കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അധ്യക്ഷന്റെ മകന്റെ ആക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി... ഇവളാണ് ധീര; മുഖം മറയ്ക്കാതെ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ചണ്ഡീഗഢ്: തന്റെ പേര് പറയാതിരിക്കാനും മുഖം മറച്ച് മിണ്ടാതിരിക്കാനും ഈ പെണ്‍കുട്ടി തയ്യാറല്ല. എന്തിനാണ് താന്‍ അങ്ങനെ മറഞ്ഞിരിക്കുന്നത് എന്നാണ് ഇവള്‍ ചോദിക്കുന്നത്. താന്‍ ഇരയല്ല, അക്രമത്തെ അതിജിവിച്ചവളാണ് എന്നാണ് വര്‍ണിക കുണ്ടേ എന്ന പെണ്‍കുട്ടി പറയുന്നത്.

ആരാണ് ഈ വര്‍ണിക എന്നല്ലേ... ഹരിയാണയിലെ ബിജെപി അധ്യക്ഷന്റെ മകനും സംഘവും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി. ആ സംഭവത്തിന് ശേഷവും അവള്‍ക്കെതിരെ ഉറഞ്ഞ് തുള്ളിയ ബിജെപി നേതാവിനുള്ള മറുപടി കൂടിയാണിത്.

Varnika

ഹരിയാണയിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരാളെയുടെ മകനും സംഘവും ആണ് വര്‍ണികയെ കാറില്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി രാത്രി എന്തിന് ഒറ്റയ്ക്ക് ചുറ്റിത്തിരിഞ്ഞു എന്ന രീതിയില്‍ ആയിരുന്നു ബിജെപി വൈസ് പ്രസിഡന്റ് രാംവീര്‍ ഭാട്ടിയ പ്രതികരിച്ചത്. താന്‍ എന്ത് ചെയ്യുന്നു എന്നും എവിടെ പോകുന്നു എന്നും താനും തന്റെ കുടുംബവും ആയി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും അതില്‍ വേറെ ആരും ഇടപെടേണ്ടതില്ല എന്നും ആയിരുന്നു വര്‍ണിക ഇതിന് നല്‍കിയ മറുപടി.

എന്തിനാണ് സുഭാഷ് ബരാളെയുടെ മകനും സംഘവും രാത്രി കറങ്ങിത്തിരിഞ്ഞ നടന്നത് എന്ന് ചോദിക്കാത്തത് എന്തുകൊണ്ടാണ്- തിരിച്ച് ഒരു ചോദ്യം കൂടി ചോദിക്കുന്നുണ്ട് ഈ പെണ്‍കുട്ടി.

താന്‍ കുറ്റം ചെയ്ത ആളല്ല, ആക്രമണത്തെ അതിജീവിച്ചവളാണ്. തനിക്ക് മുഖം മൂടി നടക്കേണ്ട ആവശ്യമില്ലെന്നും വര്‍ണിക പ്രതികരിച്ചിട്ടുണ്ട്.

അരമണിക്കൂറോളം ആണ് അന്ന് അക്രമിസംഘം വര്‍ണികയെ പിന്തുണടര്‍ന്ന് പേടിപ്പിച്ചത്. പിന്നീട് പോലീസ് എത്തി കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഇവര്‍ മാപ്പപേക്ഷിക്കുകയും ചെയ്തുവത്രെ. എന്നാല്‍ കേസുമായി മുന്നോട്ട് പോകാനാണ് തന്റെ തീരുമാനം എന്നാണ് വര്‍ണിക വ്യക്തമാക്കുന്നത്. ഹരിയാണയിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകള്‍ കൂടിയാണ് വര്‍ണിക.

English summary
Varnika Kundu wants to tell her story. She doesn't want to hide her identity, unlike so many survivors of sexual harassment and stalking cases. She would rather set an example for other survivors by publicly facing up to the challenge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X