഥി തന്നെയാണ് രാംദേവ് മേയ്ക്ക് ഇന്‍ ഇന്ത്യയില്‍ പതഞ്ജലി വഹിക്കുന്ന പങ്ക് മറക്കാനാകുമോ!!!

സയ്യിദ് സൈനിയുള്‍ അബീദാന്‍ അലി ഖാന്‍

അജ്മീര്‍ ദര്‍ഗ്ഗയുടെ ദിവാനാണ് സയ്യിദ് സൈനിയുള്‍ അബീദീന്‍ അലി ഖാന്‍. രാജ്യത്തെ സൂഫിസത്തിന്റെ പ്രധാന മുഖങ്ങളില്‍ ഒന്ന്. തീവ്രവാദത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതില്‍ ഈ സൂഫി പണ്ഡിതന് ഏറെ ചെയ്യാനാകും എന്ന് പ്രതീക്ഷിക്കുന്നവര്‍ ഇഷ്ടം പോലെ ഉണ്ട്. തീവ്രവാദത്തിനെതിരെ നരേന്ദ്രമോദിയും സൂഫിവര്യന്‍മാരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ കൂടി ചേര്‍ത്ത് വായിക്കേണ്ടതാണ്. അലി ഖാന്‍ രാഷ്ട്രപതിയായാല്‍ അത് ശക്തമായ ഒരു സന്ദേശം തന്നെ ആയിരിക്കും നല്‍കുക.

ഇറോം ശര്‍മിള

സമാധാന പോരാളിയായി തുടങ്ങി രാഷ്ട്രീയ നേതാവായി മാറിയ ഇറോം ശര്‍മിള ആധുനിക ഇന്ത്യയുടെ ഉരുക്ക് വനിതയാണ്. 16 വര്‍ഷം നീണ്ട സഹനസമരം ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാനാവില്ല. നോര്‍ത്ത് ഈസ്റ്റില്‍ നിന്ന്, പ്രത്യേകിച്ച് മണിപ്പൂരില്‍ നിന്ന് ഈ ശക്തയായ യുവതി രാഷ്ട്രപതി ഭവനില്‍ എത്തിയാല്‍ അത് ഇന്ത്യക്ക് എത്രമാത്രം പ്രചോദനപരമാകും എന്ന് ഓര്‍ത്തുനോക്കൂ.

പ്രൊഫ സിഎന്‍ആര്‍ റാവു

ശാസ്ത്രജ്ഞര്‍ രാഷ്ട്രപതി കസേര അലങ്കരിച്ച ചരിത്രം ഇന്ത്യക്കുണ്ട്. പ്രിയപ്പെട്ട അബ്ദുള്‍കലാം തന്നെ ഉദാഹാരണം. അദ്ദേഹത്തെ പോലെ തന്നെ പ്രമുഖനായ ശാസ്ത്രജ്ഞനാണ് പ്രൊഫ സിഎന്‍ആര്‍ റാവു. ഭാരത രത്‌ന പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ച പ്രമുഖന്‍. എന്തുകൊണ്ട് ഈ ശാസ്ത്രജ്ഞന് ഇന്ത്യന്‍ രാഷ്ട്രപതി ആയിക്കൂട?

ഷബാന ആസ്മി

അമിതാഭ് ബച്ചന്റേയും എന്തിന് രജനി കാന്തിന്റേയും വരെ പേരുകള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ആ കൂട്ടത്തില്‍, അതിന്റെ യശസ്സ് ഉയര്‍ത്താന്‍ ഒരുപേര് കൂടി നിര്‍ദ്ദേശിക്കുന്നു- ഷബാന ആസ്മി. പലതവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ നടി, ആക്ടിവിസ്റ്റ്, സമരനായിക, ഇന്ച്യന്‍ മുസ്ലീങ്ങളുടെ ലിബറല്‍ ശബ്ദം... ഷബാനയും എന്തുകൊണ്ടും രാഷ്ട്രതി സ്ഥാനത്തിന് അര്‍ഹയാണ്.

പറക്കും സിങ്

മില്‍ഖ സിങ് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ പലര്‍ക്കും ഓര്‍മ വരില്ല. പക്ഷേ പറക്കും സിങ് എന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകും. കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി അത്‌ലറ്റിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ഇന്ത്യക്കാരന്‍, സൈനികന്‍. ഇന്ത്യയെ ശരിക്കും മുന്നോട്ട് നയിക്കാന്‍, ഒരുപക്ഷേ പറത്താന്‍ മില്‍ഖയ്ക്ക് കഴിയില്ലേ...

