കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നതെന്തിന്? പ്രിയങ്കയുടെ മറുപടി ഇങ്ങനെ...

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്‍ നിരയിലുണ്ടായിരുന്ന പ്രിയങ്ക ഗാന്ധി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന പ്രവണതയാണ് ഇത്തവണ കണ്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. ഉത്തര്‍പ്രദേശില്‍ പുനരുദ്ധാരണത്തിന്റെ പാതയിലുള്ള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയെന്ന ദൗത്യമാണ് ഇപ്പോഴുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലേക്ക് തള്ളിയിടുകയായിരുന്നു.

വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥിത്വം പരീക്ഷണം; ഗൗരവമുള്ളതായി കണക്കാക്കിയിട്ടില്ലെന്ന് ഒ രാജഗോപാൽ!വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥിത്വം പരീക്ഷണം; ഗൗരവമുള്ളതായി കണക്കാക്കിയിട്ടില്ലെന്ന് ഒ രാജഗോപാൽ!

 പ്രചാരണങ്ങളോട് അകലം പാലിച്ചു!!

പ്രചാരണങ്ങളോട് അകലം പാലിച്ചു!!

പ്രിയങ്കക്ക് പുറമേ സോണിയാ ഗാന്ധിയും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. ആദ്യം എത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് സന്ദര്‍ശനം റദ്ദാക്കിയ സോണിയ പകരം രാഹുല്‍ ഗാന്ധിയെയാണ് പ്രചാരണത്തിന് അയച്ചത്. മഹാരാഷ്ട്രയില്‍ ആറ് തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത രാഹുല്‍ ഹരിയാണയില്‍ രണ്ട് റാലികളെയും അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. വെള്ളിയാഴ്ച ഹരിയാണയിലെ മഹേന്ദ്രഗറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം പരിപാടി റദ്ദാക്കുകകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്കും രാഹുല്‍ അധ്യക്ഷ പദവി രാജി വെച്ചതിനും ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ കഴിഞ്ഞത്. 1989ല്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ളതും രാഷ്ട്രീയത്തില്‍ നിര്‍ണായകവുമാണ് ഉത്തര്‍പ്രദേശ്.

അമേഠിയില്‍ കോണ്‍ഗ്രസിന് സംഭവിച്ചത്

അമേഠിയില്‍ കോണ്‍ഗ്രസിന് സംഭവിച്ചത്

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പ്രധാനതിരിച്ചടി അമേഠി സീറ്റ് നഷ്ടമായി എന്നതാണ്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയം രുചിച്ച മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി 50000 വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ഒറ്റ സീറ്റുകൊണ്ട് കോണ്‍ഗ്രസിന് തൃപ്തിപ്പെടേണ്ടിവന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി മത്സരിച്ച റായ് ബറേലി മാത്രമാണ് യുപിയില്‍ കോണ്‍ഗ്രസിനെ തുണച്ചത്.

 കേരളത്തിലും യുപിയിലും പ്രചാരണത്തിന്

കേരളത്തിലും യുപിയിലും പ്രചാരണത്തിന്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, അസം, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലും പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് കണക്കിലെടുത്ത് കേരളത്തിലും പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. ജനുവരി 23നാണ് പ്രിയങ്ക സജീവരാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിന് പുറമേ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയും പ്രിയങ്കയ്ക്ക് നല്‍കിയിരുന്നു. പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് അടുത്ത കാലത്തെ സോഷ്യല്‍ മീഡിയ കമന്റുകളില്‍ നിന്ന് വ്യക്തമായിട്ടുമുണ്ട്.

 പൊതു പരിപാടികളില്‍ നിന്ന് വിടുതല്‍

പൊതു പരിപാടികളില്‍ നിന്ന് വിടുതല്‍


മെയ് രണ്ടിന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൊതുയോഗത്തില്‍ പ്രത്യക്ഷപ്പെട്ട സോണിയാ ഗാന്ധി തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങളോട് നന്ദി പ്രകാശിപ്പിക്കുന്നതിന് വേണ്ടിയാണെത്തിയത്. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നീക്കം നടന്നെങ്കിലും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ചതോടെ സോണിയ പാര്‍ട്ടിയുടെ തലപ്പത്തേക്ക് നീങ്ങുകയായിരുന്നു. 2018 നവംബര്‍ 23 ലെ തെലങ്കാന നിയമസഭാ തിരഞ്ഞെ
ടുപ്പിനോട് അനുബന്ധിച്ചാണ് സോണിയാ ഗാന്ധി സജീവമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.

20 മാസത്തെ ഇടവേള

20 മാസത്തെ ഇടവേള

2016 ആഗസ്റ്റ് തോളിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് യുപി നിയമസഭാ തിരഞ്ഞെടുപ്പിനിടെ വാരണാസിയില്‍ വെച്ച് തിരഞ്ഞെടുപ്പ് റാലി പാതിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തിരഞ്ഞെടുപ്പുകളുടെ പ്രചാരണത്തില്‍ നിന്നും സോണിയ വിട്ടുനില്‍ക്കുകയായിരുന്നു. 20 മാസം നീണ്ട ഇടവേളക്ക് ശേഷം മെയ് എട്ടിന് കര്‍ണാടകത്തിലെ ബിജാപൂരിലാണ് സോണിയ പ്രചാരണത്തിനെത്തിയത്.

English summary
Why Priyanka Gandhi didn't campaign in Maharashtra, Haryana elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X