കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസിയില്‍ മോദിയ്ക്കെതിരെ പ്രിയങ്ക ഗാന്ധി? മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക! ഞെട്ടിച്ച് മറുപടി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
പ്രിയങ്ക മോദിയ്ക്കെതിരെ വാരണാസിയിലോ? | Oneindia Malayalam

രാഷ്ട്രീയ പ്രവേശനം നടത്തിയത് മുതല്‍ പ്രിയങ്ക ഗാന്ധി ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ ശക്തമായി ഉയര്‍ത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് എല്ലാ അര്‍ത്ഥത്തിലും സാധ്യമാക്കാന്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് സാധിക്കുമെന്നും യുപി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തവണ മത്സരത്തിനില്ലെന്ന നിലപാടായിരുന്നു പ്രിയങ്ക ആദ്യം സ്വീകരിച്ചത്. എന്നാല്‍ പ്രവര്‍ത്തകരെ ആവേശത്തിലാക്കി പ്രിയങ്ക തന്‍റെ നിലപാട് തിരുത്തി. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞു.

<strong>'എന്‍റെ വോട്ട് കോണ്‍ഗ്രസിന്" title="'എന്‍റെ വോട്ട് കോണ്‍ഗ്രസിന്" അതൃപ്തിയുമായി മുരളീ മനോഹര്‍ ജോഷി! വാര്‍ത്തയിലെ സത്യം ഇതാണ്" />'എന്‍റെ വോട്ട് കോണ്‍ഗ്രസിന്" അതൃപ്തിയുമായി മുരളീ മനോഹര്‍ ജോഷി! വാര്‍ത്തയിലെ സത്യം ഇതാണ്

ഇതോടെ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി. എന്നാല്‍ റായ്ബറേലിയില്‍ അല്ല പ്രിയങ്ക സാക്ഷാല്‍ നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ തന്നെ മത്സരിക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.

 ബ്രഹ്മാസ്ത്രം പയറ്റി കോണ്‍ഗ്രസ്

ബ്രഹ്മാസ്ത്രം പയറ്റി കോണ്‍ഗ്രസ്

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസിയുടെ ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ യുപിയില്‍ നിയമിക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ പലതാണ്. മോദിയുടെ വാരണാസിയും യോഗിയുടെ ഖൊരക്പൂരും ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖല കോണ്‍ഗ്രസിന്‍റെ പൂര്‍ണ വരിധിയില്‍ ആക്കുക.

 പ്രതാപം തിരിച്ചു പിടിക്കാന്‍

പ്രതാപം തിരിച്ചു പിടിക്കാന്‍

അതുവഴി സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുക. പ്രിയങ്കയിലെ ഇന്ദിരാഗാന്ധിയുടെ കരിസ്മയും ഇക്കാര്യത്തില്‍ തുറുപ്പാവുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്. നേതൃത്വത്തിന് പിഴച്ചില്ല, പ്രിയങ്കയുടെ വരവോടെ യുപി രാഷ്ട്രീയത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നത് ശ്രദ്ധേയം.

 ഇളകി മറിഞ്ഞ് യുപി

ഇളകി മറിഞ്ഞ് യുപി

മറ്റ് പാര്‍ട്ടികളിലെ നിരവധി പ്രമുഖരടക്കം കോണ്‍ഗ്രസില്‍ എത്തി. എന്‍ഡിഎ സഖ്യകക്ഷികള്‍ മുന്നണി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിന് കൈകൊടുത്തു. ഇതോടെ പ്രിയങ്കയെന്ന രാഷ്ട്രീയ നേതാവിന്‍റെ തുടക്കം പാളിയില്ലെന്ന വിലയിരുത്തല്‍ സൃഷ്ടിക്കപ്പെട്ടു. ഇതോടെ പ്രിയങ്കയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമായി.

 അമ്മയ്ക്ക് വിശ്രമം

അമ്മയ്ക്ക് വിശ്രമം

സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നായിരുന്നു പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന വാദം. ഇത് യുപിയിലെ കോണ്‍ഗ്രസിന്‍റെ തലവര തന്നെ മാറ്റുമെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. എന്നാല്‍ മത്സരത്തിന് ഇല്ലെന്ന് പ്രിയങ്ക തറപ്പിച്ച് പറഞ്ഞു.

