കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയക്കാരുടെ മോറല്‍ പോലീസിങ് പെണ്‍കുട്ടികളോട് മാത്രം, അതെന്താ?

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: നീ അങ്ങനെ നടക്കരുത്, അങ്ങനെ ഇരിക്കരുത്, അങ്ങനെ സംസാരിക്കരുത്, അങ്ങനെ വസ്ത്രം ധരിക്കരുത്, അസമയത്ത് പുറത്തുപോകരുത്... ഉപദേശം മുഴുവന്‍ പെണ്‍കുട്ടികളോടാണ്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന ഒരു ആണ്‍കുട്ടിയോടും നീ അങ്ങനെ ചെയ്യരുത് എന്ന് ആരും ഉപദേശിച്ച് കേട്ട ചരിത്രമില്ല. നമ്മുടെ പൊതുബോധം അങ്ങനെയാണ്.

ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാരും വ്യത്യസ്തരല്ല. ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ കൂടുതലും ആണുങ്ങളായതാണോ കാരണം. നിങ്ങള്‍ സ്‌കൂളില്‍ വരുന്നത് പഠിക്കാനാണ്, അതുകൊണ്ട് ഫാഷന്‍ വേണ്ട. കണ്ണെഴുത്തും ലിപ്സ്റ്റിക്കും വേണ്ട - ഇത് പറയുന്നത് കര്‍ണാടക സംസ്ഥാനത്തെ ഗവര്‍ണര്‍ വജുഭായ് ബാലയാണ്. മൈസൂരിലെ ശാസ്ത്ര കോണ്‍ഗ്രസിലായിരുന്നു ഗവര്‍ണറുടെ ഈ തിട്ടൂരം. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഒറ്റയ്‌ക്കൊന്നുമല്ല, ഒരുപാട് രാഷ്ട്രീയക്കാരുണ്ട്. അവരെയും കാണൂ...

എന്ത് സുന്ദരമായ ഉപദേശം

എന്ത് സുന്ദരമായ ഉപദേശം

കോളേജില്‍ പോകുമ്പോള്‍ ഫാഷന്‍ ഉപേക്ഷിക്കാനാണ് വിദ്യാര്‍ത്ഥിനികളോട് കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാലയുടെ ഉപദേശം. സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാനല്ല കോളേജില്‍ പോകുന്നതെന്നും അതുകൊണ്ട് പുരികം എഴുതുന്നതും ലിപ്പ്സ്റ്റിക്കിടുന്നതും ഒക്കെ ഒഴിവാക്കാമെന്നുമാണ് ഇദ്ദേഹം പറയുന്നത്.

കുറച്ച് സെക്‌സിയായിപ്പോയില്ലേ

കുറച്ച് സെക്‌സിയായിപ്പോയില്ലേ

സംസ്ഥാനത്തിന്റെ തലവന്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയതില്‍ സാമാന്യം നല്ല പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നത് ഗവര്‍ണറുടെ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ആലോചിക്കേണ്ട കാര്യമല്ലെന്ന് വനിതാ ആക്ടിവിസ്റ്റ് രഞ്ജിത പറഞ്ഞു.

ആണ്‍കുട്ടികള്‍ക്ക് ഉപദേശം

ആണ്‍കുട്ടികള്‍ക്ക് ഉപദേശം

മോശം കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന ഉപദേശം മാത്രമാണ് ഗവര്‍ണറുടെ വകയായി ആണ്‍കുട്ടികള്‍ക്ക് ഉണ്ടായിരുന്നത്. അതേസമയം പെണ്‍കുട്ടികള്‍ ഫാഷന്‍ ഉപേക്ഷിക്കുകയും വേണം. ആണ്‍കുട്ടികള്‍ ഉപേക്ഷിക്കേണ്ട മോശം കാര്യങ്ങള്‍ എന്തൊക്കെ എന്ന് പറയാന്‍ പോലും ഗവര്‍ണര്‍ തയ്യാറായില്ല - ആക്ടിവിസ്റ്റായ സോമ പറയുന്നു.

ആണ്‍കുട്ടികള്‍ക്ക് ഉപദേശം

ആണ്‍കുട്ടികള്‍ക്ക് ഉപദേശം

ആണ്‍കുട്ടികള്‍ എപ്പോഴും ആണ്‍കുട്ടികള്‍ തന്നെ. അവര്‍ക്ക് ചിലപ്പോള്‍ തെറ്റുപറ്റിപ്പോകും. എന്ന് കരുതി അവരെ തൂക്കിക്കൊല്ലാന്‍ പറ്റുമോ - ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവിന്റെ വകയായിരുന്നു കഴിഞ്ഞ വര്‍ഷം ഈ പരമാര്‍ശം.

മതം സംരക്ഷിക്കാനും സ്ത്രീകള്‍

മതം സംരക്ഷിക്കാനും സ്ത്രീകള്‍

ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ വേണ്ടി ഹിന്ദു സ്ത്രീകള്‍ 10 പ്രസവിക്കണം എന്നായിരുന്നു ബി ജെ പി എം പി സാക്ഷി മഹാരാജിന്റെ പ്രസ്താവന. ഇത് വലിയ വിവാദമായെങ്കിലും സാക്ഷി മഹാരാജ് പറഞ്ഞത് തിരുത്താനോ മാപ്പ് പറയാനോ തയ്യാറായില്ല.

പ്രണബ് മുഖര്‍ജിയുടെ മകന്‍

പ്രണബ് മുഖര്‍ജിയുടെ മകന്‍

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകനും കോണ്‍ഗ്രസ് എം പിയുമായ അഭിജിത് മുഖര്‍ജി 2012 ലെ ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയവരെയാണ് കളിയാക്കിയത്. പിങ്ക് റവലൂഷനാണ് നടക്കുന്നതെന്നും മെഴുകുതിരി കത്തിച്ച് തെരുവിലൂടെ നടക്കുന്നത് ഫാഷനാണ് എന്നും എം പി കളിയാക്കി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

English summary
After all, majority of the Indian politicians are men. And, like most men in our country--the quintessential upholder of tradition and culture-Khadi-clad leaders often end up imposing bizarre rules and regulations on the female population.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X