Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത്? 'ഗേൾ ഫ്രണ്ടാ'യ സ്പെയിൻകാരി വെറോണിക്ക എവിടെ?

Recommended Video

cmsvideo
    രാഹുലിന് പ്രണയ നൈരാശ്യം വല്ലതും ഉണ്ടോ ?

    ദില്ലി: രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേറിയ ശേഷം രാഹുലിന്റെ നേതൃത്വത്തില്‍ നേരിട്ട ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.

    കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ പുറത്തേക്ക് പോകാന്‍ ഉറച്ച് നില്‍ക്കുകയാണ്. ഈ കോലാഹലങ്ങള്‍ക്കൊക്കെ ഇടയിലാണ് രാഹുല്‍ ഗാന്ധി 49ാം പിറന്നാള്‍ ബുധനാഴ്ച ആഘോഷിച്ചത്. പതിവ് പോലെ ഇക്കുറിയും രാഹുല്‍ ഗാന്ധിയുടെ വിവാഹത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്താണ് മധ്യവയസ്സില്‍ എത്തിയിട്ടും രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് ? അദ്ദേഹത്തിന് പ്രണയ നൈരാശ്യം വല്ലതും ഉണ്ടോ ?

    ക്രോണിക് ബാച്ചിലർ

    ക്രോണിക് ബാച്ചിലർ

    ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരി പ്രിയങ്ക ഗാന്ധി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. എന്നാല്‍ ജേഷ്ഠനായ രാഹുല്‍ ഗാന്ധി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. രാഹുലിന് വയസ്സ് 50ലേക്ക് അടുക്കുന്നുവെങ്കിലും ഇപ്പോഴും ചുറുചുറുക്കും ആകര്‍ഷകത്വവും ഉളള വ്യക്തിത്വം കാരണം രാജ്യത്തെ യൂത്ത് ഐക്കണുകളില്‍ ഒരാളാണ്.

    എന്താണ് വിവാഹം കഴിക്കാത്തത്

    എന്താണ് വിവാഹം കഴിക്കാത്തത്

    യുവാക്കക്കള്‍ക്കിടയില്‍ വലിയ ആരാധകവൃന്ദമുളള രാഹുല്‍ ക്രോണിക് ബാച്ചിലറായി തുടരുന്നതിനുളള കാരണമെന്തെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും അറിയില്ല. വിവാഹത്തെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക് നേരെ പത്രക്കാരില്‍ നിന്നും പല തവണ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിവാഹം കഴിക്കാന്‍ തനിക്ക് ഉദ്ദേശമേ ഇല്ല എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല.

    രാഹുലിന് പ്രണയമോ

    രാഹുലിന് പ്രണയമോ

    എന്നാല്‍ വിവാഹത്തെ കുറിച്ച് ചോദ്യം ഉയരുമ്പോള്‍, താന്‍ വിവാഹം ചെയ്തിരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ആണ് എന്ന തരത്തിലാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കുക പതിവ്. രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ കാലം വിദേശത്ത് ആയിരുന്നു. അക്കാലത്ത് രാഹുല്‍ ഗാന്ധിക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്നാണ് അണിയറക്കഥകള്‍.

    ആരാണ് ആ പെൺകുട്ടി

    ആരാണ് ആ പെൺകുട്ടി

    രാഹുല്‍ ഗാന്ധിയുടെ ഒപ്പം സ്ഥിരമായി പ്രത്യക്ഷപ്പെട്ടിരുന്ന ഒരു പെണ്‍കുട്ടി തന്നെയായിരുന്നു ആ കഥകള്‍ക്കുളള കാരണം. 1999ല്‍ ലോകകപ്പ് ക്രിക്കറ്റ് കാലത്ത് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള മത്സരം കാണാനെത്തിയ രാഹുല്‍ ഗാന്ധിക്കൊപ്പം ആ പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഇതേ പെണ്‍കുട്ടിക്കൊപ്പം ആ വര്‍ഷം ആന്‍ഡമാനില്‍ രാഹുല്‍ ഗാന്ധി അവധിക്കാലം ചിലവിട്ടതായും വാര്‍ത്തകള്‍ വന്നിരുന്നു.

    കേരളത്തിലും രാഹുലിനൊപ്പം

    കേരളത്തിലും രാഹുലിനൊപ്പം

    യുവാനിറ്റ എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര് എന്നും അവര്‍ കൊളംബിയക്കാരി ആണെന്നും അന്ന് വാര്‍ത്തകള്‍ പരന്നു. 2003ല്‍ പ്രിയങ്ക ഗാന്ധിയും രാഹുലും കേരളത്തില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയപ്പോഴും ഒപ്പം ഈ പെണ്‍കുട്ടി ഉണ്ടായിരുന്നു. പ്രചാരണങ്ങള്‍ ഒരു വശത്ത് കൊഴുക്കുമ്പോള്‍ ആദ്യമായി രാഹുല്‍ ഗാന്ധി തന്നെ ആ പെണ്‍കുട്ടി ആരെന്ന് വെളിപ്പെടുത്തി.

    അവൾ വെറോണിക്ക

    അവൾ വെറോണിക്ക

    ആ പെണ്‍കുട്ടി വെറോണിക്ക ആണെന്നും തന്റെ ഗേള്‍ഫ്രണ്ട് ആണെന്നും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി. 2004ല്‍ അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തായിരുന്നു രാഹുല്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. വെറോണിക്ക കൊളംബിയക്കാരി അല്ലെന്നും സ്‌പെയിന്‍കാരി ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വെറോണിക്ക ഒരു ആര്‍ക്കിടെക്റ്റ് ആണെന്ന് കൂടി രാഹുല്‍ അന്ന് പറഞ്ഞു.

    പൊടുന്നനെ അപ്രത്യക്ഷയായി

    പൊടുന്നനെ അപ്രത്യക്ഷയായി

    എന്നാല്‍ ഗേള്‍ഫ്രണ്ടുമായി ഉടന്‍ വിവാഹം ഉണ്ടാകില്ലെന്നും അന്ന് രാഹുല്‍ ഗാന്ധി പറയുകയുണ്ടായി. ആ വെളിപ്പെടുത്തലിന് ശേഷം വര്‍ഷങ്ങള്‍ പലത് കടന്ന് പോയി. എന്നാല്‍ വെറോണിക്കയെ കുറിച്ച് പിന്നീട് വാര്‍ത്തകളൊന്നും വന്നില്ല. രാഹുലും അവരെക്കുറിച്ച് പറഞ്ഞ് കേട്ടിട്ടില്ല. ഇരുവരുടേയും ബന്ധത്തില്‍ എന്ത് സംഭവിച്ചു എന്നത് രഹസ്യമായി തന്നെ തുടരുന്നു. രാഹുല്‍ ഗാന്ധിയാകട്ടെ ഇന്നും വിവാഹം കഴിക്കാതെ ബാച്ചിലര്‍ ആയി കഴിയുകയും ചെയ്യുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+