 പാര്‍ട്ടി പറഞ്ഞാല്‍

പാര്‍ട്ടി പറഞ്ഞാല്‍

എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ് പ്രിയങ്ക. നേതൃത്വം പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ രണ്ടാം ഘട്ട പ്രചാരണത്തിന്‍റെ ഭാഗമായി രാഹുല്‍ ഗാന്ധിക്കൊപ്പം പര്യടനം നടത്തുന്നതിനിടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

 ആവേശത്തില്‍ പ്രവര്‍ത്തകര്‍

ആവേശത്തില്‍ പ്രവര്‍ത്തകര്‍

ഇതോടെ വന്‍ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. റായ്ബറേലിയില്‍ തന്നെയാകുമോ അവര്‍ മത്സരിക്കുകയെന്നത് ഉറ്റുനോക്കുകയാണ് നേതാക്കളും. കഴിഞ്ഞ ദിവസം റായ്ബറേലയില്‍ എത്തിയ പ്രിയങ്ക ഗാന്ധിയുടെ പ്രവര്‍ത്തകരും മാധ്യമങ്ങലും റായ്ബറേലിയിലെ മത്സര സാധ്യതയെ കുറിച്ച് ചോദ്യം എറിയുകയും ചെയ്തു,

 പ്രവര്‍ത്തകരോട് പ്രിയങ്ക

പ്രവര്‍ത്തകരോട് പ്രിയങ്ക

അമ്മയ്ക്ക് റായ്ബറേലിയില്‍ എത്താന്‍ സാധിക്കാത്തതിലെ വിഷമം തന്നോട് പങ്കുവെച്ചിരുന്നു. എന്നാല്‍ അമ്മയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ആശ്വസിപ്പിച്ചാണ് ഇപ്പോള്‍ താന്‍ മണ്ഡലത്തില്‍ എത്തിയിരിക്കുന്നത്. അമ്മയ്ക്ക് വേണ്ടി മണ്ഡലത്തില്‍ വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് താന്‍ എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 വാരണാസിയില്‍ തന്നെ

വാരണാസിയില്‍ തന്നെ

ഇതിനിടെയാണ് എന്തുകൊണ്ട് അമ്മയ്ക്ക് പകരം റായ്ബറേലിയില്‍ മത്സരിച്ചൂടെന്ന് പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഒരുപോലെ ചോദിച്ചത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് കൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

 മോദിക്കെതിരെ

മോദിക്കെതിരെ

എന്തുകൊണ്ട് മോദിയുടെ മണ്ഡലമായ വാരണാസിയില്‍ തനിക്ക് മത്സരിച്ചുകൂടെന്നായി പ്രിയങ്ക ഗാന്ധി. അതേസമയം താന്‍ തമാശാ രൂപേണയാണ് ഇക്കാര്യം ചോദിച്ചതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി. എന്നാല്‍ പ്രിയങ്കയുടെ തമാശയില്‍ കാര്യമുണ്ടെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

 കാര്യമുണ്ട്

കാര്യമുണ്ട്

പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കണമെന്നത് നേരത്തേ ആവശ്യം ഉയര്‍ന്നിരുന്നു. വാരണാസിയില്‍ മത്സരിച്ചേക്കാമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞതോടെ ഈ അഭ്യൂഹങ്ങള്‍ക്കും ശക്തി പകരുകയാണ്.

 അമേഠിയില്‍

അമേഠിയില്‍

അതേസമയം രാഹുല്‍ ഗാന്ധി അമേഠിയിലും കേരളത്തിലെ വയനാട്ടിലും മത്സരിച്ചേക്കാമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്. വയനാട്ടില്‍ രാഹുല്‍ ജയിക്കുകയാണെങ്കില്‍ വയനാട് നിലനിര്‍ത്തി പ്രിയങ്കയെ അമേഠിയില്‍ മത്സരിപ്പിച്ചേക്കുമെന്നുള്ള വാര്‍ത്തകളും വന്നിരുന്നു.

<strong>വയനാട്ടില്‍ കെസി വേണുഗോപാല്‍? രാഹുല്‍ ഗാന്ധി തന്നെ വരണമെന്ന് ടി സിദ്ധിഖ്! സമ്മര്‍ദ്ദം ചെലുത്തി ലീഗ്</strong>വയനാട്ടില്‍ കെസി വേണുഗോപാല്‍? രാഹുല്‍ ഗാന്ധി തന്നെ വരണമെന്ന് ടി സിദ്ധിഖ്! സമ്മര്‍ദ്ദം ചെലുത്തി ലീഗ്

<strong>മോദി സര്‍ക്കാര്‍ 'വന്‍ ഫ്ളോപ്പ്'! രണ്ടര ലക്ഷം വോട്ടര്‍മാര്‍ പറയുന്നു! ഞെട്ടിച്ച് സര്‍വ്വേ ഫലം</strong>മോദി സര്‍ക്കാര്‍ 'വന്‍ ഫ്ളോപ്പ്'! രണ്ടര ലക്ഷം വോട്ടര്‍മാര്‍ പറയുന്നു! ഞെട്ടിച്ച് സര്‍വ്വേ ഫലം

English summary
why not varanasi asks priyanka gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X