Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് അമ്മയോടൊപ്പം താമസിക്കാത്തത്; കാരണം ഇങ്ങനെ...

ദില്ലി: അമ്മയോടൊപ്പമോ മറ്റു ബന്ധുക്കളോടൊപ്പമോ താമസിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിനിടെയാണ് മോദി ഇക്കാര്യം തുറന്നു പറഞ്ഞത്. ഏഴ് ഘട്ടങ്ങളായുള്ള പൊതുതിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം കഴിഞ്ഞതിന്റെ പിറ്റേ ദിവസം പുറത്ത് വിട്ട അഭിമുഖത്തിലാണ് മോദിയുടെ മറുപടി.

ദില്ലിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ വെച്ചായിരുന്നു മോദിയുമായുള്ള അക്ഷയ് കുമാറിന്റെ അഭിമുഖം. അമ്മയോ സഹോദരനോ കൂടെ വേണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേയെന്ന ചോദ്യത്തിനായിരുന്നു മോദി ഇക്കാര്യം വ്യക്തമാക്കിയത്. ജീവിതത്തിലെ ആദ്യ ഘട്ടത്തില്‍ തന്നെ ഞാന്‍ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചതാണ്. ആരുമായും ഒരു തരത്തിലുള്ള കൂട്ടുകെട്ടുമില്ല. അത്തരത്തിലൊരു പരിശീലനമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. അക്ഷയ് കുമാറുമായുള്ള ഒരു ചാറ്റ് ഷോയിലാണ് മോദി മനസ്സ് തുറന്നത്.

Prime Minister

വലിയ വീട്ടില്‍ ഒറ്റയ്ക്കായിരുന്നോ എന്ന ചോദ്യത്തിന് മോദി മറുപടി നല്‍കിയില്ല. ചെറുപ്രായത്തില്‍ വീട് വിട്ടിറങ്ങുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ ഇനിയതുണ്ടാകില്ല. മോദി പറഞ്ഞു.അമ്മ എന്തുകൊണ്ടാണ് കൂടെ താമസിക്കാത്തത് എന്നു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ, അമ്മ ചോദിക്കുന്നത് അവര്‍ ഇവിടെ വന്നിട്ട് എന്തു ചെയ്യാനാണെന്നും ഇവിടെ വന്ന് എന്താണ് സംസാരിക്കേണ്ടതെന്നുമാണ്. കൂടാതെ രാത്രി വൈകി വരുന്നതില്‍ അവര്‍ അസ്വസ്ഥയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അമ്മയ്ക്ക് പതിവായി പണമയക്കാറുണ്ടോയെന്ന ചോദ്യത്തിന് അമ്മയാണ് തനിക്ക് പണമയക്കുന്നതെന്നായിരുന്നു മറുപടി. എപ്പോഴെല്ലാം ഞാന്‍ അമ്മയെ കാണുന്നുവോ അപ്പോഴൊക്കെ അവര്‍ എനിക്ക് 1.25 രൂപ തരും. അമ്മ എന്നില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല, എന്റെ കുടുംബത്തിനായി സര്‍ക്കാര്‍ പണം ഇതുവരെ ചിലവഴിച്ചിട്ടില്ല. പക്ഷേ ഇതിനര്‍ഥം എനിക്ക് അമ്മയോട് അടുപ്പമില്ലെന്നല്ല. ഈ രാജ്യത്തെ തന്നെ ഞാന്‍ എന്റെ കുടുംബമായി കാണുന്നു. അങ്ങനെയാണ് എന്റെ പ്രവര്‍ത്തനം.

അഹമ്മദാബാദില്‍ വോട്ട് ചെയ്യാനെത്തിയ മോദി അമ്മ ഹീരാബെന്നിനെ ഗുജറാത്തിലെ ഗാന്ധി നഗറിലെ വീട്ടിലെത്തി ഇന്നലെ കണ്ടിരുന്നു. അമ്മയില്‍ നിന്നും മധുരപലഹാരങ്ങള്‍, ഒരു തേങ്ങ, പിന്നെ ഒരു ഷോള്‍ എന്നിവ മോദി സ്വീകരിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. അമ്മയെ കാണുന്നതിന്റെ തലേദിവസം ഗാന്ധി നഗറിലെ രാജ്ഭവനിലാണ് മോദി താമസിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+