കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിന് പിഎം കെയേഴ്സ് ഫണ്ട്? ആഞ്ഞടിച്ച് രാമചന്ദ്ര ഗുഹ, രൂക്ഷ പ്രതികരണവുമായി തരൂരും

Google Oneindia Malayalam News

ദില്ലി; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണത്തിന് പ്രധാനമന്ത്രി സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി ഫണ്ട് (പിഎം കെയേഴ്സ് ഫണ്ട് ) രൂപീകരിച്ചതിൽ രൂക്ഷ വിമർശനവുമായി ചരിത്രകാരൻ രാമചന്ദ്ര ഗുഹ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉണ്ടായിരിക്കെ എന്തിനാണ് പിഎം കെയേഴ്സ് ഫണ്ട് അടിയന്തരമായി രൂപീകരിച്ചതെന്ന് രാമചന്ദ്ര ഗുഹ ചോദിച്ചു.

pmguha-15

എന്തുകൊണ്ട് 'പിഎം കെയേഴ്സ്' എന്ന പേര്? സ്വന്തം വ്യക്തി പ്രഭാവം ഉയർത്തിക്കാട്ടാൻ ഒരു വലിയ ദേശീയ ദുരന്തത്തെ തെറ്റായി ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ? രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു. അഡ്വ മനോജ് എന്ന വ്യക്തി പിഎം കെയർ ഫണ്ട് സംബന്ധിച്ച് ഉന്നയിച്ച ചില ചോദ്യങ്ങൾ റീ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു ഗുഹയുടെ ട്വീറ്റ്. എപ്പോഴാണ് ഇങ്ങനെയൊരു ട്രസ്റ്റ് രൂപീകരിക്കാൻ തിരുമാനം കൈക്കൊണ്ടത്?, ട്രസ്റ്റ് രൂപീകരിക്കാനുണ്ടായ കാരണം എന്താണ്, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പിഎം കെയേഴ്സ് ഫണ്ടിന്റെ മേൻമ എന്താണ് തുടങ്ങി 11 ചോദ്യങ്ങളാണ് മനോജ് ഉയർത്തിയിരിക്കുന്നത്.

കോൺഗ്രസ് എംപി ശശി തരൂരും പിഎം കെയേഴ്സ് ഫണ്ടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിയമങ്ങളും ചെലവുകളും പൂർണ്ണമായും അവ്യക്തമായ ഒരു പ്രത്യേക പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സൃഷ്ടിക്കേണ്ടതിന്റെ ആവശ്യമെന്തായിരുന്നുവെന്ന് തരൂർ ചോദിച്ചു. അസാധാരണമാണ ഈ നടപടിയിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് വളരെ പ്രധാനപ്പെട്ടതാണ്. നിയമങ്ങളും ചെലവും പൂർണ്ണമായും അതാര്യമായ ഒരു പ്രത്യേക പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സൃഷ്ടിക്കുന്നതിനുപകരം, ആകർഷകമായ ചുരുക്കെഴുത്തുകളോട് കൂടി പി‌എം‌എൻ‌ആർ‌എഫിനെ പി‌എം-കെയർസ് എന്ന് പുനർനാമകരണം ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്, വളരെ അസാധാരണമായ ഈ നടപടിയുടെ കേന്ദ്രം ജനങ്ങളോട് വിശദീകരണം നൽകണം,"കഴിഞ്ഞ പത്തുവർഷമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വരുമാനത്തിന്റെയും ചെലവിന്റെയും സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്ത മറ്റൊരു ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് തരൂർ കുറിച്ചു.

മറ്റൊരു കോൺഗ്രസ് നേതാവായ സൽമാൻ അനീസും രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി.1948 ജനുവരിയിൽ പി‌എം‌എൻ‌ആർ‌എഫ് സ്ഥാപിച്ചത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആണ്, അത് ഇന്ത്യയിലെ ജനങ്ങളുടേതാണ്, 'പി‌എം കെയേഴ്സ് ഫണ്ട് ആരുടേതാണ്?' സൽമാൻ ചോദിച്ചു.

സംസ്ഥാനത്ത് 213 പേർക്ക് കൊവിഡ്! പായിപ്പാട്ടെ പ്രതിഷേധത്തിന് പിന്നിൽ ചില ശക്തികളെന്ന് മുഖ്യമന്ത്രി!സംസ്ഥാനത്ത് 213 പേർക്ക് കൊവിഡ്! പായിപ്പാട്ടെ പ്രതിഷേധത്തിന് പിന്നിൽ ചില ശക്തികളെന്ന് മുഖ്യമന്ത്രി!

അതിഥി തൊഴിലാളികള്‍ വില്ലനാവും, ബിജെപിക്ക് 3 സംസ്ഥാനങ്ങളില്‍ ടെസ്റ്റ്, യോഗി ഒറ്റപ്പെട്ടു!!അതിഥി തൊഴിലാളികള്‍ വില്ലനാവും, ബിജെപിക്ക് 3 സംസ്ഥാനങ്ങളില്‍ ടെസ്റ്റ്, യോഗി ഒറ്റപ്പെട്ടു!!

'അറിവില്ലായ്മ കൊണ്ട് പറ്റിയതാണ്, എല്ലാവരോടും നന്ദി'; കോവിഡ് ഭേദമായ റാന്നി സ്വദേശികൾ ആശുപത്രി വിട്ടു'അറിവില്ലായ്മ കൊണ്ട് പറ്റിയതാണ്, എല്ലാവരോടും നന്ദി'; കോവിഡ് ഭേദമായ റാന്നി സ്വദേശികൾ ആശുപത്രി വിട്ടു

English summary
Why PM Cares fund asks Ramachandra Guha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X