കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ മരണത്തില്‍ ശരിക്കും ദുരൂഹത? ഗൗതമിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംവേണം... മുനകള്‍ ശശികലയിലേക്ക്

പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് തന്‍റെ ബ്ലോഗില്‍ എഴുതിയ കത്തിലാണ് ഗൗതമി നിര്‍ണായകമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണം സംബന്ധിച്ച് ഇപ്പോള്‍ തന്നെ ഒരുപാട് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ആരോപണങ്ങള്‍ പലവിധമാണ്. ചിലത് വളരെ അടുത്ത ആളുകളിലേക്ക് പോലും നീങ്ങുന്നു.

ഈ സാഹചര്യത്തിലാണ് സിനിമ താരമായ ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് തന്റെ ബ്ലോഗില്‍ ഒരു കത്ത് എഴുതുന്നത്. ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ക്ക് ഉത്തരം വേണം എന്നാണ് ഗൗതമിയുടെ ആവശ്യം.

'ദുരന്തവും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും' എന്ന തലക്കെട്ടിലാണ് ഗൗതമി തന്റെ ബ്ലോഗിലൂടെ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിരിക്കുന്നത്. എന്തൊക്കെയാണ് ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍...

ചോദ്യങ്ങള്‍

ചോദ്യങ്ങള്‍

ദുരന്തവും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും എന്ന പേരിലാണ് ഗൗതമി പ്രധാനമന്ത്രിയ്ക്ക് തന്റെ ബ്ലോഗില്‍ കത്തെഴുതിയിരിക്കുന്നത്. ഒരു സാധാരണ പൗരന്‍ എന്ന നിലയ്ക്കാണ് താന്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നത് എന്നും ഗൗതമി പറയുന്നു.

പ്രചോദനം

പ്രചോദനം

താനുള്‍പ്പെടുന്ന ഇന്ത്യന്‍ സ്ത്രീകളുടെ പ്രചോദനം ആയിരുന്നു ജയലളിത എന്ന് ഗൗതമി പറയുന്നു. അതുകൊണ്ട് തന്നെ തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്നും ഗൗതമി ആവശ്യപ്പെടുന്നു.

മറച്ചുവയ്ക്കുന്നത്

മറച്ചുവയ്ക്കുന്നത്

ജയലളിതയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതലുള്ള കാര്യങ്ങള്‍ എല്ലാം ഗൗതമി ചോദിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അക്കാര്യങ്ങളെല്ലാം മറച്ചുവച്ചിരിക്കുന്നത്?

തിരിച്ചുവരവ്

തിരിച്ചുവരവ്

ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ചികിത്സ തുടങ്ങി. പിന്നെ രോഗം ഭേദമായി എന്ന റിപ്പോര്‍ട്ട്. ഒടുവില്‍ ഞെട്ടിപ്പിച്ചുകൊണ്ടുള്ള മരണം. എല്ലാ വിവരങ്ങളും പൂര്‍ണമായി മറച്ചുവയ്ക്കപ്പെടുകയായിരുന്നു എന്ന് ഗൗതമി ആരോപിക്കുന്നു.

എന്തുകൊണ്ട്

എന്തുകൊണ്ട്

ജയലളിതയെ കാണാന്‍ ആരേയും അനുവദിച്ചില്ല. കാണാന്‍ എത്തിയ പ്രമുഖ വ്യക്തികളെ പോലും അതിന് അനുവദിച്ചില്ല. എന്തുകൊണ്ടാണ് ഒരു ജനനേതാവിന്റെ കാര്യത്തില്‍ ഇത്രയും രഹസ്യാത്മകത സൂക്ഷിച്ചത് എന്നാണ് ചോദ്യം.

ആരാണത്?

ആരാണത്?

ഏത് അധികൃതാണ്, എന്ത് അധികൃതരാണ് ജയലളിതയെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പ്രമുഖരെ പോലും വിലക്കിയത് എന്ന ചോദ്യവും ഗൗതമി ഉന്നയിക്കുന്നുണ്ട്. ആരാണ് ഈ തീരുമാനങ്ങളെടുക്കാന്‍ എല്ലാം ഉത്തരവാദപ്പെട്ടവര്‍ എന്ന നിര്‍ണായക ചോദ്യവും ഗൗതമി ചോദിക്കുന്നു.

ആര് പറയും

ആര് പറയും

ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ആരാണ് ഉത്തരം നല്‍കേണ്ടത് എന്നും ഗൗതമി ചോദിക്കുന്നു. എരിയുന്ന ചോദ്യങ്ങള്‍ വേറേയും ഉണ്ടെന്ന് ഗൗതമി പറയുന്നു. ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ താന്‍ പ്രധാനമന്ത്രിയുടെ മുന്നിലേക്ക് എത്തിക്കുകയാണ് എന്നും ഗൗതമി പറയുന്നുണ്ട്.

എന്ത് വില

എന്ത് വില

തങ്ങള്‍ തിരഞ്ഞെടുത്ത നേതാവിന്റെ കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ. അവരുടെ ആരോഗ്യവും, ഭരണം നടത്താനുള്ള ശേഷിയും എല്ലാം ജനങ്ങള്‍ക്ക് അറിയേണ്ടതല്ലേ.

സാധാരണക്കാരന്‍

സാധാരണക്കാരന്‍

ഒരു ജനനേതാവിന്റെ അവസ്ഥ ഇങ്ങനെ ആണെങ്കില്‍ സ്വന്തം അവകാശത്തിന് വേണ്ടി പോരാടുന്ന ഒരു സാധാരണ പൗരന്റെ അവസ്ഥ എന്തായിരിക്കും എന്നും ഗൗതമി ചോദിക്കുന്നുണ്ട്.

ആത്മവിശ്വാസം

ആത്മവിശ്വാസം


ജനനേതാവായ പ്രധാനമന്ത്രി ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനുള്ള നടപടിയെടുക്കും എന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഗൗതമി കത്ത് അവസാനിപ്പിക്കുന്നത്.

ആര്‍ക്ക് നേരെ

ആര്‍ക്ക് നേരെ

തോഴി ശശികലയ്ക്കും ഷീല ബാലകൃഷ്ണനും മാത്രമേ ജയലളിതയെ കാണാന്‍ അവസരം ഉണ്ടായിരുന്നുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഗൗതമിയുടെ ചോദ്യങ്ങള്‍ നീളുന്നത് ശശികലയിലേക്ക് തന്നെയാണ്.

ശശികല

ശശികല

ജയലളിതയെ ആര് കാണണം കാണേണ്ട എന്നെല്ലാം തീരുമാനിച്ചിരുന്നത് ശശികലയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്ലോഗ്

ബ്ലോഗ്

ഗൗതമിയുടെ ബ്ലോഗ് ഇവിടെ വായിക്കാം

English summary
Actress Gautami in her official blog, she wrote a post addressed to Prime Minister Narendra Modi with questions about the death of the Tamil Nadu Chief Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X