Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തിന് പിഎം കെയേഴ്സ് ഫണ്ട്? ആഞ്ഞടിച്ച് രാമചന്ദ്ര ഗുഹ, രൂക്ഷ പ്രതികരണവുമായി തരൂരും

ദില്ലി; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണത്തിന് പ്രധാനമന്ത്രി സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി ഫണ്ട് (പിഎം കെയേഴ്സ് ഫണ്ട് ) രൂപീകരിച്ചതിൽ രൂക്ഷ വിമർശനവുമായി ചരിത്രകാരൻ രാമചന്ദ്ര ഗുഹ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉണ്ടായിരിക്കെ എന്തിനാണ് പിഎം കെയേഴ്സ് ഫണ്ട് അടിയന്തരമായി രൂപീകരിച്ചതെന്ന് രാമചന്ദ്ര ഗുഹ ചോദിച്ചു.

pmguha-15

എന്തുകൊണ്ട് 'പിഎം കെയേഴ്സ്' എന്ന പേര്? സ്വന്തം വ്യക്തി പ്രഭാവം ഉയർത്തിക്കാട്ടാൻ ഒരു വലിയ ദേശീയ ദുരന്തത്തെ തെറ്റായി ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ? രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു. അഡ്വ മനോജ് എന്ന വ്യക്തി പിഎം കെയർ ഫണ്ട് സംബന്ധിച്ച് ഉന്നയിച്ച ചില ചോദ്യങ്ങൾ റീ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു ഗുഹയുടെ ട്വീറ്റ്. എപ്പോഴാണ് ഇങ്ങനെയൊരു ട്രസ്റ്റ് രൂപീകരിക്കാൻ തിരുമാനം കൈക്കൊണ്ടത്?, ട്രസ്റ്റ് രൂപീകരിക്കാനുണ്ടായ കാരണം എന്താണ്, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പിഎം കെയേഴ്സ് ഫണ്ടിന്റെ മേൻമ എന്താണ് തുടങ്ങി 11 ചോദ്യങ്ങളാണ് മനോജ് ഉയർത്തിയിരിക്കുന്നത്.

കോൺഗ്രസ് എംപി ശശി തരൂരും പിഎം കെയേഴ്സ് ഫണ്ടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിയമങ്ങളും ചെലവുകളും പൂർണ്ണമായും അവ്യക്തമായ ഒരു പ്രത്യേക പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സൃഷ്ടിക്കേണ്ടതിന്റെ ആവശ്യമെന്തായിരുന്നുവെന്ന് തരൂർ ചോദിച്ചു. അസാധാരണമാണ ഈ നടപടിയിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് വളരെ പ്രധാനപ്പെട്ടതാണ്. നിയമങ്ങളും ചെലവും പൂർണ്ണമായും അതാര്യമായ ഒരു പ്രത്യേക പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സൃഷ്ടിക്കുന്നതിനുപകരം, ആകർഷകമായ ചുരുക്കെഴുത്തുകളോട് കൂടി പി‌എം‌എൻ‌ആർ‌എഫിനെ പി‌എം-കെയർസ് എന്ന് പുനർനാമകരണം ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്, വളരെ അസാധാരണമായ ഈ നടപടിയുടെ കേന്ദ്രം ജനങ്ങളോട് വിശദീകരണം നൽകണം,"കഴിഞ്ഞ പത്തുവർഷമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വരുമാനത്തിന്റെയും ചെലവിന്റെയും സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്ത മറ്റൊരു ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് തരൂർ കുറിച്ചു.

മറ്റൊരു കോൺഗ്രസ് നേതാവായ സൽമാൻ അനീസും രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി.1948 ജനുവരിയിൽ പി‌എം‌എൻ‌ആർ‌എഫ് സ്ഥാപിച്ചത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആണ്, അത് ഇന്ത്യയിലെ ജനങ്ങളുടേതാണ്, 'പി‌എം കെയേഴ്സ് ഫണ്ട് ആരുടേതാണ്?' സൽമാൻ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+