രത്തന്‍ ടാറ്റ

ടാറ്റ സാമ്രാജ്യത്തിന്റെ അധിപനാണ് രത്തന്‍ ടാറ്റ. ടാറ്റയെ പോലുള്ള ഒരു ബിസിനസ് സാമ്രാജ്യത്തെ വിജയകരമായി നയിക്കാന്‍ ശേഷിയുള്ള രത്തന്‍ ടാറ്റയ്ക്ക് എന്തുകൊണ്ട് ഇന്ത്യയെ തന്നെ നയിച്ചുകൂട?

അണ്ണ ഹസാരെ

അഴിമതിയ്‌ക്കെതിരെ രാജ്യം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ സമരത്തിന് തിരികൊളുത്തിയതും നേതൃത്വം നല്‍കിയതും ഈ വന്ദ്യ വയോധികന്‍ ആയിരുന്നു. അഴിമതിയില്‍ മുങ്ങിയ ഒരു രാജ്യത്തെ അതില്‍ നിന്ന് രക്ഷിക്കാന്‍ എന്തുകൊണ്ട് അണ്ണ ഹസാരെ തന്നെ രാഷ്ട്രപതി ആയിക്കൂട?

രാമചന്ദ്ര ഗുഹ

ഈ പേര് ഏവര്‍ക്കും ഒരുപക്ഷേ അറിഞ്ഞുകൊള്ളണം എന്ന് തന്നെയില്ല. പക്ഷേ രാമചന്ദ്ര ഗുഹ എന്ന ശക്തനായ ചരിത്രകാരനെ, രാഷ്ട്രീയ നിരീക്ഷകനെ, കായിക സ്‌നേഹിയെ ഇന്ത്യ ഇപ്പോള്‍ ശരിക്കും ആവശ്യപ്പെടുന്നുണ്ട്. പണ്ഡിതശബ്ദങ്ങള്‍ അനിവാര്യമായ കാലത്ത് രാമചന്ദ്ര ഗുഹ ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തിന് തികച്ചും അര്‍ഹനാണ്.

നാരായണ മൂര്‍ത്തി

ഇന്‍ഫോസിസ് സ്ഥാപകന്‍ നാരാണ മൂര്‍ത്തി വെറും ഒരു സാങ്കേതിക വിദഗ്ധനോ സംരംഭകനോ അല്ല. ഇന്ത്യ എന്ന രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ ആളാണ്. എഴുത്തുകാരനും മനുഷ്യസ്‌നേഹിയും ഒക്കെയാണ്. എന്തുകൊണ്ട് നാരായണ മൂര്‍ത്തിക്ക് ഇന്ത്യയുടെ രാഷ്ട്രപതി ആയിക്കൂട?

ഫാലി നരിമാന്‍

രാംജത് മലാനി, സോളി സൊറാബ്ജി തുടങ്ങിയ മുന്‍നിര അഭിഭാഷകരില്‍ ഒരാള്‍ തന്നെ ആണ് ഫാലി എസ് നരിമാനും. ഇന്ത്യക്ക് വേണ്ടി വാദിക്കാന്‍ ഇങ്ങനെയൊരു നിയമജ്ഞനേയും വാഗ്മിയേയും രാഷ്ട്രപതി കസേരയില്‍ ആവശ്യമല്ലേ...

ശ്രീ ശ്രീ രവിശങ്കര്‍

ഇന്ത്യയെ ആര്‍ട്ട് ഓഫ് ലിവിങ് പഠിപ്പിച്ച ആളാണ് ശ്രീ ശ്രീ രവിശങ്കര്‍. ആക്ഷേപങ്ങള്‍ ഒരുപാട് രവിശങ്കറിനെതിരെ ഉയര്‍ന്നിട്ടുണ്ട് എന്നത് ശരിതന്നെ. പക്ഷേ രവിശങ്കറിന് ഇന്ത്യന്‍ ജനതയെ എത്ര ഊര്‍ജ്ജസ്വലരാക്കി മാറ്റാന്‍ കഴിയും, എത്രത്തോളം ആധ്യാത്മികതയിലേക്ക് നയിക്കാന്‍ കഴിയും.

English summary
At a time when everyone is coming up with a new name as India’s next President, OneIndia brings together 20 men and women, who all have the qualities to be the country’s most powerful person.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X