കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ എണ്ണ വില പൂജ്യം ഡോളറില്‍ താഴെ; എന്നിട്ടും ഇന്ത്യയില്‍ കുറയാത്തതെന്ത്? ഇതാണ് കാരണം

Google Oneindia Malayalam News

ദില്ലി: ആഗോള സാമ്പത്തിക നിരീക്ഷകരെ ആശ്ചര്യപ്പെടുത്തിയാണ് തിങ്കളാഴ്ച അമേരിക്കയില്‍ എണ്ണ വില പൂജ്യത്തിന് താഴേക്ക് പോയത്. നെഗറ്റീവ് 40 ഡോളര്‍ എന്ന നിലയിലായിരുന്നു വ്യാപാരം. കൊറോണ വൈറസ് രോഗം വിതച്ച ഭീതിയും ലോക്ക് ഡൗണ്‍ മൂലം എണ്ണ ഉപയോഗം കുറഞ്ഞതുമാണ് വില ചരിത്ര തകര്‍ച്ചയിലെത്തിയത്.

ലോക മാധ്യമങ്ങള്‍ക്ക് പ്രധാന വാര്‍ത്തയായിരുന്നു ഇത്. പക്ഷേ, ഇന്ത്യയില്‍ എണ്ണ വിലയില്‍ കാര്യമായ വിലത്തകര്‍ച്ചയുണ്ടായില്ല. എന്തുകൊണ്ടാണ് അങ്ങനെ. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നിന്ന് ചില നേതാക്കള്‍ ഈ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. എന്തുകൊണ്ട് എന്നചോദ്യത്തിന് ഉത്തരങ്ങള്‍ ഇതാണ്...

അമേരിക്കയിലെ വിലയിടിവ്

അമേരിക്കയിലെ വിലയിടിവ്

അമേരിക്കയിലെ വിലയിടിവ് ആഗോള സമൂഹം ആശ്ചര്യത്തോടെയാണ് കണ്ടത്. പൂജ്യത്തിന് താഴേക്ക് വില ഇന്നുവരെ പോയിട്ടില്ല. അങ്ങനെ കുറവുണ്ടായാല്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്കും വില കുറയേണ്ടതല്ലേ. ഗുണം ജനങ്ങള്‍ക്കും ലഭിക്കേണ്ടതല്ലേ എന്നാണ് ചോദ്യം.

83 ശതമാനം എണ്ണയും

83 ശതമാനം എണ്ണയും

ഇന്ത്യയ്ക്ക് ആവശ്യമുള്ളതിന്റെ 83 ശതമാനം എണ്ണയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയുടെ ഇറക്കുമതിയില്‍ വലിയരൊളവ് എണ്ണയാണ്. മാത്രമല്ല, ഇന്ത്യയുടെ സമ്പത്തിന്റെ സിംഹ ഭാഗവും പുറംരാജ്യങ്ങളിലേക്ക് പോകുന്നതും ഇതുവഴി തന്നെയാണ്. ഓരോ വര്‍ഷവും 10000 കോടി ഡോളറിന്റെ എണ്ണയാണ് ഇന്ത്യ ഇറക്കുന്നത്.

പ്രതീക്ഷയ്ക്ക് വകയില്ല

പ്രതീക്ഷയ്ക്ക് വകയില്ല

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ ചെലവ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കളുടെയും കണക്കെടുത്താല്‍ 20 ശതമാനം വരും. ഇങ്ങനെയൊക്കെയായിട്ടും അമേരിക്കയില്‍ വില കുറഞ്ഞതില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് വിലയിരുത്തല്‍. അതിന് കാരണം വില കുറഞ്ഞത് ഡബ്യൂടിഐ ക്രൂഡിനാണ് എന്നതാണ്.

ഡബ്ല്യുടിഐ ക്രൂഡ് എന്നാല്‍..

ഡബ്ല്യുടിഐ ക്രൂഡ് എന്നാല്‍..

