Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തിനാണ് മോദിയുടെ അക്കൗണ്ട് ശശി തരൂര്‍ ഹാക്ക് ചെയ്യുന്നത്? തരംഗമായി അഭിമുഖം!! ബോളിവുഡ് ക്ഷണം

ദില്ലി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഏറ്റവും പുതിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അഭിമുഖത്തില്‍ സരസമായ അദ്ദേഹത്തിന്റെ ശൈലിയാണ് ശ്രദ്ധിക്കപ്പെട്ടത്. വളരെ പെട്ടെന്ന് ഏത് ചോദ്യത്തിനും മറുപടി കൊടുക്കുന്ന തരൂരിന്റെ ഇംഗ്ലീഷ് നൈപുണ്യത്തിന് മുമ്പില്‍ ഏവരും മൂക്കത്ത് വിരല്‍ വയ്ക്കുന്നു.

സിനിമാ താരമാകാന്‍ ലഭിച്ച ക്ഷണവും നിലവിലെ രാഷ്ട്രീയ സാഹചര്യവുമെല്ലാം വിശദീകരിക്കുന്ന തരൂര്‍, മോദിക്കെതിരെ കൊടുത്തതാണ് ഉഗ്രന്‍ മറുപടിയെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ....

തമാശ കലര്‍ത്തി

തമാശ കലര്‍ത്തി

ഫസ്റ്റ്‌പോസ്റ്റിന് അനുവദിച്ച ശശി തരൂരിന്റെ അഭിമുഖമാണ് ഇന്റര്‍നെറ്റ് ലോകത്ത് തരംഗമാകുന്നത്. ഞെട്ടിപ്പിക്കുന്ന വാക്കുകള്‍ പ്രയോഗിക്കുന്ന ശശി തരൂര്‍ ഏത് വിഷയത്തിലും തമാശ കലര്‍ത്തിയാണ് മറുപടി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവസരം കിട്ടിയാല്‍ ഒന്നു കൊടുക്കണമെന്ന് അദ്ദേഹത്തിന് രഹസ്യമായ ആഗ്രഹവുമുണ്ട്.

ആരുടെ അക്കൗണ്ട് ഹാക്ക് ചെയ്യും

ആരുടെ അക്കൗണ്ട് ഹാക്ക് ചെയ്യും

അവസരം ലഭിച്ചാല്‍ ആരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യാനാണ് ശ്രമിക്കുക എന്നായിരുന്നു ചോദ്യം. ഉടനെ വന്നു മറുപടി. മറ്റാരുടേതുമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് തന്നെ. മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യണമെന്ന് ആഗ്രഹിക്കാന്‍ കാരണവും ശശി തരൂര്‍ വിശദമാക്കുന്നു.

പ്രസംഗത്തില്‍ മാത്രം

പ്രസംഗത്തില്‍ മാത്രം

പ്രസംഗത്തില്‍ മാത്രം കസറുന്ന പ്രധാനമന്ത്രിയുടെ തന്ത്രങ്ങള്‍ക്ക് പിന്നിലെ സത്യം തുറന്നുപറയാനുള്ള അവസരമാകും അത്. പ്രധാനമന്ത്രി പ്രസംഗിക്കുന്ന കാര്യങ്ങള്‍ മിക്കതും നടക്കുന്നില്ലെന്നും തരൂര്‍ പരിഹസിക്കുന്നു. വീണ്ടും ഒട്ടേറെ ചോദ്യങ്ങള്‍ തരൂരിനോട് ചോദിക്കപ്പെട്ടു. എല്ലാത്തിനും യുക്തവും ശക്തവുമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്.

ബോളിവുഡ് ചിത്രത്തിലേക്ക് ക്ഷണം

ബോളിവുഡ് ചിത്രത്തിലേക്ക് ക്ഷണം

സല്‍മാന്‍ ഖാന്‍ നായകനായ ബോളിവുഡ് ചിത്രത്തിലേക്ക് ലഭിച്ച ക്ഷണം സംബന്ധിച്ചും തരൂര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ വേഷം ചെയ്യാനായിരുന്നു ക്ഷണം. എന്നാല്‍ സുഹൃത്തുക്കളുടെ ഉപദേശമാണ് തന്നെ അതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ശശി തരൂര്‍ പറയുന്നു.

