കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംആദ്മി സര്‍ക്കാരിന്റെ വാഹന നിയന്ത്രണത്തിനെതിരെ ദില്ലി ഹൈക്കോടതി

  • By Athul
Google Oneindia Malayalam News

ദില്ലി: വാഹനങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധന കുറയ്ക്കാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുമായി ദില്ലി സര്‍ക്കാര്‍ നടപ്പിലാക്കിയ ഒറ്റ-ഇരട്ട ഫോര്‍മുലയ്‌ക്കെതിരെ ദില്ലി ഹൈക്കോടതി. പരീക്ഷണാടിസ്ഥാനത്തില്‍ പതിനഞ്ച് ദിവസത്തേക്ക് നടപ്പിവാക്കുന്ന പദ്ധതി ഒരാഴ്ചത്തേക്ക് പോരെ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം.

ദില്ലിയില്‍ കൂടുതല്‍ ബസുകള്‍ ഒരുക്കി പൊതുഗതാഗതം മെച്ചപ്പെടുത്തുമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉറപ്പ് ഇതുവരേയും പാലിക്കപ്പെട്ടില്ലെന്നും കോടതി പറഞ്ഞു.

delhi odd even

പൊതുഗതാഗതം കാര്യക്ഷമമാക്കാത്തതിന്റെ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ നേരിടുകയാണ്. ഗതാഗതനിയന്ത്രണം നടപ്പിലാക്കിയത് മുതല്‍ അന്തരീക്ഷ മലിനീകരണത്തില്‍ എന്തെങ്കിലും കുറവുണ്ടായിട്ടുണ്ടോ എന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ രണ്ടാഴ്ചക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

പുതുവര്‍ഷം മുതലാണ് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ദില്ലിയില്‍ ഒറ്റ-ഇരട്ട ഫോര്‍മുല വഴി വാഹനങ്ങല്‍ നിയന്ത്രിക്കാന്‍ ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ഇത് നടപ്പിലാക്കുന്നത്. ഇത് ലംഘിക്കുന്നവര്‍ക്ക് 2000 രൂപ പിഴയും ഈടാക്കിയിരുന്നു.

English summary
Why should odd even trial last longer week: Delhi High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X