Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാ 250 എന്ന് വെളിപ്പെടുത്തിയിട്ടും ഗുരു മിണ്ടുന്നില്ലല്ലോ.. മോദിയെ ട്രോളി മായാവതി

ദില്ലി: ബലാക്കോട്ട് മിന്നലാക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നത് സര്‍ക്കാരോ സൈന്യമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൃത്യമായ എണ്ണം പ്രതിരോധ മന്ത്രിയടക്കം ആരും പറഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ മൗനത്തിലാണ്. അതേസമയം ബലാക്കോട്ട് മിന്നലാക്രമണത്തില്‍ 250 തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ മോദിയുടെ മൗനത്തെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് ബിഎസ്പി നേതാവ് മായാവതി. 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടും എന്ന് ശിഷ്യന്‍ പറഞ്ഞിട്ടും ഗുരു മിണ്ടുന്നില്ലല്ലോ എന്നാണ് മായാവതിയുടെ പരിഹാസം.

bjp

വ്യോമസേന ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തില്‍സ 250 തീവ്രവാദികളെ കൊലപ്പെടുത്തി എന്നാണ് സംശയമേതുമില്ലാതെ ബിജെപി അധ്യക്ഷന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാന്‍ തിരിക്ക് കൂട്ടുന്ന അദ്ദേഹത്തിന്റെ ഗുരു മൗനത്തിലാണ്. തീവ്രവാദികള്‍ ഇല്ലാതാക്കപ്പെടുന്നത് നല്ല കാര്യം തന്നെയാണ്. അതേസമയം മോദിയുടെ മൗനത്തിന്റെ പിന്നിലെന്താണ് എന്നാണ് മായാവതി ചോദിച്ചത്.

സര്‍ക്കാരും സൈന്യവും കണക്ക് പുറത്ത് വിടാതിരിക്കുമ്പോള്‍ അമിത് ഷാ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് അമിത് ഷാ മറ്റാര്‍ക്കും കിട്ടാത്ത എണ്ണം പറഞ്ഞത്. ബലാക്കോട്ട് ആക്രമണത്തില്‍ വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് കൃത്യമായ എണ്ണം എന്നാണ് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. എന്നാല്‍ വിദേശകാര്യ സെക്രട്ടറി ഇതുവരെ കൃത്യമായ എണ്ണം എവിടെയും പറഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+