Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് സ്മൃതി ഇറാനി രാജിവെക്കുന്നില്ല?

ദില്ലി: വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയ സ്മൃതി ഇറാനി കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യമുയരുന്നു. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നു. 2004 ലെയും 2014 ലെയും തിരഞ്ഞെടുപ്പുകളില്‍ നല്‍കിയ സത്യവാങ്മൂലങ്ങളില്‍ വ്യത്യസ്ത വിവരങ്ങള്‍ ചേര്‍ത്തതാണ് സ്മൃതി ഇറാനിക്ക് പൊല്ലാപ്പായത്.

സമാനമായ ആരോപണം ഉണ്ടായപ്പോള്‍ തങ്ങളുടെ നിയമമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു എന്നാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്. വ്യാജ ഡിഗ്രി വിവാദത്തില്‍ പെട്ട ആം ആദ്മി പാര്‍ട്ടി നേതാവ് ജിതേന്ദ്ര സിംഗ് തോമറാണ് നിയമമന്ത്രി സ്ഥാനം രാജിവെച്ചത്. എന്നാല്‍ തോമറിന്റെയും സ്മൃതി ഇറാനിയുടെയും കേസുകള്‍ രണ്ടാണ് എന്നും സ്മൃതി ഇറാനിക്കെതിരെ പോലീസ് കേസില്ല എന്നും ബി ജെ പി തിരിച്ചടിച്ചു.

smritiirani

സ്മൃതി ഇറാനിയെ മാത്രമല്ല ലളിത് മോദി വിവാദത്തില്‍ ഉള്‍പ്പെട്ട ബി ജെ പി മന്ത്രിമാരരെയും കൂടി ചേര്‍ത്തായിരുന്നു കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ വിമര്‍ശനം. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ബി ജെ പി നേതാക്കള്‍ പരസ്പരം ക്ലീന്‍ ചിറ്റ് നല്‍കുകയാണ്. ആരോപണങ്ങളെക്കുറിച്ച് അന്വേഷണം പോലും നടക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ പ്രതികരിക്കണമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ജിതേന്ദ്ര സിംഗ് തോമറിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത ദില്ലി പോലീസ് ഇതേ നടപടി സ്മൃതി ഇറാനിക്കെതിരെയും സ്വീകരിക്കണമെന്ന് ഐം ആദ്്മി പാര്‍ട്ടി വക്താവ് അശുതോഷ് പറഞ്ഞു. ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി എ ബിരുദമുണ്ട് എന്നാണ് 2004 തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി സത്യവാങ്മൂലത്തില്‍ പറഞ്ഞത്. എന്നാല്‍ 2014 ല്‍ സ്മൃതി ഇറാനി നല്‍കിയ സത്യവാങ്മൂലത്തില്‍ ബിരുദം കൊമേഴ്‌സിലാണ് എന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+