കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ ശിവസേന; അവസാന ലാപ്പില്‍ കല്ലുകടി, എന്തിന് നേതാക്കള്‍ വന്നു?

Google Oneindia Malayalam News

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമ നിമിഷത്തില്‍ മഹാരാഷ്ട്ര ഭരണസഖ്യത്തില്‍ കല്ലുകടി. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രസ്താവനക്കെതിരെ ശിവസേന രംഗത്ത്. സംസ്ഥാനത്ത് ബിജെപിക്ക് വിജയം ഉറപ്പാണെന്നും പ്രതിപക്ഷം മല്‍സര രംഗത്തില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞതാണ് ശിവസേനയെ ചൊടിപ്പിച്ചത്.

Chivsena

പ്രതിപക്ഷം തിരഞ്ഞെടുപ്പ് ഗോദയിലുണ്ടെന്ന ഭീതി ബിജെപിക്ക് ഇല്ലായിരുന്നുവെങ്കില്‍ എന്തിനാണ് പ്രധാന നേതാക്കള്‍ മഹാരാഷ്ട്രയില്‍ പ്രചാരണത്തിന് വന്നതെന്ന് ശിവസേന ചോദിക്കുന്നു. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഗതി മാറ്റുമെന്നും പാര്‍ട്ടി പത്രമായ സാമ്‌നയില്‍ സഞ്ജയ് റാവത്ത് എഴുത്തിയ ലേഖനത്തില്‍ പറയുന്നു.

അമേരിക്കന്‍ ചാരവല പൊട്ടിച്ച് ഇറാനും ചൈനയും; മധ്യധരണ്യാഴിയില്‍ കപ്പലോട്ടം, വിടില്ലെന്ന് അമേരിക്കഅമേരിക്കന്‍ ചാരവല പൊട്ടിച്ച് ഇറാനും ചൈനയും; മധ്യധരണ്യാഴിയില്‍ കപ്പലോട്ടം, വിടില്ലെന്ന് അമേരിക്ക

ബിജെപിക്ക് ശക്തമായ എതിരാളികള്‍ മഹാരാഷ്ട്രയില്‍ ഇല്ലെന്ന് കഴിഞ്ഞദിവസം ഫഡ്‌നാവിസ് പറഞ്ഞിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പ്രചാരണ രംഗത്തുണ്ടാകില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ശിവസേനയുടെ ചോദ്യങ്ങള്‍. പ്രതിപക്ഷത്തെ കുറിച്ച് ആശങ്കയില്ലെങ്കില്‍ എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പത്ത് റാലികളില്‍ പ്രസംഗിച്ചത്. അമിത് ഷാ 30 റാലികളില്‍ പ്രസംഗിച്ചത്. സംസ്ഥാനത്ത് 100 റാലികളാണ് ഫഡ്‌നാവിസ് നടത്തിയത്- ശിവസേന നേതാവ് സഞ്ജയ് റാവത്ത് എടുത്തുകാട്ടുന്നു.

ബിജെപി-ശിവസേന സഖ്യവും കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും തമ്മിലാണ് മഹാരാഷ്ട്രയിലെ പ്രധാന മല്‍സരം. ബിജെപിക്ക് ശിവസേനയുടെ പിന്തുണയില്ലാതെ ഭൂരിപക്ഷം നേടാന്‍ സാധിക്കുമെന്നാണ് കഴിഞ്ഞദിവസം രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്. തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ്. ഫലം 24ന് അറിയാം. ബിജെപി ഭരിക്കുന്ന ഹരിയാണയിലും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും.

English summary
Why So Many Rallies of PM Modi, Amit Shah? Asks Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X