കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാടിന്റെ ലാലു? എന്തോ തമിഴ്മക്കള്‍ക്ക് ഇഷ്ടമാണ് വിജയകാന്തിനെ...

  • By Muralidharan
Google Oneindia Malayalam News

തലക്കെട്ട് കണ്ട് ലാലു പ്രസാദിനെ പോലെ അഴിമതിക്കാരനാണ് വിജയകാന്ത് എന്നാണ് ഉദ്ദേശിച്ചത് എന്ന് കരുതരുത്. അങ്ങനെ അല്ല. അല്ലേയല്ല. വിജയകാന്തിന്റെ സംസാരവും കരിസ്മയും അത് കേള്‍ക്കാന്‍ ആളുകള്‍ക്കുള്ള ഇഷ്ടവുമാണ് ക്യാപ്റ്റനെ കണ്ടാല്‍ തമിഴ്‌നാടിന്റെ ലാലുവാണോ എന്ന് തോന്നിപ്പിക്കുന്നത്. മിഡില്‍ക്ലാസും അതിന് താഴേക്കുമുള്ള തമിഴ്മക്കള്‍ക്ക് ഇഷ്ടമാണ് വിജയകാന്തിനെ കേള്‍ക്കാന്‍.

ജനങ്ങളുടെ മാത്രം കാര്യമല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിജയകാന്തിനെ കൂടെ വേണം. അത് തുറന്ന് പറയാന്‍ ആര്‍ക്കും മടിയുമില്ല. കോണ്‍ഗ്രസും ഡി എം കെയും വിജയകാന്തിനെ കൂടെ കൂട്ടാന്‍ ശ്രമിച്ചതാണ്. ഇപ്പോഴും ശ്രമിക്കുന്നുമുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കും വേണം. കേന്ദ്രമന്ത്രി ജാവദേക്കര്‍ മുന്‍കൈ എടുത്ത് നടത്തിയ ഈ ശ്രമം ഏതാണ്ട് അലസിപ്പോയി എന്നാണ് ചൈന്നൈ വാര്‍ത്തകള്‍.

വിജയകാന്തിന്റെ ശരീരഭാഷ

വിജയകാന്തിന്റെ ശരീരഭാഷ

വായില്‍ തോന്നിയത് അത് പോലെ പറയുന്ന ശരീരഭാഷയാണ് വിജയകാന്തിന്. സരസവും കുറിക്ക് കൊള്ളുന്നതുമായ പ്രയോഗങ്ങള്‍ മുഖം നോക്കാതെ പറയും. വിജയകാന്തിന്റെ പരിപാടിക്ക് ആള് കൂടാനുള്ള ഒരു കാരണവും ഇത് തന്നെയാകാം.

ജയലളിതയ്ക്ക് വേണ്ടേ

ജയലളിതയ്ക്ക് വേണ്ടേ

വിജയകാന്തിന്റെ ഡി എം ഡി കെയുമായി സഖ്യത്തിന് ശ്രമിക്കാത്ത പ്രധാന പാര്‍ട്ടികളിലൊന്ന് ജയലളിതയുടെ അണ്ണാ ഡി എം കെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിച്ച് വന്‍ വിജയം നേടിയ ഇരുപാര്‍ട്ടികളും അധികം വൈകാതെ വഴിതെറ്റിയിരുന്നു. 2016 തിരഞ്ഞെടുപ്പില്‍ ഇവര്‍ ഒന്നിച്ച് മത്സരിക്കാന്‍ തീരെ സാധ്യതയില്ല.

അഭിനയമല്ല

അഭിനയമല്ല

നന്നായി അഭിനയിക്കാനറിയാം വിജയകാന്തിന്. ഇഷ്ടം പോലെ തമിഴ് സിനിമകളില്‍ ഈ അഭിനയപാടവം നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ വിജയകാന്ത് ജനങ്ങള്‍ക്ക് മുമ്പില്‍ അഭിനയിക്കാറില്ല എന്നാണ് പൊതുവേ ആളുകളുടെ ഒരു ഇത്.. മാധ്യമപ്രവര്‍ത്തകരോട് പോലും വിജയകാന്ത് തട്ടിക്കയറുന്നത് ഡിപ്ലോമസിയുടെ ഈ കുറവ് കൊണ്ടാണത്രെ.

വിജയകാന്തിന്റെ ജാതിവോട്ടുകള്‍

വിജയകാന്തിന്റെ ജാതിവോട്ടുകള്‍

ജാതിവോട്ടുകളുടെ പിന്തുണയില്ലാത്ത നേതാവാണ് വിജയകാന്ത്. പാര്‍ട്ടിയുടെ പേര് ദേശീയ മുര്‍പോക്ക് ദ്രാവിഡര്‍ കഴകം എന്നാണെങ്കിലും ഇതിനും ജാതീയതയുമായി ബന്ധമില്ല. വിജയകാന്തിന്റെ ആരാധകരാണ് പാര്‍ട്ടി നേതാക്കളിലും പ്രവര്‍ത്തകരിലും കൂടുതല്‍.

തടസ്സമായത് ജയലളിത?

തടസ്സമായത് ജയലളിത?

2011 തിരഞ്ഞെടുപ്പില്‍ 41 സീറ്റില്‍ മത്സരിച്ച ഡി എം ഡി കെ 29 സീറ്റുകളില്‍ ജയിച്ചു. പക്ഷേ ജനപ്രതിനിധികള്‍ എന്ന നിലയിലോ ഭരണകര്‍ത്താക്കള്‍ എന്ന നിലയിലോ തിളങ്ങാന്‍ ഇവര്‍ക്ക് സാധിച്ചില്ല. അവസരം കിട്ടിയില്ല എന്ന് പരാതി പറയുന്നവരും ഉണ്ട്.

ഇക്കുറി ആര്‍ക്കൊപ്പം

ഇക്കുറി ആര്‍ക്കൊപ്പം

2016 തിരഞ്ഞെടുപ്പില്‍ ഡി എം ഡി കെ ആര്‍ക്കൊപ്പം മത്സരിക്കും? കിംഗ് മേക്കറാകാനില്ല കിംഗ് തന്നെയാകും താന്‍ എന്നാണ് വിജയകാന്ത് പറയുന്നത്. മുഖ്യമന്ത്രിക്കസേരയാണോ ക്യാപ്റ്റന്റെ ലക്ഷ്യം. കാത്തിരുന്ന് കാണാം.

English summary
Why the rural Tamilnadu love DMDK leader Vijayakanth?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X