കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വംശവിവേചനം രാഷ്ട്രീയക്കാരുടെ വിഷയമല്ലേ?മീഡിയയെ വീണ്ടും 'പ്രസ്റ്റിറ്റിയൂട്ട്സാ'ക്കി മന്ത്രി വികെ സിങ്

Google Oneindia Malayalam News

മാധ്യമപ്രവര്‍ത്തകരുടെ നേരെ വീണ്ടും 'ആക്രമണം' നടത്തുകയാണ് വിദേശ കാര്യ സഹമന്ത്രി വി കെ സിങ്. രാജ്യത്ത് ഇപ്പോള്‍ ഗൗരവമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ചെറിയ പ്രശ്‌നങ്ങളെ മാധ്യമപ്രവര്‍ത്തകര്‍ പെരുപ്പിച്ചു കാണിക്കുന്നതാണെന്നുമുളള മന്ത്രിയുടെ പുതിയ ട്വീറ്റാണ് വിവാദമാവുന്നത്.

ദില്ലിയില്‍ ആഫ്രിക്കന്‍ പൗരന്മാര്‍ക്കു നേരെ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പുതിയ പരാമര്‍ശം. ആഫ്രിക്കന്‍ പൗരന്മാര്‍ക്കു നേര്‍ക്കുണ്ടായ ആക്രമണം ഗൗരവമായ പ്രശ്മനമല്ലെന്നും ചെറിയ കലഹത്തില്‍ പ്പെടുത്താവുന്നതുമാത്രമാണെന്നാണ് മന്ത്രി പറയുന്നത്‌. ഇതിനു മുമ്പ് വികെ സിങ് മാധ്യമപ്രവര്‍ത്തകരെ 'പ്രസ്റ്റിറ്റിയുട്ട്‌സ്' എന്നു വിശേഷിപ്പത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.

24-1427168539-vk

മന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് തുണയായി സാസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മയുമുണ്ട്. രാജ്യത്ത് ആഫ്രിക്കന്‍ പൗര്ന്മാരുടെ നേര്‍ക്കുളള ആക്രമണത്തില്‍ ഖേദിക്കേണ്ടതില്ലെന്നും അവരുടെ സ്വദേശത്തു തന്നെ അവര്‍ സുരക്ഷിതരല്ലെന്നുമാണ് മഹേഷ് ശര്‍മ്മയുടെ അഭിപ്രായം

നൈജീരിയന്‍ പൗരന്മാര്‍ ഇന്ത്യയില്‍ മൊത്തം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ് അവര്‍ക്കെതിരെ ആക്രമണം നടത്താനുളള കാരണമെന്ന് ഗോവ ടൂറിസം മന്ത്രി ദിലീപ് പറുലേക്കറും പ്രസ്താവിച്ചിരുന്നു. രാജ്യത്ത് നടക്കുന്ന വര്‍ഗ്ഗ വിവേചനത്തില്‍ ചില രാഷ്ട്രീയ നേതാക്കള്‍ ഇത്തരത്തില്‍ പ്രതികരിക്കുമ്പോള്‍ മന്ത്രി സുഷമാസ്വരാജ് ഉള്‍പ്പെടെയുളളവര്‍ മാത്രമാണ് പ്രശ്‌നം ഗൗരവമുളളതാണെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയത്.

ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ വച്ച് കോംഗോ പൗരന്‍ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതിനുപുറമേ ഡല്‍ഹിയില്‍ അരമണിക്കൂറിനിടെ നാലിടങ്ങളില്‍ ആഫ്രിക്കന്‍ പൗരന്‍മാര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു.

English summary
The Minister of State of External Affairs VK Singh has come up with a great solution to solve all the ills affecting the country. Actually, Singh thinks there is no problem at all. The minister over a period of time has developed a unique theory that most of the issues plaguing the nation are actually "minor" and the media is "blowing up" small incidents into big ones.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X