എന്തുകൊണ്ട് യുവാവിയിരുന്നപ്പോള്‍

എന്തുകൊണ്ട് യുവാവിയിരുന്നപ്പോള്‍

യഥാര്‍ഥത്തിലുള്ള വിദേശകാര്യ മന്ത്രിയാകണമെങ്കില്‍ വിദേശകാര്യ മന്ത്രിയായി അഭിനയിക്കരുതെന്നായിരുന്നു സുഹൃത്തിക്കളുടെ ഉപദേശം. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വന്ന ശേഷമാണ് സിനിമയില്‍ നിന്ന് ക്ഷണം ലഭിച്ചത്. എന്തുകൊണ്ട് യുവാവിയിരുന്നപ്പോള്‍, ചുറുചുറുക്കുണ്ടായിരുന്നപ്പോള്‍ ലഭിച്ചില്ലെന്നും അദ്ദേഹം സരസമായി ചോദിച്ചു.

ആമിര്‍ ഖാനും സല്‍മാന്‍ ഖാനും

ആമിര്‍ ഖാനും സല്‍മാന്‍ ഖാനും

ആമിര്‍ ഖാനും സല്‍മാന്‍ ഖാനും അഭിനയിച്ച അന്ദാസ് അപ്‌നാ അപ്‌നാ എന്ന ചിത്രത്തിലേക്ക് വന്ന ഓഫറിനെ കുറിച്ചാണ് ശശി തരൂര്‍ അഭിമുഖത്തിനിടെ സൂചിപ്പിച്ചത്. എന്നാല്‍ വേഷം നിരസിച്ചു. ചിത്രം റിലീസ് ആയപ്പോഴേക്കും താന്‍ യുഎന്നില്‍ ജോലി ചെയ്തു തുടങ്ങിയിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

 ഗുജറാത്തി നടന്‍

ഗുജറാത്തി നടന്‍

വിദേശ കാര്യമന്ത്രിയായി വേഷമിടാനായിരുന്നു ക്ഷണം. പക്ഷേ, യഥാര്‍ഥത്തില്‍ പിന്നീട് ആ വേഷം ചെയ്തത് മറ്റൊരാളാണ്. ഏതാനും വര്‍ഷം മുമ്പ് മരിച്ച ഗുജറാത്തി നടനായിരുന്നു അദ്ദേഹമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

മലയാളിയായതില്‍ അഭിമാനിക്കുന്നു

മലയാളിയായതില്‍ അഭിമാനിക്കുന്നു

ശശി തരൂര്‍ അടുത്തിടെ തുടങ്ങിയ മലയാളിയായതില്‍ അഭിമാനിക്കുന്നു എന്ന സോഷ്യല്‍ മീഡിയ കാംപയിന്‍ ഒട്ടേറെ പേര്‍ ഏറ്റെടുത്തിരുന്നു. റിപബ്ലിക് ടിവിയില്‍ അര്‍ണബ് ഗോസ്വാമി മലയാളികളെ അധിക്ഷേപിച്ചുവെന്ന പ്രചാരണം വന്നതിന് തൊട്ടുപിന്നാലെയാണ് ശശി തരൂര്‍ കാംപയില്‍ തുടങ്ങിയത്.

ഹിന്ദു പാകിസ്താന്‍

ഹിന്ദു പാകിസ്താന്‍

തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാ അംഗമായ ശശി തരൂര്‍ അടുത്തിടെ നടത്തിയ ഹിന്ദു പാകിസ്താന്‍ പരാമര്‍ശവും ഏറെ വിവാദമായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാകിസ്താനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിനെതിരെ ബിജെപി നേതാക്കള്‍ ശക്തമായി രംഗത്തുവന്നെങ്കിലും അദ്ദേഹം നിലപാട് മാറ്റിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+