രാഹുൽ ഗാന്ധിക്ക് എന്ത് പറ്റി? അസുഖബാധിതൻ? ഡൽഹി തിരഞ്ഞെടുപ്പ് ബാറ്റൺ ഏറ്റെടുക്കാൻ പ്രിയങ്ക ഗാന്ധി
ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ താരപ്രചാരകരില്‍ ഒരാളും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് അസുഖബാധിതനായത് കൊണ്ടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി 5നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലേക്ക് പ്രിയങ്ക ഗാന്ധിയെ അയക്കണം എന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തോട് ഡല്‍ഹി കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യപരമായി രാഹുല്‍ ഗാന്ധിക്ക് എന്താണ് പ്രശ്‌നം എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും സ്ഥാനാര്‍ത്ഥിയുമായ സന്ദീപ് ദീക്ഷിതിനൊപ്പം ജനുവരി 20ന് ന്യൂ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹം പരിപാടിക്ക് എത്തിയില്ല. തൊട്ടടുത്ത ദിവസം കര്‍ണാടകത്തില്‍ 1924ലെ ബെലഗാവി കോണ്‍ഗ്രസ് സമ്മേളനത്തിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നില്ല.
ബുധനാഴ്ച സാദര്‍ ബസാര്‍ മണ്ഡലത്തിലെ ഇന്‍ന്ദേര്‍ലോക് മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നും ആരംഭിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി സംസാരിക്കേണ്ടതായിരുന്നു. നമ്മളെല്ലാവരും രാഹുല്‍ ഗാന്ധി വരാന്‍ വേണ്ടി കാത്തിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായത് കാരണം അദ്ദേഹത്തിന് എത്താന്‍ സാധിച്ചേക്കില്ല. അദ്ദേഹം നിങ്ങള്‍ക്ക് വേണ്ടി ഒരു സന്ദേശം അയച്ചിട്ടുണ്ട്, എന്നാണ് റാലിയില്‍ കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചത്.
തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ സന്ദേശം റാലിയില്‍ വായിച്ചു. ഇന്ന് സദറിലെ യോഗത്തില്‍ എത്താന്‍ എനിക്ക് സാധിച്ചില്ല. എന്നെ സ്‌നേഹിക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍ റാലിക്ക് എത്തിയിട്ടുണ്ടെന്ന് അറിയാം. എല്ലാ വിധ ആശംസകളും നിങ്ങളെ അറിയിക്കുന്നു. ഈ സീറ്റില്‍ നിന്ന് മത്സരിക്കുന്ന, ഡല്‍ഹി രാഷ്ട്രീയത്തില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന അനില്‍ ഭരദ്വാജും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അദ്ദേഹത്തിന്റെ മറ്റ് സഹപ്രവര്‍ത്തകരും മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം തനിക്കുണ്ട്.
അവരുടെ കഠിനാധ്വാനത്തെ ഓര്‍ത്ത് കൊണ്ട് എനിക്ക് നിങ്ങളോട് പറയാനുളളത് ഡല്‍ഹിയില്‍ വലിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന് വിജയമുറപ്പാക്കണം എന്നാണ്. ആരോഗ്യം മെച്ചപ്പെട്ടാലുടനെ തന്നെ സദറിലെത്തി നിങ്ങളെ എല്ലാവരെയും കാണുന്നതാണ്. എല്ലാവര്‍ക്കും നന്ദി, ജയ്ഹിന്ദ് , എന്നായിരുന്നു സന്ദേശം.
രാഹുല്‍ ഗാന്ധി തിരിച്ചെത്തുന്നത് വരെ ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ ബാറ്റണ്‍ പ്രിയങ്ക ഗാന്ധിക്ക് കൈമാറാനാണ് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ പ്രിയങ്കയെ എത്തിക്കാനായിരുന്നു നേരത്തെ ഉളള ധാരണ. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അടുത്ത ആഴ്ചയോടെ തന്നെ ഡല്‍ഹിയില്‍ പ്രിയങ്ക ഗാന്ധി സജീവമായേക്കും.












Click it and Unblock the Notifications