Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിഎ ഭരണത്തിന്റെ അവസാന ദിനം പെട്രോള്‍ വില 71 രൂപ; കണക്കുകള്‍ നിരത്തി ഖാര്‍ഗെ

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി വര്‍ധിപ്പിക്കുന്ന നടപടിയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആഗോള ക്രൂഡ് വില താഴ്ന്നിട്ടും എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം വില ഉയര്‍ന്നു എന്ന് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരം കൈമാറുന്ന വേളയില്‍ ഉണ്ടായിരുന്ന വിലയും ഇപ്പോഴത്തെ വിലയും എടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം.

ശ്രീലങ്ക വരെ പോയാലോ? വിസ ഫീസ് ഒഴിവാക്കി, ടൂറിസ്റ്റുകള്‍ക്ക് ചെലവ് കുറയും, നിബന്ധന അറിയാം
ശ്രീലങ്ക വരെ പോയാലോ? വിസ ഫീസ് ഒഴിവാക്കി, ടൂറിസ്റ്റുകള്‍ക്ക് ചെലവ് കുറയും, നിബന്ധന അറിയാം

2014 മെയ് 26ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട പെട്രോളിന്റെയും ഡീസിലിന്റെയും വില എടുത്തു പറഞ്ഞാണ് ഖാര്‍ഗെയുടെ പ്രതികരണം. ആ ദിനത്തിലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റത്. അന്ന് ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 108.05 ഡോളര്‍ ആയിരുന്നു വില. ഡോളര്‍-രൂപ വിനിമയ നിരക്ക് 58.59 ആയിരുന്നു. പെട്രോളിന് 71.51 രൂപയും ഡീസലിന് 56.71 രൂപയുമായിരുന്നു എന്നും ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.

petrol price kharge modi

പിന്നീട് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ കുറഞ്ഞിരുന്നു. കൊവിഡ് കാലത്ത് 30 ഡോളറില്‍ താഴെ എത്തി. പിന്നീട് വില ഉയര്‍ന്ന് 70-80 ഡോളറിലായി. ഇപ്പോഴും 100 ഡോളറില്‍ താഴെയാണ് ക്രൂഡ് വില. പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതോടെയാണ് ഇപ്പോള്‍ വില വര്‍ധിച്ചത്. എങ്കിലും യുപിഎ ഭരണകാലത്ത് ഉണ്ടായിരുന്ന വിലയ്ക്ക് താഴെയാണ്.

എന്തൊക്കെ വാര്‍ത്തയാണ് വരുന്നത്, അതൊന്നും ശരിയല്ല; 1200 കോടി നല്‍കിയിട്ടില്ലെന്ന് ഖത്തര്‍
എന്തൊക്കെ വാര്‍ത്തയാണ് വരുന്നത്, അതൊന്നും ശരിയല്ല; 1200 കോടി നല്‍കിയിട്ടില്ലെന്ന് ഖത്തര്‍

ക്രൂഡ് വില ഇന്ന് 99 ഡോളറിലാണ്. പെട്രോളിന് 102.12, ഡീസലിന് 95.20 എന്നിങ്ങനെയാണ് വില എന്ന് ഖാര്‍ഗെ പറയുന്നു. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ എന്തുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുന്നു എന്നും ഖാര്‍ഗെ ചോദിച്ചു. ഇന്ധന വില ഉയര്‍ന്നാല്‍ സകല മേഖലകളെയും ബാധിക്കുമെന്ന് എല്ലാ സാമ്പത്തിക വിദഗ്ധര്‍ക്കും അറിയാവുന്ന കാര്യമല്ലേ എന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ന്നാല്‍ ഗതാഗതം, അവശ്യ വസ്തുക്കള്‍ എന്നിവയ്കകെല്ലാം ചെലവ് കൂടും. പണപ്പെരുപ്പം വര്‍ധിച്ചാല്‍ സാധാരണക്കാരെ നേരിട്ട് ബാധിക്കും. നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ വേളയിലും ലാഭമുണ്ടാക്കുകയാണ്. ക്രൂഡ് വില കുറഞ്ഞിട്ടും എന്തുകൊണ്ട് ജനങ്ങള്‍ക്ക് അതിന്റെ നേട്ടം സര്‍ക്കാര്‍ ലഭ്യമാക്കുന്നില്ല എന്നും ഖാര്‍ഗെ ചോദിച്ചു.

രണ്ടാഴ്ച്ചയ്ക്കിടെ രാജ്യത്ത് എട്ട് രൂപയില്‍ അധികമാണ് പെട്രോള്‍ വില ഉയര്‍ത്തിയത്. നാല് തവണയായിട്ടാണ് വില വര്‍ധിപ്പിച്ചത്. പാചക വാതകത്തിന്റെയും സിഎന്‍ജിയുടെയും വില വര്‍ധിപ്പിച്ചിട്ടുണ്ട്. പല പ്രതിപക്ഷ പാര്‍ട്ടികളും കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടും വില ഉയര്‍ത്തുന്നത് തുടരുകയാണ്.

നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം നല്‍കാന്‍ മാത്രമേ അറിയൂ എന്നു രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുക, ജനങ്ങളുടെ കീശ കൊള്ളയടിക്കുക എന്നാണ് മോദി ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ദിനേനയുള്ള ഈ കൊള്ളയടിയില്‍ ആര്‍ക്കാണ് ലാഭം എന്നു ഖാര്‍ഗെ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+