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണകള്‍ ഒമാന്‍, ദുബായ്, ബ്രെന്റ് ക്രൂഡ് ഇനത്തിലാണ്് വരിക. ഡബ്ല്യുടിഐ അല്ല. വില കുറഞ്ഞത് അമേരിക്കയിലെ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് അഥവാ ഡബ്ല്യുടിഐ ക്രൂഡിനാണ്. ഈ എണ്ണ കൂടുതലും ഉപയോഗിക്കുന്നത് അമേരിക്ക, കാനഡ, മെക്‌സിക്കന്‍ മാര്‍ക്കറ്റുകളിലാണ്. ഇന്ത്യയിലേക്ക് എത്തറേ ഇല്ല.

ബ്രെന്റ് ക്രൂഡിനും വില കുറഞ്ഞു

ബ്രെന്റ് ക്രൂഡിനും വില കുറഞ്ഞു

ഇന്ത്യ വാങ്ങുന്ന എണ്ണയായ ബ്രെന്റ് ക്രൂഡിനും വില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പൂജ്യം ഡോളറില്‍ താഴേക്ക് പോയിട്ടില്ല. അഞ്ച് ശതമാനമാണ് ബ്രെന്റ് ക്രൂഡിനുണ്ടായ തകര്‍ച്ച. ഒരു ബാരലിന് 27 ഡോളര്‍ എന്ന നിരക്കിലാണ് ബ്രെന്റ് ക്രൂഡ് വില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്ക് വരുന്ന എണ്ണയ്ക്ക് വന്‍ വിലയിടിവുണ്ടായിട്ടില്ല.

അത് വാങ്ങിയാല്‍ പോരേ

അത് വാങ്ങിയാല്‍ പോരേ

അങ്ങനെയാണെങ്കില്‍ ഇന്ത്യയ്ക്ക് ഡബ്ല്യുടിഐ ക്രൂഡ് വാങ്ങിയാല്‍ പോരേ എന്ന ന്യായമായ ചോദ്യം ഉയരാം. അവിടെ ഇന്ത്യ നേരിടുന്ന വെല്ലുവിളി സംഭരണ കേന്ദ്രമില്ല എന്നതാണ്. ഒന്നര കോടി ടണ്‍ എണ്ണ സംഭരിക്കാന്‍ ഇന്ത്യ നേരത്തെ ലക്ഷ്യമിട്ടിരുന്നു. അതിന് വേണ്ടിയള്ള കേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്. പക്ഷേ നിലവിലെ ശേഷി 53 ലക്ഷം ടണ്‍ ആണ്.

ഉയര്‍ന്ന നികുതി

ഉയര്‍ന്ന നികുതി

ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില കൂടാനുള്ള പ്രധാന കാരണം നികുതിയാണ്. രാജ്യത്തിന്റെ വരുമാനത്തിനുള്ള പ്രധാന മാര്‍ഗമായി കേന്ദ്രസര്‍ക്കാര്‍ കാണുന്നത് എണ്ണയ്ക്കുമേലുള്ള നികുതിയാണ്. പെട്രോളിനുള്ള എക്‌സൈസ് ഡ്യൂട്ടി ലിറ്റളിന് 22.98 രൂപയാണ്. ഡീസലിന് 18.83 രൂപയും. 2014ന് ശേഷം വന്‍തോതില്‍ നികുതി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.

കഴിഞ്ഞ മാസം ചെയ്തത്

കഴിഞ്ഞ മാസം ചെയ്തത്

കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനുമുള്ള നികുതി മൂന്ന് രൂപ വച്ച് ഉയര്‍ത്തി. ആഗോള വിപണിയില്‍ വില കുറഞ്ഞാലും രാജ്യത്തെ പൗരന്‍മാര്‍ക്ക് അതിന്റെ നേട്ടം ഈ നടപടിയിലൂടെ തടയപ്പെട്ടു. റോഡ് സെസ്, എക്‌സൈസ് നികുതി ഇനത്തിലാണ് ഈ വര്‍ധനവ് വരുത്തിയത്. ദില്ലിയില്‍ പെട്രോളിന് 69 ഉം ഡീസലിന് 62 ഉം ആണ്് നിലവിലെ വില.

English summary
Why petrol prices won't fall in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X